Connect with us

റോബിന്റെ പിന്നാലെ നീ നടക്കുന്നുണ്ടല്ലോ? റോബിനും ചെറിയ ഒലിപ്പീര് കാണിക്കുന്നുണ്ട്…. ; എന്റെ കണ്ണനാണെ സത്യം….. അയാളെ ‍ഞാൻ കല്യാണം കഴിക്കില്ല. ഇഷ്ടമല്ല.; ദിൽഷ പറഞ്ഞത് വെളിപ്പെടുത്തി ജാസ്മിൻ; ദിൽഷയുടേത് അഭിനയമോ??!

TV Shows

റോബിന്റെ പിന്നാലെ നീ നടക്കുന്നുണ്ടല്ലോ? റോബിനും ചെറിയ ഒലിപ്പീര് കാണിക്കുന്നുണ്ട്…. ; എന്റെ കണ്ണനാണെ സത്യം….. അയാളെ ‍ഞാൻ കല്യാണം കഴിക്കില്ല. ഇഷ്ടമല്ല.; ദിൽഷ പറഞ്ഞത് വെളിപ്പെടുത്തി ജാസ്മിൻ; ദിൽഷയുടേത് അഭിനയമോ??!

റോബിന്റെ പിന്നാലെ നീ നടക്കുന്നുണ്ടല്ലോ? റോബിനും ചെറിയ ഒലിപ്പീര് കാണിക്കുന്നുണ്ട്…. ; എന്റെ കണ്ണനാണെ സത്യം….. അയാളെ ‍ഞാൻ കല്യാണം കഴിക്കില്ല. ഇഷ്ടമല്ല.; ദിൽഷ പറഞ്ഞത് വെളിപ്പെടുത്തി ജാസ്മിൻ; ദിൽഷയുടേത് അഭിനയമോ??!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും കൂടുതൽ‌ ചർച്ച ചെയ്യപ്പെട്ട സൗഹൃദം ആണ് റോബിൻ-ദിൽഷ സൗഹൃദം. ദിൽഷയോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും സീസൺ അവസാനിച്ച് കഴിയുമ്പോൾ ദിൽഷ പുറത്ത് വന്ന ശേഷം അവളുടെ ഇഷ്ടം കൂടി മനസിലാക്കി വീട്ടുകാരോട് ആലോചിച്ച് വിവാഹം ചെയ്യണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നും റോബിൻ പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടിനുള്ളിൽ എടുത്ത അതെ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് റോബിൻ ഇപ്പോഴും.

ബിഗ് ബോസ് വീട്ടിനുള്ളിൽ വന്ന് ആദ്യത്തെ ആഴ്ച തന്നെ റോബിന് ദിൽഷയോട് പ്രണയം തോന്നി. ആദ്യം ദിൽഷയോടും പിന്നീട് സുചിത്രയോടും അപർണയോടും റോബിൻ ഈ വിഷയം സംസാരിക്കുകയും ചെയ്തു.
റോബിൻ പ്രണയം പറഞ്ഞപ്പോഴെല്ലാം തനിക്ക് അങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ലെന്നാണ് ദിൽഷ മറുപടിയായി പറഞ്ഞത്.

അതേസമയം, ദിൽഷയുടെ അടുത്ത സുഹൃത്താണ് റോബിൻ. ഇരുവരും ഒരുമിച്ചാണ് ബിഗ് ബോസ് വീട്ടിനുള്ളിൽ ചർച്ച നടത്തിയത്. റോബിൻ പെട്ടന്ന് പുറത്തായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ച മത്സരാർഥിയും ദിൽഷയായിരുന്നു. മാത്രമല്ല ഇനിയുള്ള ദിവസങ്ങളിൽ റോബിന് നേടാൻ സാധിക്കാത്തതെല്ലാം താൻ നേടി കൊടുക്കുമെന്നും ദിൽഷ പറഞ്ഞിരുന്നു. റോബിൻ മാത്രമല്ല ബ്ലെസ്ലിയും ദിൽഷയോട് പ്രണയം വെളിപ്പെടുത്തിയിരുന്നു.

പക്ഷെ പ്രായം കൊണ്ട് ബ്ലെസ്ലി തന്റെ ഇളയത് ആയതിനാൽ അത്തരമൊരു ബന്ധം പ്രോത്സാഹിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് ദിൽഷ പറഞ്ഞിരുന്നു. റോബിൻ ദിൽഷയോട് പ്രണയമാണ് എന്ന് വെളിപ്പെടുത്തിയപ്പോൾ വീട്ടിലുള്ള മറ്റുള്ളവരും പ്രേക്ഷകരുമെല്ലാം അത് ‌ലവ് സ്ട്രാറ്റർജിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. പിന്നീട് റോബിൻ തന്നെ പുറത്തിറങ്ങിയപ്പോൾ തനിക്ക് പ്രണയമുണ്ട് എന്നത് സത്യമാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ഹൗസിൽ നിന്നും വാക്ക് ഔട്ട് നടത്തി പുറത്തേക്ക് വന്ന ജാസ്മിൻ ദിൽഷയെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

റോബിനെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ദിൽഷ സത്യം വെച്ച് പറഞ്ഞിരുന്നുവെന്നാണ് ജാസ്മിൻ ഇപ്പോൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ഞങ്ങൾ ഒരുമിച്ചാണ് കിടക്കുന്നത്. ദിൽഷ എന്റെ ബെഡ്മേറ്റാണ്.’

‘റോബിന്റെ പിന്നാലെ നീ നടക്കുന്നുണ്ടല്ലോ? റോബിനും ചെറിയ ഒലിപ്പീര് കാണിക്കുന്നുണ്ട്…. അതുകൊണ്ടാണ് ചോദിക്കുന്നതെന്ന് അവളോട് ഞാൻ പറഞ്ഞു. വീട്ടിലെല്ലായിടത്തും ക്യാമറയാണ്. അതുകൊണ്ട് പുതപ്പിനുള്ളിൽ കയറിയാണ് റോബിനോട് പ്രണയമാണോ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചത്.’

‘സത്യം പറയണമെന്നും ഞാൻ അവളോട് പറഞ്ഞു. ഉടൻ അവൾ കഴുത്തിൽ കിടന്ന മാലയിലെ കൃഷ്ണന്റെ ലോക്കറ്റിൽ പിടിച്ച് സത്യം വെച്ചു. എന്റെ കണ്ണനാണെ സത്യം….. അയാളെ ‍ഞാൻ കല്യാണം കഴിക്കില്ല. ഇഷ്ടമല്ല.’

‘ആ രീതിയിൽ റോബിനെ എനിക്ക് ചിന്തിക്കാൻ കഴിയില്ല… എന്നാണ് ദിൽഷ എന്നോട് പറഞ്ഞത്. അവൾക്ക് ഒരു സെലിബ്രിറ്റി ക്രഷ് ഉണ്ടെന്നും അവൾ വെളിപ്പെടുത്തിയിരുന്നു. റോബിനെപ്പോലെ അല്ലാത്ത വളരെ വ്യത്യസ്തനായ ഒരു വ്യക്തിയാണ് ആ ക്രഷ് എന്നും ദിൽഷ എന്നോട് പറഞ്ഞിരുന്നുവെന്നാണ്’ ജാസ്മിൻ വെളിപ്പെടുത്തുന്നത്. കൂടാതെ പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിനിടെ ആ ക്രഷിന്റെ പേരും കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ജാസ്മിൻ ദിൽഷയെ ഭീഷണിപ്പെടുത്തി ഓരോ കാര്യങ്ങൾ ചെയ്യിക്കുന്ന വീ‍ഡിയോയും വൈറലായിരുന്നു.

റോബിന് അത്തരമൊരു പ്രണയം തോന്നിയിട്ടുണ്ടെങ്കിൽ ദിൽഷ വന്നശേഷം അവളുടെ താൽപര്യം കൂടി അറിഞ്ഞ് വിവാഹ നടത്തുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നാണ് ദിൽഷയുടെ ബന്ധുക്കൾ മുമ്പൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞത്.

about biggboss

More in TV Shows

Trending

<