സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ ആയ പ്രത്യുഷ ഗരിമെല്ലയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാരാ ഹില്‍സിലെ വീട്ടിലാണ് പ്രത്യുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശുചിമുറിയില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രത്യുഷയുടെ മുറിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡിന്റെ സിലിണ്ടര്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി ബഞ്ചാരാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രത്യുഷ ഗാരിമെല്ല എന്ന പേരില്‍ ബഞ്ചാരാ ഹില്‍സില്‍ സ്വന്തമായി ഫാഷന്‍ സ്റ്റുഡിയോ നടത്തുകയാണ് ഇവര്‍. ബോളിവുഡിലെയും ടോളിവുഡിലെയും നിരവധി പേരുടെ ഫാഷന്‍ ഡിസൈനറാണ്. യുകെയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രത്യുഷ ആദ്യം അച്ഛന്റെ ബിസിനസില്‍ പങ്കാളിയായെങ്കിലും പിന്നീട് ഫാഷന്‍ ലോകത്തേക്ക് തിരിയുകയായിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ആതിര മാധവ് പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ ആതിര...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നാവ്യ നായര്‍. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. നന്ദനവും, ഇഷ്ടവും, പണ്ടിപ്പടയും...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പൊന്നമ്മ ബാബു. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ തിളങ്ങിയ പൊന്നമ്മ ബാബു ഇപ്പോഴും സിനിമയിൽ സജീവമായി...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...