Malayalam
അതെല്ലാം അതിജീവിച്ചു ബെഡ്ഷീറ്റിനകത്ത് മൂടി പുതച്ചു, പറയാൻ വാക്കുകളില്ല… അന്ന് ജീവിതത്തിൽ സംഭവിച്ചത്! വാക്കുകൾ മുറിഞ്ഞ് മേഘ്ന
അതെല്ലാം അതിജീവിച്ചു ബെഡ്ഷീറ്റിനകത്ത് മൂടി പുതച്ചു, പറയാൻ വാക്കുകളില്ല… അന്ന് ജീവിതത്തിൽ സംഭവിച്ചത്! വാക്കുകൾ മുറിഞ്ഞ് മേഘ്ന
അമൃത എന്ന കഥാപാത്രത്തിലൂടെ മലയാളി മിനി സ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച മേഘ്ന വിൻസെന്റ് ഇന്ന് തമിഴകത്തും സുപരിചിതയാണ്. ചെന്നൈയിൽ സ്ഥിര താമസമാക്കിയ മേഘ്ന ഇപ്പോൾ തിരക്കിൻറെ ലോകത്ത് ആണ്. ലോക്ഡൗണ്‍ കാലത്ത് മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്.
ഏറ്റവും പുതിയതായി പൊങ്കലിനോട് അനുബന്ധിച്ച് ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ് നടി. മലയാളത്തിലേക്ക് വരുന്നുണ്ടോ, വിഷാദത്തെ എങ്ങനെയാണ് മറികടന്നത് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ പുതിയ വീഡിയോയിലൂടെ മേഘ്ന വെളിപ്പെടുത്തി. ഒപ്പം തമിഴിലെ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസും പ്രഖ്യാപിച്ചിരുന്നു.
‘ഞാന്‍ എവിടെയാണെന്ന് കൂടുതല്‍ പേരും ചോദിക്കുന്നുണ്ട്. ഞാന്‍ ചെന്നൈയിലാണ്. ചേച്ചി അഭിനയം നിര്‍ത്തിയോ, മലയാളത്തിലേക്ക് എന്നാണ് വരുന്നതെന്ന് കുറേ പേര് ചോദിച്ചിരുന്നു. എത്രയും വേഗം ഞാന്‍ മലയാളം സീരിയലിലേക്ക് വരുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വഴിയെ അറിയിക്കാമെന്നാണ് മേഘ്ന പറയുന്നത്. ഒരുപാട് ആളുകള്‍ തന്നോട് ചോദിച്ച മറ്റൊരു കാര്യമാണ്, ഞാന്‍ എങ്ങനെ ഡിപ്രെഷനെ അതിജീവിച്ചു എന്നത്. എനിക്ക് അത് പറയാന്‍ അറിയില്ല. ആളുകളെ ഫേസ് ചെയ്യാനാകാതെ ഞാന്‍ ഫുള്‍ ടൈം ഒരു ബെഡ്ഷീറ്റിനകത്ത് മൂടി പുതച്ചിരിക്കുകയായിരുന്നു. ആരെങ്കിലും വന്നാല്‍ തന്നെ എനിക്ക് അവരെ നോക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഞാന്‍ അനുഭവിച്ചത് എന്താണെന്ന് വാക്കുകളിലൂടെയല്ല, വീഡിയോയിലൂടെ കാണിക്കണമെന്നാണ് ആഗ്രഹമെന്ന് മേഘ്ന പറയുന്നു.
തമിഴില്‍ അഭിനയിക്കുന്നത് കൊണ്ട് അവിടെയും നിരവധി ആരാധകരുണ്ടെന്ന് നടി പറയുന്നു. ഈ ചാനലില്‍ മലയാളത്തില്‍ സംസാരിക്കുന്നത് കൊണ്ട് തമിഴ് ആരാധകര്‍ക്കുള്ള ഒരു സര്‍പ്രൈസും വീഡിയോയുടെ അവസാനം മേഘ്ന പങ്കുവെച്ചിരുന്നു. തന്റെ വിശേഷങ്ങള്‍ തമിഴ് ആരാധകരിലേക്ക് എത്തിക്കനായി വൈകാതെ തമിഴിലും ഒരു യൂട്യുബ് ചാനല്‍ ആരംഭിക്കുമെന്ന് നടി പറയുന്നു.
