TV Shows
റോബിനും ബ്ലെസ്ലിക്കും ഭ്രാന്താണ് ചികിത്സ വേണം എന്നൊക്കെ പരസ്യമായി പറയാം; ലക്ഷ്മി പ്രിയ വൃത്തികെട്ട സ്ത്രീ ആണെന്ന് പറയാം; റിയാസിനെ കുറിച്ച് ആരാധകര്‍!
റോബിനും ബ്ലെസ്ലിക്കും ഭ്രാന്താണ് ചികിത്സ വേണം എന്നൊക്കെ പരസ്യമായി പറയാം; ലക്ഷ്മി പ്രിയ വൃത്തികെട്ട സ്ത്രീ ആണെന്ന് പറയാം; റിയാസിനെ കുറിച്ച് ആരാധകര്‍!
ബിഗ് ബോസ് വീട്ടിൽ ഫിനാലെയിലേക്കുള്ള പോരാട്ടത്തിലാണ് മത്സരാര്‍ഥികള്‍. ആരായിരിക്കും സീസൺ ഫോറിന്റെ കപ്പ് സ്വന്തമാക്കുക എന്നറിയാൻ മത്സരാർത്ഥികൾക്കൊപ്പം ആവേശം പ്രേക്ഷകർക്കും ഉണ്ട്.
ഇതിനിടയിൽ റിയാസ് ഒരു പെർഫെക്റ്റ് ബിഗ് മെറ്റീരിയൽ ആയിരിക്കുകയാണ് . സഹമത്സരാര്‍ഥികളുടെ ആത്മവീര്യം തകര്‍ത്ത് അവരെ മത്സരത്തില്‍ നിന്ന് പുറത്താക്കാന്‍ റിയാസിന് മാത്രമേ സാധിക്കുകയുള്ളു. റോബിന്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ പുറത്തായതും റിയാസിന്റെ തന്ത്രങ്ങള്‍ കാരണമാണ്.
ഇപ്പോഴിതാ റിയാസും ലക്ഷ്മിപ്രിയയും തമ്മിലുണ്ടായ വാക്കുതര്‍ക്കം ലക്ഷ്മിയെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. വായില്‍ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ ലക്ഷ്മിയെ വിടാതെ പിന്തുടര്‍ന്ന് സംസാരിക്കുകയാണ് റിയാസ് ചെയ്തത്. ഇതോടെ പ്രതിസന്ധിയിലായ ലക്ഷ്മിപ്രിയ പുറത്ത് പോവണമെന്ന ആവശ്യവുമായി ബിഗ് ബോസിന്റെ അടുത്ത് ചെന്നിരുന്നു. അതേ സമയം സ്വന്തം വൈകല്യങ്ങള്‍ പോലും മുതലെടുത്ത് വിജയിക്കാന്‍ ശ്രമിക്കുകയാണ് റിയാസെന്ന് പറയുകയാണ് ആരാധകരിപ്പോള്‍.
‘റിയാസിനെ പോലെ സ്വന്തം വൈകല്യങ്ങളെ ഇത്രമാത്രം മുതലെടുക്കുന്ന വ്യക്തി ബിഗ് ബോസില്‍ വേറെയില്ല. ഇവന് ആരെ എന്തു വേണമെങ്കിലും പറയാം. റോബിനും ബ്ലെസ്ലിക്കും ഭ്രാന്താണ് ചികിത്സ വേണം എന്നൊക്കെ പരസ്യമായി പറയാം. ലക്ഷ്മി പ്രിയ വൃത്തികെട്ട സ്ത്രീ ആണെന്ന് പറയാം. ഭക്ഷണത്തില്‍ വേസ്റ്റ് കൊണ്ടുപോയി ഇടാം, ആള്‍ക്കാരുടെ പേഴ്‌സണല്‍ സാധനങ്ങള്‍ എറിഞ്ഞു പൊട്ടിക്കാം, എന്ത് വൃത്തികേടും പറയാം.
വീക്കെന്‍ഡില്‍ ലാലേട്ടനുമായി സംസാരിക്കുന്നത് പോലും മോശമായി ഇമിറ്റേറ്റ് ചെയ്യാം. പക്ഷേ തിരിച്ച് ആരെങ്കിലും പറഞ്ഞല്‍ അയ്യോ കമ്മ്യൂണിറ്റിയെ അപമാനിച്ചേ.. എന്ന് പറഞ്ഞ് കരയും. ഏഷ്യാനെറ്റ് അത് കൃത്യമായി കട്ട് ചെയ്തു ഷോക്കിംഗ് ബിജിഎം കയറ്റി പേജില്‍ ഇട്ട് പ്രൊമോ ആകും. അതേപോലെ ഇവനും ജാസ്മിനും ഒക്കെ പറഞ്ഞത് ഒക്കെ പ്രൊമോ ആക്കാന്‍ ഏഷ്യാനെറ്റ്‌ന് ധൈര്യമുണ്ടോ..? എന്നാണ് ബിഗ് ബോസ്
പ്രേമികൾ ചോദിക്കുന്നത്.
മാത്രമല്ല ലൈവ് കണ്ടവര്‍ക്ക് മനസ്സിലാകും റിയാസിന്റെ യഥാര്‍ഥ സ്വഭാവം എന്താണെന്ന്. ആകെയുള്ള കോള്‍ സെന്റര്‍ ടാസ്‌കില്‍ ജയിച്ചപ്പോള്‍ എന്തായിരുന്നു റിയാസിന്റെ പ്രകടനം. അതിന് ശേഷം നടത്തിയ പ്രെമോഷന്‍ ടാസ്‌കില്‍ അടപടലം പൊട്ടി. അല്ലാത്ത സമയത്ത് ഒക്കെ ഇരവാദം മാര്‍ക്കറ്റ് ചെയ്യുകയാണ് റിയാസ് ഇതുവരെ ചെയ്തിട്ടുള്ളത്.
about biggboss
