Connect with us

ആ നടി ഉറങ്ങുമ്പോള്‍ വീഡിയോ എടുത്തു, ഒരേ സമയം ക്യാമറയ്ക്ക് മുന്‍പിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാര്‍ത്ഥ കലാകാരന്‍ ആര്‍ടിസ്റ്റ് ബേബി; അലന്‍സിയറിനതെരെ വെളിപ്പെടുത്തലുമായി ശീതള്‍ ശ്യാം

Malayalam

ആ നടി ഉറങ്ങുമ്പോള്‍ വീഡിയോ എടുത്തു, ഒരേ സമയം ക്യാമറയ്ക്ക് മുന്‍പിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാര്‍ത്ഥ കലാകാരന്‍ ആര്‍ടിസ്റ്റ് ബേബി; അലന്‍സിയറിനതെരെ വെളിപ്പെടുത്തലുമായി ശീതള്‍ ശ്യാം

ആ നടി ഉറങ്ങുമ്പോള്‍ വീഡിയോ എടുത്തു, ഒരേ സമയം ക്യാമറയ്ക്ക് മുന്‍പിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാര്‍ത്ഥ കലാകാരന്‍ ആര്‍ടിസ്റ്റ് ബേബി; അലന്‍സിയറിനതെരെ വെളിപ്പെടുത്തലുമായി ശീതള്‍ ശ്യാം

കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നടന്‍ അലന്‍സിയര്‍ പറഞ്ഞ വാക്കുകള്‍ ഏറെ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് തങ്ങളുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഒരേ സമയം ക്യാമറയ്ക്ക് മുന്‍പിലും ജീവിതത്തിലും അഭിനയിക്കുന്നയാളാണ് അലന്‍സിയറെന്ന് പറയുകയാണ് ശീതള്‍ ശ്യാം. അലന്‍സിയറുമായി ബന്ധപ്പെട്ട് പഴയ സംഭവങ്ങളും ശീതള്‍ ശ്യാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആഭാസം സിനിമയില്‍ ബെംഗളൂരുവില്‍ വര്‍ക്ക് ചെയുമ്പോള്‍ താനിരിക്കെ ഒരു നടിയോട് അലന്‍സിയര്‍ മോശമായി സംസാരിച്ചുവെന്ന് ശീതള്‍ ശ്യാം കുറിച്ചു. പ്രായം ചെന്ന നടി ഉറങ്ങുമ്പോള്‍ അലന്‍സിയര്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്നും ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ തമാശയെന്ന് പറഞ്ഞുവെന്നും ശീതള്‍ ശ്യാം കൂട്ടിച്ചേര്‍ത്തു.

ശീതള്‍ ശ്യാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു;

ആഭാസം സിനിമയില്‍ ബാംഗ്ലൂര്‍ വര്‍ക്ക് ചെയുമ്പോള്‍ ആണ് ഇയാള്‍ ഞാന്‍ ഇരിക്കെ ഒരു നടിയോടു മോശം വര്‍ത്താനം പറയുകയും ഞങ്ങള്‍ അയാളെ തിരുത്തി സംസാരിക്കാന്‍ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാന്‍ നോക്കുകയും മീ ടു ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു. അന്ന് ആ നടിക്കൊപ്പം ഞാന്‍ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാന്‍ ശ്രമിച്ചു.

പിന്നീട് അപ്പന്‍ സിനിമയില്‍ വര്‍ക്ക് ചെയുമ്പോള്‍ എന്നെ ഇയാള്‍ കാണുകയും അപ്പോള്‍ അയാള്‍ ഒരു കമെന്റ് പറഞ്ഞു ഓ,… ഡബ്ലുസിസി ആളുകള്‍ ഉണ്ട് സൂക്ഷിച്ചു സംസാരിക്കണം എന്നൊക്കെ. അതെ സെറ്റില്‍ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോള്‍ (ഇന്ന് അയാള്‍ക്കൊപ്പം അവാര്‍ഡ് വാങ്ങിയ നടി )മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അവരുടെ ഉറക്കം ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചു. ഞാനും കൂടെ ഉണ്ടായിരുന്ന ഹെയര്‍ സ്‌റ്റൈല്‍ ചെയ്യുന്ന പെണ്‍കുട്ടിയും കൂടി അവരെ ഉറക്കത്തില്‍ നിന്നും വിളിച്ചു. അവര്‍ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു അപ്പോ അയാള്‍ ഇളിച്ചു.

തമാശ ചെയ്തത് ആണെന്നു പറഞ്ഞു. അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാള്‍ എന്തൊക്കയോ പറഞ്ഞ് റൂമില്‍ നിന്നു പോയി. ടേക്ക് സമയം പോലും മദ്യ ലഹരിയില്‍ ഉള്ള ഇയാള്‍ ഒരു ദിവസം അയാള്‍ക്ക് പരിചയം ഉള്ള ട്രാന്‍സ് വുമണ്‍ വ്യക്തിയുടെ നമ്പര്‍ എന്റെ അടുത്ത് ചോദിക്കാന്‍ മടിയായി മേക്കപ്പ് ആര്‍ടിസ്റ്റ് ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു.

ഞാന്‍ മേക്കപ്പ് ആര്‍ടിസ്റ്റിനോട് ചോദിച്ചു അയാള്‍ക്ക് എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ. ഇതിനുപോലും നാണം ആയി നില്‍ക്കുന്ന ഒരാളോണോ അയാള്‍ അതോ അഭിനയിക്കുകയാണോ. അയാള്‍ ഒരേ സമയം ക്യാമറയ്ക്ക് മുന്‍പിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാര്‍ത്ഥ കലാകാരന്‍ ആര്‍ടിസ്റ്റ് ബേബി. അയാൾക്കു കൊടുകേണ്ടത്‌ ആൺ പ്രതിമ അല്ല
തങ്കൻ ചേട്ടന്‍റെ…,,,,, പറഞ്ഞാൽ കൂടിപ്പോകും,,മലരേ നിന്നെ കാണാതിരുന്നാൽ… എന്നാണ് ശീതള്‍ ശ്യാം എഴുതിയിരുന്നത്.

ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ വിമര്‍ശനം ശക്തമാകുകയാണ്. സിനിമയില്‍ നിന്നുള്‍പ്പടെയുള്ളവര്‍ വിമര്‍ശനവുമായി എത്തുന്നുണ്ട്. പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്‌കാരത്തെ തള്ളിപ്പറയുന്ന പരാമര്‍ശമാണ് അലന്‍സിയര്‍ നടത്തിയത്.

‘നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും’ എന്നും അലന്‍സിയര്‍ പറഞ്ഞു.

അതേസമയം, അലന്‍സിയറിനെപ്പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പരാമര്‍ശം വന്നതില്‍ അത്ഭുതമില്ലെന്നും വളരെ പരസ്യമായി സ്ത്രീവിരുദ്ധത സംസാരിക്കുന്ന വ്യക്തിയാണെന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. സര്‍ക്കാറിന്റെ ഒരു പരിപാടിയില്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തണമെങ്കില്‍ അദ്ദേഹം എത്രത്തോളം സ്ത്രീവിരുദ്ധനായിരിക്കണം. സ്ത്രീരൂപത്തിലുള്ള ഒരു അവാര്‍ഡിനോട് താല്‍പര്യമില്ലെങ്കില്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഓസ്‌കര്‍ മാത്രം വാങ്ങിയാല്‍ മതി. അത് കിട്ടുന്ന വരെ അത് അഭിനയിച്ചാല്‍ മതി. പുരുഷ രൂപത്തിലുള്ള പ്രതിമ വന്നാല്‍ അദ്ദേഹം അഭിനയം നിര്‍ത്തുമെന്നാണ് പറഞ്ഞത്. ഇത് നേരെ തിരിച്ചാണ് പറയേണ്ടത്. പുരുഷ രൂപത്തിലുള്ള പ്രതിമ വരുന്ന വരെ അദ്ദേഹം അഭിനയം നിര്‍ത്തണം എന്നാണ് എനിക്ക് പറയാനുള്ളത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

More in Malayalam

Trending

Recent

To Top