News
സ്ത്രീകളെ എന്തിനാണ് സിനിമയില്‍ കെട്ടിപ്പിടിക്കുന്നത് , തൊടാന്‍ ആണെങ്കില്‍ ഒരു പൂവ് കൊണ്ട് തൊട്ടാല്‍ പോരെ? ;പെണ്ണ് കാണാൻ പോയ ബാലചന്ദ്ര മേനോനെ പറ്റി മണിയൻപിള്ള രാജു!
സ്ത്രീകളെ എന്തിനാണ് സിനിമയില്‍ കെട്ടിപ്പിടിക്കുന്നത് , തൊടാന്‍ ആണെങ്കില്‍ ഒരു പൂവ് കൊണ്ട് തൊട്ടാല്‍ പോരെ? ;പെണ്ണ് കാണാൻ പോയ ബാലചന്ദ്ര മേനോനെ പറ്റി മണിയൻപിള്ള രാജു!
മലയാള സിനിമയുടെ മുതിർന്ന നായകനാണ് മണിയന്‍പിള്ള രാജു. നടൻ മാത്രമല്ല സിനിമാ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. കോമേഡിയനായും വില്ലനായിട്ടുമൊക്കെ തിളങ്ങിയ താരം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട് . ഏത് വേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച മണിയന്‍പിള്ള രാജു അദ്ദേഹത്തിന്റെ പേരിലെ സവിശേഷതയെ കുറിച്ച് മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
1981 ല്‍ പുറത്തിറങ്ങിയ മണിയന്‍പിള്ള അഥവ മണിയന്‍പിള്ള എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരിനൊപ്പം ചേര്‍ന്നാണ് ഈ പേര് വന്നതെന്ന് \ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനൊപ്പം നായകന്മാര്‍ സിനിമയില്‍ നടിമാരെ കെട്ടിപ്പിടിക്കുന്നതിനെ പറ്റി ജനങ്ങളില്‍ നിന്നുണ്ടായ അഭിപ്രായത്തെ പറ്റിയും വെളിപ്പെടുത്തി.
പണ്ട് കാലത്ത് സിനിമാക്കാരന്‍ എന്ന് പറഞ്ഞ് കൊണ്ട് പെണ്‍കുട്ടികളെ പ്രൊപ്പോസ് ചെയ്യാനൊക്കെ ബുദ്ധിമുട്ട് ആയിരുന്നില്ലേ? സിനിമാ നടന്‍ ആയിട്ടും എങ്ങനെ പ്രൊപ്പോസ് ചെയ്തു എന്നാണ് അവതാരക മണിയന്‍പിള്ള രാജുവിനോട് ചോദിച്ചത്..
‘ഇന്നുള്ളത് പോലെയല്ല പണ്ട് കാലത്ത്. അന്ന് സിനിമയില്‍ നടന്മാര്‍ നടിമാരെ കെട്ടിപ്പിടിക്കുന്ന സീനുകളൊക്കെയുണ്ട്’ എന്ന് പറഞ്ഞ് വിവാഹം ഒഴിവാക്കും. നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനുണ്ടായ അനുഭവത്തെ കുറിച്ചും മണിയന്‍പിള്ള രാജു വെളിപ്പെടുത്തി.
ഒരിക്കല്‍ ബാലചന്ദ്ര മേനോന്‍ പെണ്ണ് കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം എന്നോട് പറഞ്ഞിരുന്നു. ‘സ്ത്രീകളെ എന്തിനാണ് സിനിമയില്‍ കെട്ടിപ്പിടിക്കുന്നത് എന്നായിരുന്നു ബാലചന്ദ്ര മേനോനോട് പെണ്‍കുട്ടി ചോദിച്ചത്. തൊടാന്‍ ആണെങ്കില്‍ ഒരു പൂവ് കൊണ്ട് തൊട്ടാല്‍ പോരെ? എന്നൊക്കെയാണ് അവരുടെ ചോദ്യം. ഇതിന് കിടിലനൊരു മറുപടിയാണ് ബാലചന്ദ്ര മേനോന്‍ നല്‍കിയത്.
‘നിങ്ങളൊരു ഡോക്ടറെയാണ് വിവാഹം കഴിച്ചതെന്ന് ഓര്‍ക്കുക. അദ്ദേഹം ഒരു ഗൈനക്കോളേജിസ്റ്റ് ആണെങ്കിലോ, അദ്ദേഹം എങ്ങനെയായിരിക്കും പ്രസവം എടുക്കുന്നത്? നിങ്ങള്‍ ഈ പറഞ്ഞ പോലെ ദൂരെ നിന്ന് പൂവ് കൊണ്ട് തൊട്ടിട്ട് ആയിരിക്കുമോ, അതില്‍ കാര്യമില്ല. ഓരോരുത്തരുടെയും പ്രൊഫഷനെ ബഹുമാനിക്കണം. അത്രയേ ഉള്ളു’ എന്നാണ് ബാലചന്ദ്ര മേനോന്‍ മറുപടിയായി പറഞ്ഞത്.
അതേ സമയം തന്റെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നത് വലിയ സന്തോഷമാണന്നും താരം പറയുന്നു. രാജു എന്നത് വീട്ടില്‍ വിളിക്കുന്ന പേരാണ്. എന്നെ കുറിച്ച് അന്വേഷിച്ചവര്‍ മണിയന്‍പിള്ളയില്‍ അഭിനയിച്ച രാജു ഇല്ലേ എന്ന് പറഞ്ഞ് പറഞ്ഞാണ് മണിയന്‍പിള്ള രാജു എന്ന് പേരാവുന്നത്. എന്നാല്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും ഞാന്‍ സുധീര്‍ കുമാര്‍ എന്ന് തന്നെയാണ് അറിയപ്പെടുന്നത്. അതിലൊന്നും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് നടന്‍ പറയുന്നത്.
about maniyanpilla raju
