Malayalam
‘ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റുനു നേരെയുള്ള പ്രതിഷേധമാണ്…’; വിമര്‍ശനവുമായി ഹരീഷ് പേരടി
‘ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റുനു നേരെയുള്ള പ്രതിഷേധമാണ്…’; വിമര്‍ശനവുമായി ഹരീഷ് പേരടി
മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞ് രംഗത്തെത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ അദ്ദേഹത്തിന്റെ എഫ് ബി പോസ്റ്റാണ് വൈറലാകുന്നത്.
സ്വര്‍ണക്കള്ളക്കടത്തു കേസില്‍ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേത്തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ കറുപ്പുനിറത്തിന് പോലീസും സംഘാടകരും വിലക്കേര്‍പ്പെടുത്തിയിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സംഭവത്തില്‍ നേരത്തെ ജോയ്മാത്യു വിമര്‍ശനം അറിയിച്ചിരുന്നു.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാര്‍ക്സ് പറഞ്ഞിട്ടുണ്ടെങ്കില്‍ സത്യത്തില്‍ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോള്‍ കറുപ്പെന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഹരീഷ് പേരടിയും രംഗത്തെത്തിയിരിക്കുന്നത്. കറുത്ത മാസ്കണിഞ്ഞ് ഇത് പേടിതൂറനായ ഒരു ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമാണെന്നാണ് ഹരീഷ് പേരടി അഭിപ്രായപ്പെട്ടത്.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു;
‘ജീവിച്ചിരിക്കുന്ന കുണ്ടിയില്‍ അപ്പിയുള്ള മലയാളികള്‍ (ഇന്ന് തിന്ന രാഷ്ട്രിയം ദഹിച്ചവര്‍) രണ്ട് ദിവസത്തേക്ക് എങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്ക്കും ധരിക്കുക…ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റുനു നേരെയുള്ള പ്രതിഷേധമാണ്…’
