TV Shows
എന്നെ ഇവിടെ രണ്ടു പേര്‍ പ്രപ്പോസ് ചെയ്തത് അമ്മ കണ്ടുകാണും; ഞാന്‍ നല്ലൊരു കുട്ടിയായത് കൊണ്ട് ആര്‍ക്കും എന്നോട് ഇഷ്ടം തോന്നും; അതൊരു തെറ്റല്ലല്ലോ..?; ബിഗ് ബോസ് വീട്ടിൽ നിന്നുകൊണ്ട് അമ്മയോട് സങ്കടം പറഞ്ഞ് ദിൽഷാ!
എന്നെ ഇവിടെ രണ്ടു പേര്‍ പ്രപ്പോസ് ചെയ്തത് അമ്മ കണ്ടുകാണും; ഞാന്‍ നല്ലൊരു കുട്ടിയായത് കൊണ്ട് ആര്‍ക്കും എന്നോട് ഇഷ്ടം തോന്നും; അതൊരു തെറ്റല്ലല്ലോ..?; ബിഗ് ബോസ് വീട്ടിൽ നിന്നുകൊണ്ട് അമ്മയോട് സങ്കടം പറഞ്ഞ് ദിൽഷാ!
ബിഗ് ബോസ് മലയാളം സീസണ്‍ 4 എല്ലാവരുടെയും ഇഷ്ടം നേടിയെടുത്ത് വളരെ വിജയകരമായി മുന്നേറുകയാണ് . മത്സരാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞപ്പോൾ മത്സരച്ചൂട് കൂടിയിരിക്കുകയാണ് . ആരൊക്കെ മുന്നേറും, ആര് ടൈറ്റില്‍ വിന്നറാകും എന്ന ചോദ്യങ്ങൾ ആണ് ഓരോ ബിഗ് ബോസ് പ്രേമികളും അറിയാൻ കാത്തിരിക്കുന്നത്.
ഇന്ന് മോണിങ് ടാസ്‌ക്കില്‍ ഓരോ മത്സരാര്‍ത്ഥിയും വീട്ടിലേക്ക് വിളിച്ച് കുശലം ചോദിക്കുന്ന സംഭവമായിരുന്നു ബിഗ് ബോസ് കൊടുത്തിരുന്നത് . ഓരോരുത്തരും ആദ്യം അവസരം കിട്ടിയാല്‍ ആരെ വിളിക്കും, എന്തൊക്കെ വിശേഷങ്ങള്‍ പങ്കിടുമെന്നാണ് പറയേണ്ടിയിരുന്നത്. അതില്‍ ദില്‍ഷയുടെ സംസാരം ശ്രദ്ധേയമായി.
ഫോണ്‍ കിട്ടിയാല്‍ ആദ്യം വിളിക്കുക തന്റെ അമ്മയെയായിരിക്കും എന്ന് ദില്‍ഷ പറഞ്ഞു . എല്ലാ കാര്യങ്ങളും ഇപ്പോള്‍ പറയാന്‍ നേരമില്ലെങ്കിലും പിന്നീട് ഹൗസില്‍ നിന്ന് വെളിയിലിറങ്ങിയ ശേഷം ഒരാഴ്ച കൊണ്ട് പറഞ്ഞു തീര്‍ക്കാമെന്ന് സമാധാനിപ്പിക്കുകയാണ്. എന്റെ വിശേഷങ്ങളെല്ലാം കേട്ടില്ലെങ്കില്‍ അമ്മയ്ക്ക് സമാധാനമുണ്ടാകില്ലന്നും ദിൽഷാ പറയുന്നുണ്ട്.
“ഞാന്‍ ഇവിടെ വളരെ നന്നായി കളിയ്ക്കുന്നുണ്ട്. എന്നെക്കുറിച്ച് ഓര്‍ത്ത് അമ്മ സങ്കടപ്പെടുകയേ വേണ്ട. അമ്മ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് എന്ത് കാര്യത്തിനാണെന്ന് എനിക്ക് നന്നായറിയാം. അമ്മ കരഞ്ഞിരിക്കുന്നതും എന്തിനെക്കുറിച്ചാണെന്ന് എനിക്കറിയാം. ഇങ്ങനെയൊരു സംഭവം പുറത്തുവരുമ്പോള്‍ അമ്മ വിഷമിക്കുമെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഞാനും അതേക്കുറിച്ചോര്‍ത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ കരഞ്ഞിട്ടുള്ളത്.
എന്നെ ഇവിടെ രണ്ടു പേര്‍ പ്രപ്പോസ് ചെയ്തത് അമ്മ കണ്ടുകാണും. എന്നാല്‍ അതൊരു തെറ്റായ കാര്യമല്ല. മനുഷ്യന് സ്വാഭാവികമായി തോന്നുന്ന ഒരു കാര്യമാണത്. എനിക്കവരോട് അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് തിരിച്ച് പറയാന്‍ പറ്റില്ല.
അവര്‍ ചെയ്തത് തെറ്റല്ലെന്നും അത് അവര്‍ എന്നോടുള്ള ഇഷ്ടം കൊണ്ടുമാണ് ചെയ്തതെന്നും പറയുകയാണ് ദില്‍ഷ. ഞാന്‍ നല്ലൊരു കുട്ടിയായത് കൊണ്ട് ആര്‍ക്കും എന്നോട് ഇഷ്ടം തോന്നും. എനിക്ക് പെട്ടെന്ന് ഒരാളെ ഇഷ്ടപ്പെടാന്‍ സാധിക്കില്ലെന്ന് അമ്മയ്ക്ക് നന്നായി അറിയാം. അവര്‍ ചെയ്തത് തെറ്റായി തോന്നിയിട്ടില്ല. അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എന്റെ മറുപടി എന്താണെന്ന് അമ്മ കേട്ടിട്ടുണ്ടാകും. അവരെ ഞാന്‍ ബഹുമാനിക്കുന്നു.
അവരെ ഒഴിവാക്കി ഇവിടെ ജീവിക്കാന്‍ എനിക്ക് പറ്റില്ല. കാരണം ഇത്ര വലിയൊരു വീട്ടില്‍ വളരെ കുറച്ചുപേരോടൊപ്പം ജീവിക്കുമ്പോള്‍ എല്ലാ ദിവസവും അവരെ കാണുന്നതല്ലേ, എങ്ങനെ അവരോട് സംസാരിക്കാതെ ഒഴിവായി നടക്കാനാകും?
എന്റെ സുഹൃത്തുക്കളായിട്ടും നിര്‍ഭാഗ്യവശാല്‍ ഞാന്‍ തിരഞ്ഞെടുത്തതും ഇങ്ങനെയുള്ള രണ്ട് പേരെയായിരുന്നു. ഇഷ്ടം തുറന്നുപറഞ്ഞു എന്നതുകൊണ്ട് മാത്രം അവരുമായുള്ള ഫ്രണ്ട്ഷിപ്പ് എനിക്ക് അറുത്ത് മുറിച്ച് കളയാന്‍ പറ്റില്ല. പക്ഷെ, ഞാന്‍ പറയാനുള്ള കാര്യങ്ങളെല്ലാം അവരോട് പറഞ്ഞിട്ടുണ്ട്. അവര്‍ അത് മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ എന്താണ് എന്റെ നിലപാട് എന്നും അവര്‍ക്കറിയാം. അമ്മ അതിലൊന്നും വിഷമിക്കേണ്ടതില്ല.
ഇതിനിടെ ബ്ലെസ്‌ലിയുമായുള്ള കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനെക്കുറിച്ചും ദില്‍ഷ പറയുന്നുണ്ട്. അത് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. അന്ന് അവന് നേരാംവണ്ണം ഭക്ഷണം കഴിയ്ക്കാന്‍ പോലും പറ്റിയില്ല. അവന്റെ ഇരിപ്പും മുഖത്തെ എക്‌സ്പ്രഷനുമെല്ലാം കണ്ട് എനിക്ക് തന്നെ വല്ലാതായെന്ന് ദില്‍ഷ പറയുന്നു. ഇതുകേട്ടപ്പോള്‍ ബ്ലെസ്‌ലിക്ക് സങ്കടം വന്ന് കണ്ണുകള്‍ തുടക്കുന്നത് കാണാമായിരുന്നു.
പിന്നെ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സീരിയസായി എടുക്കേണ്ട. അമ്മയ്ക്ക് എന്നെ നന്നായി അറിയാമല്ലോ. ഞാന്‍ ഞാനായി തന്നെയാണ് ഇവിടെ ഇരിക്കുന്നത്.
ഇതുവരെ ഞാന്‍ ഒരാളോടും ദേഷ്യപ്പെട്ട് സംസാരിച്ചിട്ടില്ല. പക്ഷെ, ഹൗസില്‍ വന്നതിന് ശേഷം അങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, അവരോട് അതെല്ലാം പറഞ്ഞുതീര്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.
ഈ ജൂണ്‍ 25ന് എന്റെ പിറന്നാളാണ്. ഞാന്‍ ഹൗസിലുണ്ടെങ്കില്‍ എനിക്കുള്ള പിറന്നാള്‍ ഉടുപ്പ് അയച്ച് തരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ദില്‍ഷ ഹൗസില്‍ നിന്ന് പുറത്തുവന്ന ശേഷം നമുക്കെല്ലാം കൂടി പിറന്നാള്‍ അടിച്ചുപൊളിക്കാമെന്നും ദില്‍ഷ പറയുന്നു. വീട്ടിലെ എല്ലാവരോടും അന്വേഷണം പറയണം. അമ്മയെ എനിക്ക് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എങ്കിലും ഇടയ്ക്ക് ലക്ഷ്മിചേച്ചി ചോര് വാരി തരാറുള്ളതുകൊണ്ട് അമ്മയുടെ ഒരു ഫീല്‍ എനിക്ക് കിട്ടാറുണ്ടെന്നും പറഞ്ഞ് അവസാനിപ്പിക്കുകയാണ് ദില്‍ഷ.\
about biggboss