Malayalam
മെസ്സേജ് ആയ്ച്ചത് ഞാന്‍ തന്നെ; പ്രതികരണവുമായി മുരളി മോഹന്‍
മെസ്സേജ് ആയ്ച്ചത് ഞാന്‍ തന്നെ; പ്രതികരണവുമായി മുരളി മോഹന്‍
By
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ് മുരളി മോഹന്‍. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ ആരോപണവുമായി ഒരു യുവതി രംഗത്തെത്തിയത്. എന്നാല്‍ ഇത് ഫേക്ക് അക്കൗണ്ട് ആയിരിക്കുമെന്നും മുരളി മോഹന്‍ ഇത്തരത്തിലുള്ള ആളല്ല എന്നെല്ലാം പറഞ്ഞ് ഒരു കൂട്ടം പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ എന്തെന്ന് പറഞ്ഞിരിക്കുകയാണ് മുരളി മോഹന്‍.
ശരിയാണ് ഞാന്‍ തന്നെയാണ് മെസേജ് അയച്ചത്. ഈ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ നിരവധി കോളുകള്‍ വരുന്നുണ്ട്. പക്ഷെ വിളിക്കുന്നവര്‍ തന്നെ എന്നോട് പറയുന്നുണ്ട് സാറിന്റെ ഭാഗത്ത് തെറ്റുകള്‍ ഇല്ലെന്ന്. കാരണം അവര്‍ ഷൈന്‍ ചെയ്യാന്‍ മാത്രമാണ് അത് ചെയ്തത്. എനിക്ക് അതിന്റെ ആവശ്യം ഇല്ല. ഞാന്‍ സാധാരണ വാട്‌സ്ആപ്പില്‍ വരുന്ന മെസേജുകളോട് മാത്രമാണ് പ്രതികരിക്കുക. കാരണം ഒരുപാട് മെസേജുകള്‍ മെസഞ്ചറില്‍ വരാറുണ്ട്. അതില്‍ ശരിക്കുള്ളവരെയും വ്യാജന്മാരെയും കണ്ടെത്തുക പ്രയാസവും ആണ്. പാട്ട് അയച്ചു തരാമോ എന്നുള്ള സംസാരത്തില്‍ തുടങ്ങുന്നവര്‍ മുതല്‍ വീട്ടില്‍ ആണോ? എന്താണ് ഡ്രസ്സ്? എന്ന് തിരക്കുന്നവര്‍ വരെയുള്ളവരുടെ മെസേജുകള്‍ വരെ എനിക്ക് കിട്ടാറുണ്ട്.
‘വ്യാജന്‍ ആണോ എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ആ കുട്ടിയോട് നമ്പര്‍ ചോദിച്ചത്. ആ ചാറ്റ് കണ്ടാല്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും എന്റെ ഭാഗത്തുനിന്നും യാതൊരു അശഌല വാക്കുകളും പോയിട്ടില്ല എന്ന് അത് ഷൈനിങ് മാത്രമാണ്. നമ്ബര്‍ ഇല്ലാതെ ഞാന്‍ ആരോടും സംസാരിക്കുക പോലും ഇല്ലാത്ത ഒരാള്‍ ആണ്. വ്യാജന്മാരെ ബ്ലോക്ക് ചെയ്തു മതിആയിട്ടുണ്ട്’, എന്നും മുരളി പ്രതികരിച്ചു.
യുവതിയുടെ ഫേസ്ബുക്ക് ചാറ്റിലൂടെയാണ് മുരളി മെസേജുകള്‍ അയച്ചത് എന്നും തന്റെ വാട്‌സ്ആപ് നമ്പര്‍ ആവശ്യപെട്ടതായും യുവതി പറയുന്നു. അതെ സമയം താരം എന്ത് അശ്ലീലം ആണ് പറഞ്ഞതെന്നും സോഷ്യല്‍ മീഡിയ വഴി ചിലര്‍ ചോദിച്ചിരുന്നു. സില്‍മ നടനാണ്..വാട്‌സ് ആപ് നമ്പര്‍ കൊടുത്തില്ലേല്‍ പൊക്കോണം..എന്നു തുടങ്ങുന്നതാണ് യുവതിയുടെ പോസ്റ്റ്.