Connect with us

ഞാന്‍ മാനസികമായി ഒരുപാട് തകര്‍ന്നു, അവള്‍ എന്നെക്കാള്‍ നല്ല ഒരാളെ ഡിസേര്‍വ് ചെയ്യുന്നു മോണിക്കയും ഞാനും വേര്‍പിരിഞ്ഞു, ബന്ധം ഉപേക്ഷിച്ച് ജാസ്മിന്‍; ബിഗ്ഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം സംഭവിച്ചത് ഇതാണ്; വീഡിയോ പങ്കുവെച്ച് താരം

TV Shows

ഞാന്‍ മാനസികമായി ഒരുപാട് തകര്‍ന്നു, അവള്‍ എന്നെക്കാള്‍ നല്ല ഒരാളെ ഡിസേര്‍വ് ചെയ്യുന്നു മോണിക്കയും ഞാനും വേര്‍പിരിഞ്ഞു, ബന്ധം ഉപേക്ഷിച്ച് ജാസ്മിന്‍; ബിഗ്ഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം സംഭവിച്ചത് ഇതാണ്; വീഡിയോ പങ്കുവെച്ച് താരം

ഞാന്‍ മാനസികമായി ഒരുപാട് തകര്‍ന്നു, അവള്‍ എന്നെക്കാള്‍ നല്ല ഒരാളെ ഡിസേര്‍വ് ചെയ്യുന്നു മോണിക്കയും ഞാനും വേര്‍പിരിഞ്ഞു, ബന്ധം ഉപേക്ഷിച്ച് ജാസ്മിന്‍; ബിഗ്ഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം സംഭവിച്ചത് ഇതാണ്; വീഡിയോ പങ്കുവെച്ച് താരം

ബിഗ് ബോസിലൂടെയാണ് ജാസ്മിൻ തനിയ്ക്ക് ഒരു കാമുകിയുണ്ടന്ന് വെളിപ്പെടുത്തിയത്. ജാസ്മിന്‍ പരിചയപ്പെടുത്തിയ മോണിക്കയെ പിന്നീട് പ്രേക്ഷകരും അടുത്തറിഞ്ഞു. ബിഗ് ബോസ് വീട് വിട്ട് ഇറങ്ങി ജാസ്മിന്‍ എത്തിയതും മോണിക്കയുടെ അരികിലേയ്ക്കായിരുന്നു. മോണിക്കയുടെ കൂടെയുള്ള ജീവിതത്തെ കുറിച്ച് ഒത്തിരി പറഞ്ഞെങ്കിലും അവരുമായി വേര്‍പിരിഞ്ഞെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോള്‍ . സോഷ്യല്‍ മീഡിയ പേജിലൂടെ ലൈവ് വന്നാണ് മോണിക്കയും താനും ഒരുമിച്ചുള്ള ജീവിതം മതിയാക്കിയെന്നും അതിന്റെ കാരണമെന്താണെന്നും പറഞ്ഞത്.

ജാസ്മിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു

എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് ഇഷ്ടമല്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ വന്നത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്ന എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറയാനാണ്. മോണിക്ക, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ഞാന്‍ ബിഗ്ഗ് ബോസിലേക്ക് പോകുമ്പോള്‍ എന്റെ കുടുംബം എന്ന് അവകാശപ്പെടാനുള്ളത് മോണിക്കയും എന്റെ നായ സിയാലോയും മാത്രമായിരുന്നു. ഞാന്‍ ബിഗ്ഗ് ബോസില്‍ ആയിരുന്ന സമയത്ത് സിയാലോനെ നോക്കിയത് എല്ലാം മോണിക്കയാണ്.

ബിഗ്ഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം എനിക്ക് നേരെയും മോണിക്കയ്ക്ക് നേരെയും ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. ഇപ്പോഴും ഉണ്ടാവുന്നു. ബിഗ്ഗ് ബോസില്‍ വന്ന ഒരു കാരണത്താല്‍ ഞാന്‍ ഇപ്പോഴും കഷ്ടപ്പെടുന്നു. ഞാന്‍ കാരണം, എന്റെ പ്രവൃത്തികളില്‍ യാതൊരു പങ്കും ഇല്ലാത്ത അവളും കഷ്ടപ്പെടുന്നു. അത്തരം സൈബര്‍ ബുള്ളിങ് നേരിടേണ്ട ആവശ്യം അവള്‍ക്കില്ല.

ബിഗ്ഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഞാന്‍ മാനസികമായി ഒരുപാട് തകര്‍ന്ന അവസ്ഥയിലാണ്. ഈ ഒരു സാഹചര്യത്തില്‍ ഞാന്‍ മാനസികമായും ശാരീരികമായും ഒന്നും അവൈലബ്ള്‍ അല്ല. ഈ ഒരു അവസ്ഥയില്‍ മോണിക്കയമായി തുടര്‍ന്ന് പോകുക എന്നത് വളരെ കഷ്ടമാണ്. കാരണം, അവള്‍ എന്നെക്കാള്‍ നല്ല ഒരാളെ ഡിസേര്‍വ് ചെയ്യുന്നു. ഇപ്പോഴത്തെ എന്റെ സാഹചര്യം എന്ത് തന്നെ ആയാലും അവളെ സംരക്ഷിക്കാന്‍ പറ്റുന്ന ഒരാള്‍ക്കൊപ്പം അവള്‍ ജീവിയ്ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഞാനതിന് യോജിച്ച ആളല്ല എന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ട് ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു

ഇക്കാര്യം ഞാന്‍ പബ്ലിക്ക് ആയി വന്ന് പറയുന്നതിന്റെ കാരണം, ബിഗ്ഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് വരെ എന്റെ ബന്ധുക്കള്‍ എന്ന് പറയുന്നത് ഞാനും മോണിക്കയും മാത്രമാണ്. പക്ഷെ ഇപ്പോള്‍ ഞങ്ങളുടെ കാര്യത്തില്‍ ഒരുപാട് പേര്‍ ഇടപെടുന്നു. എന്ത് ചെയ്താലും, പറഞ്ഞാലും അത് വാര്‍ത്തയാവുന്നു. അതുകൊണ്ടാണ് ഇക്കാര്യവും പബ്ലിക്ക് ആയി പറയുന്നത്. ഞാന്‍ വളരെ അധികം തകര്‍ന്ന് ഇരിയ്ക്കുന്ന അവസ്ഥയിലാണ്.

ഇനി ദയവ് ചെയ്ത് അവളെ വെറുപ്പിയ്ക്കുന്ന മെസേജുകള്‍ ഇടരുത്. എന്റെ അഭ്യര്‍ത്ഥനയാണ്. ഞങ്ങള്‍ വേര്‍പിരിയാന്‍ തന്നെ കാരണം ഇത്തരം മോശം കമന്റുകളാണ്. അതുകൊണ്ട് ഇനി അത് ചെയ്യരുത്. നിങ്ങള്‍ക്ക് എന്നെ ടോര്‍ച്ചര്‍ ചെയ്യാം ഞാന്‍ ഇവിടെ തന്നെയുണ്ട്. മോണിക്ക ഒന്നും ചെയ്തിട്ടില്ല, ഇത് എല്ലാം എന്റെ തെറ്റാണ്. എല്ലാം ഞാന്‍ ഏറ്റെടുക്കുന്നു. മോണിക്കയോട് പറയാനുള്ളത്, എന്നോട് ക്ഷമിക്കണം, നീ എന്നെക്കാള്‍ നല്ല ഒരാളെ ഡിസേര്‍വ് ചെയ്യുന്നു.

നമ്മള്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആവുന്ന സമയത്ത്, എപ്പോഴും അവൈലബിള്‍ ആയിരിക്കണം. മെന്റലി, ഫിസിക്കലി ഇമോഷണലി എല്ലാം. പക്ഷെ എനിക്ക് അതിന് സാധിയ്ക്കുന്നില്ല. അതാണ് വേര്‍പിരിയാനുള്ള കാരണം. എനിക്ക് മോണിക്കയുടെ കാര്യത്തില്‍ ശ്രദ്ധയുണ്ട്. കാരണം ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് നല്ലതും ചീത്തയുമായ അനുഭവമുണ്ട്. എനിക്ക് ഇപ്പോഴും അവളെ ഇഷ്ടമാണ്. പക്ഷെ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ഒരു സാധാരണ ജീവിതം അവള്‍ അര്‍ഹിയ്ക്കുന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top