Malayalam Breaking News
“ശ്ശൊ! എനിക്ക് വയ്യ, ഈ സ്‌നേഹത്തിന് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കും”; സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് അഭയ ഹിരണ്‍മയി; വിവാദങ്ങള്‍ക്ക് കമന്റ് ലഭിച്ചാലല്ലേ മാധ്യമങ്ങള്‍ക്ക് റീച്ച് കിട്ടുകയുള്ളൂ എന്ന് ഒമര്‍ ലുലു!
“ശ്ശൊ! എനിക്ക് വയ്യ, ഈ സ്‌നേഹത്തിന് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കും”; സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് അഭയ ഹിരണ്‍മയി; വിവാദങ്ങള്‍ക്ക് കമന്റ് ലഭിച്ചാലല്ലേ മാധ്യമങ്ങള്‍ക്ക് റീച്ച് കിട്ടുകയുള്ളൂ എന്ന് ഒമര്‍ ലുലു!
സോഷ്യല്‍ മീഡിയ ചര്‍ച്ചകളിൽ നിറഞ്ഞുനിൽക്കുന്ന വാർത്തയാണ് സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമായുള്ള സ്‌നേഹ ബന്ധം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിൽ ചർച്ചകൾക്ക് തുടക്കം ആയത് . വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമെല്ലാം ഇവർ നേരിടേണ്ടി വന്നിരുന്നു.
എല്ലാവർക്കും അറിയേണ്ടത് ഗായിക അഭയ ഹിരണ്‍മയിയുടെ അഭിപ്രായങ്ങൾ ആയിരുന്നു. അഭയ ഹിരണ്‍മയിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗോപി സുന്ദര്‍ . പെട്ടെന്നൊരു ദിവസം അമൃതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് തങ്ങളുടെ ബന്ധം പരസ്യമാക്കിയപ്പോള്‍ അത് ഏവരെയും ഞെട്ടിച്ച് കളഞ്ഞു. തുടര്‍ന്ന് ഇരുവരെയും വിമര്‍ശിച്ചും ട്രോളിയും സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രംഗത്തെത്തിയത്.
എന്നാല്‍ തങ്ങള്‍ക്കു നേരെ നീളുന്ന സദാചാര പൊലീസിങ്ങിനെതിരെ ഇരുവരും ഒരു ഘട്ടത്തില്‍ പ്രതികരിച്ചിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയില്‍ അനാവശ്യമായി ഇടപെടുന്ന സോഷ്യല്‍ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങള്‍ക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒരിക്കല്‍കൂടി പോസ്റ്റ് ചെയ്ത് അമൃതയും ഗോപി സുന്ദറും തങ്ങളുടെ അമര്‍ഷം അറിയിച്ചത്.
ഗോപിയും അമൃതയും മാത്രമല്ല, അഭയ ഹിരണ്‍മയിയും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയയായി. അടുത്തിടെ ഒരു പാട്ട് റെക്കോര്‍ഡിങ്ങിനായി വന്ന അഭയ ഹിരണ്‍മയി ഈ വിഷയത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അഭയയുടെ മറുപടി. പാട്ടു പാടാന്‍ വന്നാല്‍ അത് ചെയ്യും. അല്ലാതെ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച് കമന്റ് പറയാനില്ലെന്നും അഭയ പറഞ്ഞു.
‘വിവാദങ്ങളെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്, സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നവര്‍ അത് ചെയ്യട്ടെ, എനിക്ക് ആ കമന്റുകളെക്കുറിച്ച് യാതൊരു അഭിപ്രായവുമില്ല.’ അഭയ ഹിരണ്‍മയി തന്റെ നയം വ്യക്തമാക്കി.
അതേസമയം വിവാദങ്ങള്‍ക്ക് കമന്റ് ലഭിച്ചാലല്ലേ മാധ്യമങ്ങള്‍ക്ക് റീച്ച് കിട്ടുകയുള്ളൂ എന്ന് ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ ഒമര്‍ ലുലു അഭിപ്രായപ്പെട്ടു. ഒമര്‍ ലുലുവിന്റെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നല്ല സമയത്തിന്റെ ഓഡിയോ റെക്കോര്‍ഡിങ്ങിന് വന്നതായിരുന്നു അഭയ ഹിരണ്‍മയി. ഒടിടിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം പുതുമുഖമായ സിദ്ധാര്‍ത്ഥാണ് നിര്‍വ്വഹിക്കുന്നത്.
അതേസമയം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന് ഒരു ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചെന്ന് അടുത്തിടെയാണ് അഭയ ഹിരണ്‍മയി പങ്കുവെച്ചത്.
“ശ്ശൊ! എനിക്ക് വയ്യ, ഒരു ലക്ഷം ഫോളോവേഴ്‌സ്, ഈ സ്‌നേഹത്തിന് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്ന് പറയുകയാണ് അഭയ ഹിരണ്‍മയി. പൊതുവേദിയില്‍ പാട്ടു പാടുന്ന ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്താണ് അഭയ തന്റെ പുതിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ഗോപി സുന്ദറിന്റെ തന്നെ സംഗീതസംവിധാനത്തില്‍ അഭയ ആലപിച്ച ഏറെ ജനപ്രീതി നേടിയ ‘ഖല്‍ബിലെ തേനൊഴുകണ കോഴിക്കോട്…’ എന്ന ഗാനത്തിന്റെ വീഡിയോ അഭയ കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം കേക്ക് മുറിച്ചതിനെക്കുറിച്ചും അഭയ വാചാലയായിരുന്നു. ഇത്തവണ തനിക്ക് രണ്ട് കേക്ക് മുറിയ്ക്കാനുള്ള അവസരം ലഭിച്ചുവെന്നും ഗായിക കുറിച്ചിരുന്നു.
മനോഹരമായൊരു വര്‍ഷമായിരുന്നു. റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയായിരുന്നുവെങ്കിലും ഇപ്പോള്‍ ഞാന്‍ സെറ്റിലാണ്. എനിക്ക് സന്തോഷവും സമാധാനവുമുണ്ട്. ഇത്രയധികം പിന്തുണയും സ്‌നേഹവും ലഭിക്കുന്നതില്‍ ഒത്തിരി സന്തോഷമുണ്ട്. നല്ലൊരു ഗായികയും മനുഷ്യനുമായി ഞാനെപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും പിറന്നാള്‍ ദിനത്തില്‍ കുറിച്ച പോസ്റ്റില്‍ അഭയ വ്യക്തമാക്കിയിരുന്നു.
about abhaya
