മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ സുരാജിന്റെ പിതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു പ്രസ്മീറ്റ് നടന്നിരുന്നു. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി എന്നിവരായിരുന്നു പ്രസ്മീറ്റില്‍ പങ്കെടുത്തത്.
ഹെവന്‍ എന്ന പിതിയ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അലന്സലിയര് നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
സിനിമയില്‍ അഭിനയിക്കുന്ന നടി വിനയ പ്രസാദിന്റെ കഥാപാത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന് സുരാജ് വെഞ്ഞാറമൂട് മറുപടി നല്‍കിയതിന് പിന്നാലെയായിരുന്നു അലന്‍സിയറുടെ കമന്റ്.
”വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്റെ അമ്മയായിട്ടാണ്. എന്റെ വൈഫിനെക്കുറിച്ച് സിനിമയില്‍ പറയുന്നില്ല, ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നേ ഉള്ളൂ. ഇതില്‍ ഒരു നായികാ കഥാപാത്രമില്ല,”എന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
സുരാജ് വെഞ്ഞാറമൂടിന്റെ ഈ മറുപടിക്ക് പിന്നാലെയായിരുന്നു ഡബ്ല്യു.സി.സി സംഘടനയെ പരാമര്‍ശിച്ച് കൊണ്ടുള്ള അലന്‍സിയറിന്റെ കമന്റും വന്നത്. കേട്ടാൽ തഗ് ആണെന്ന് പറയാൻ വേണ്ടിത്തന്നെയുള്ള കമെന്റ് ആണ് ഇത്. ‘”രസകരമെന്ന’” രീതിയില്‍ അലൻസിയർ പറഞ്ഞത് ഇങ്ങനെ ആണ്….
”ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്കെന്താ, കുറേ നേരമായല്ലോ ചോദ്യങ്ങള്‍ ചോദിച്ച് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ.സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ,” അലന്‍സിയര്‍ പറഞ്ഞു.
അലന്‍സിയര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിട്ട രീതിയിലും ഡബ്ല്യു.സി.സിയെ പരാമര്‍ശിച്ച് കൊണ്ട് നടത്തിയ കമന്റിലും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...