തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. ഇപ്പോഴിതാ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥന് തനിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന് ധനുഷ്, സംവിധായകന് വെങ്കട് പ്രഭു, മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവര്‍ ആണെന്നാണ് ഗായിക ആരോപിക്കുന്നത്.
എനിക്ക് മാതാപിതാക്കളോ ഭര്‍ത്താവോ കുട്ടികളോ ഇല്ല. ഞാന്‍ തനിച്ചാണ് താമസിക്കുന്നത്. ഇയാളെ ആരോ രംഗത്തിറക്കിയതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് സുചി ലീക്ക്സ് വിവാദമുണ്ടാക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ചൂണ്ടിക്കാട്ടി രംഗനാഥനെതിരെ സുചിത്ര പോലീസില്‍ പരാതി നല്കി. യൂട്യൂബ് ചാനലില്‍ കൂടി തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുചിത്ര ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
‘താന്‍ മയക്കുമരുന്ന് ഉപയോഗിക്കും, മാനസികരോഗിയാണ്, പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കുന്നവളാണ്, സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കുവയ്ക്കാന്‍ മടിക്കാത്ത വ്യക്തിയാണ് എന്നൊക്കെ ഇയാള്‍ പ്രചരിപ്പിച്ചു. ഇയാളുടെ വീഡിയോ കണ്ട് ഞാന്‍ ഇയാളെ വിളിച്ചു. എന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാറിന്റെ അഭിമുഖത്തില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചതെന്ന് ഇയാള്‍ കള്ളം പറഞ്ഞു.
2017 ല്‍ ധനുഷിനെതിരേ ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു സുചി ലീക്ക്സ് വിവാദങ്ങളുടെ ആരംഭം. തൊട്ടുപിന്നാലെ സുചിത്രയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി തമിഴ് താരങ്ങളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്ത് വന്നിരുന്നു. എന്നാല്‍, ഇതിന് പിന്നില്‍ താനല്ലെന്നും തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നുമായിരുന്നു സുചിത്രയുടെ വിശദീകരണം.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....