Connect with us

പുരുഷന്മാർ ശരിയല്ലെന്ന തോന്നലിൽ വിവാഹം വേണ്ടെന്ന് തീരുമാനിച്ചു ; തലചുറ്റി വീണാലും വിവാദം’; തമിഴ് നാട്ടിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച ആ സംഭവം ; നയൻതാരയുടെ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ !

Malayalam Breaking News

പുരുഷന്മാർ ശരിയല്ലെന്ന തോന്നലിൽ വിവാഹം വേണ്ടെന്ന് തീരുമാനിച്ചു ; തലചുറ്റി വീണാലും വിവാദം’; തമിഴ് നാട്ടിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച ആ സംഭവം ; നയൻതാരയുടെ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ !

പുരുഷന്മാർ ശരിയല്ലെന്ന തോന്നലിൽ വിവാഹം വേണ്ടെന്ന് തീരുമാനിച്ചു ; തലചുറ്റി വീണാലും വിവാദം’; തമിഴ് നാട്ടിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച ആ സംഭവം ; നയൻതാരയുടെ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ !

സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ഒരു നായികയ്ക്ക് ഇത്രയേറെ പ്രാധാന്യം കിട്ടുന്നത്. മലയാള സിനിമ നടന്മാരുടെ കുത്തകയായിരുന്നപ്പോൾ ആണ് നായികമാർക്കിടയിൽ നിന്നും ഒരു മലയാളി മുന്നിലേക്ക് വരുന്നത്. അതുകൊണ്ടാണ് നയൻതാരയെ ” ലേഡി സൂപർ സ്റ്റാർ” എന്ന് വിളിക്കാൻ തുടങ്ങിയത്. സൂപ്പർ സ്റ്റാറുകൾ ജൻഡർ മുൻനിർത്തി വിളിക്കുന്നത് പോലും എന്തിനു എന്ന ചോദ്യം പലപ്പോഴും ഇവിടെ ചോദ്യമായിട്ടുണ്ട്.

സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ ചെയ്തതുകൊണ്ട് മാത്രമല്ല നയൻതാരയ്ക്ക് ലേഡി സൂപ്പർ സ്റ്റാർ പട്ടം കിട്ടിയത്. ആരൊക്കെ നിർബന്ധിച്ചാലും പ്രകോപിപ്പിച്ചാലും മാറാത്ത തീരുമാനങ്ങളും ജീവിത രീതിയും അതിന് കാരണമായിട്ടുണ്ട്. നയൻസ് എന്ന് സിനിമാ ലോകത്ത് അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു.

താൻ അഭിനയിച്ച സിനിമകളുടെ പ്രമോഷന് വേണ്ടിപ്പോലും നയൻതാര അഭിമുഖങ്ങൾ നൽകാറില്ല. വളരെ വിരളമായി മാത്രമാണ് അഭിമുഖങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. തന്നെ കാണേണ്ടവർ തിയേറ്ററിൽ വരട്ടെയന്ന അഭിപ്രായക്കാരി കൂടിയാണ് നയൻസ്.

അഭിമുഖം കൊടുത്താലും വളച്ചൊടിച്ചല്ലാതെ അത് മാധ്യമങ്ങളിൽ വരാറില്ലെന്നും അത്തരം രീതികൾ സ്ഥിരമായതോടെയാണ് അഭിമുഖകൾ നൽകുന്നത് നിർത്തിയതെന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്.

‘മീഡിയ ഞാൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചാണ് എഴുതാറുള്ളത്. അതിന്റെ ആവശ്യം ഇല്ലല്ലോ. മാത്രമല്ല ഞാൻ അഭിമുഖം നൽകുന്നില്ല എന്നതിനാൽ പലരും അവനവന് മനസിൽ തോന്നുന്ന കാര്യങ്ങൾ എഴുതിപിടിപ്പിച്ച് പുറത്ത് വിട്ട് എന്നെ പ്രകോപിപ്പിക്കാൻ നോക്കും.’

‘പക്ഷെ അതിലൊന്നും ഞാൻ വീഴില്ല. വന്ന വാർത്തകളിൽ എന്തിലെങ്കിലും വിശദീകരണം നൽകണമെന്ന് എനിക്ക് തോന്നുമ്പോൾ മാത്രമെ ഞാൻ പ്രതികരിക്കൂ. അല്ലാത്തപക്ഷം ആര് എന്ത് എഴുതി വിട്ടാലും ഞാൻ പ്രതികരിക്കാൻ പോകില്ല എന്നാണ് വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ നയൻസ് പറ‍ഞ്ഞത്. ഇന്നും ഈ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. കാരണം, പുതുതായി നയൻതാരയുടെ ഒരു അഭിമുഖവും കിട്ടാറില്ല എന്നതുതന്നെ,.

നിരവധി പ്രണയ പരാജയങ്ങൾ മറി കടന്നിട്ടുള്ള വ്യക്തിയാണ് നയൻതാര. മാത്രമല്ല പുരുഷന്മാർ ശരിയല്ലെന്ന തോന്നലിനെ തുടർന്ന് വിവാഹം പോലും വേണ്ടെന്ന് തീരുമാനിച്ച സമയവും താരത്തിനുണ്ടായിരുന്നു. പിന്നീട് പുരുഷന്മാർക്കിടയിൽ വിശ്വസിക്കാൻ പറ്റുന്നവരുമുണ്ടെന്ന് താരം തന്നെ തിരുത്തി പറഞ്ഞു. അതെ പറ്റി വീണ്ടും മാധ്യങ്ങൾ ചോദിച്ചപ്പോൾ നയൻതാര പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

‘അത്തരം കാര്യങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. എനിക്കൊരു അഭിപ്രായവുമില്ല…’ എന്നുമായിരുന്നു. സെറ്റിൽ ക്ഷീണം മൂലം തലകറങ്ങി വീണതിന്റെ പേരിൽ പോലും വിവാദങ്ങളിൽ പെട്ടിട്ടുള്ള നടി കൂടിയാണ് നയൻതാര.

ആദ്യം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്ത താരങ്ങളിൽ നയൻതാരയുമുണ്ടായിരുന്നു. പിന്നീട് കളി കാണാൻ നയൻതാര എത്തിയില്ല എന്നതിൻ്റെ പേരിൽ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് താരത്തെ മാറ്റുകയായിരുന്നു. ഇത് തമിഴ് നാട്ടിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. അതിനെ പറ്റി നയൻതാര പിന്നീട് വിശദീകരണം നൽകിയിരുന്നു.

കുസേലൻ സെറ്റിൽ അമിത ചൂട് കാരണം തലചുറ്റിവീണതിനെ തുടർന്നാണ് കളി കാണാൻ എത്താനാകാതെ പോയത്. ഡോക്ടറിൻ്റെ നിർദേശപ്രകാരമാണ് ഞാൻ വിശ്രമം സ്വീകരിച്ചത്. ഇക്കാര്യം സെറ്റിലെ ആരോട് ചോദിച്ചാലും പറയും. എന്നെ ഒഴിവാക്കിയ വിവരം കേട്ട് ഞാൻ ഞെട്ടി.

സമവായ ചർച്ചയ്ക്ക് ഞാൻ തയ്യാറായിരുന്നു. എനിക്ക് ക്രിക്കറ്റ് ഒരുപാട് ഇഷ്ടമാണ്. നയൻതാര പറഞ്ഞു. നയൻതാരയുടെ ഒരോ പഴയ അഭിമുഖങ്ങൾ കേൾക്കുമ്പോഴും ഇന്ന് മലയാളികൾ നയൻതാരയെ ബഹുമാനിക്കുന്നുണ്ട്.

about nayanthara

More in Malayalam Breaking News

Trending