ലഹരിമരുന്ന് കേസില്‍ നടന് സിദ്ധാന്ത് കപൂര്‍ അറസ്റ്റിലായി. ബംഗളുരുവില്‍ നിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. നടന് ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധാ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത് കപൂര്‍.
സിദ്ധാന്ത് മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായതെന്നാണ് ബംഗളൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്.
ഞായറാഴ്ച ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് അതിഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തുന്നത്.
തുടര്‍ന്ന് റേവ് പാര്‍ട്ടിയില്‍ പങ്കെടുത്ത 35 അതിഥികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതില്‍ സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ചുപേരുടെ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...