News
ജോണി ഡെപ്പും ആബര്‍ ഹേഡും താമസിച്ചിരുന്ന വീട് വില്‍പ്പനയ്ക്ക്; ഒരു ഭാഗത്തിന് 1.76 മില്ല്യണ്‍ ഡോളര്‍ അതായത് 13.7 കോടി രൂപ
ജോണി ഡെപ്പും ആബര്‍ ഹേഡും താമസിച്ചിരുന്ന വീട് വില്‍പ്പനയ്ക്ക്; ഒരു ഭാഗത്തിന് 1.76 മില്ല്യണ്‍ ഡോളര്‍ അതായത് 13.7 കോടി രൂപ

പ്രശസ്ത ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആബര്‍ ഹേഡും താമസിച്ചിരുന്ന വീട് വില്‍പ്പനയ്ക്ക് എന്ന് വിവരങ്ങള്‍. അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡഗ്ലസ് എല്ലിമന്‍ എന്ന കമ്പനിയാണ് വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഹേഡിന് എതിരെയുള്ള മാനനഷ്ടകേസില്‍ വിധി വന്നതിന് പിന്നാലെയാണ് ഡെപ്പ് വീട് വില്ക്കാന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വരുന്നത്.
ലോസ് ആഞ്ജലോസില്‍ സ്ഥിതി ചെയ്യുന്ന 1780 ചതുരശ്ര വിസ്തീര്‍ണമുള്ള വീട് ഓരോ പ്രത്യേക യൂണിറ്റുകളായി തിരിച്ചാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇതില്‍ ഒരു ഭാഗത്തിന് 1.76 മില്ല്യണ്‍ ഡോളര്‍ അതായത് 13.7 കോടി രൂപയാണ് വില. ഈസ്റ്റേണ്‍ കൊളമ്പിയ ബില്‍ഡിങിന്റെ മുകളിലെ നിലയിയാണ് വീടുള്ളത്.
1930ലാണ് ഈ വീട് പണി കഴിപ്പിച്ചത്. ഒരു കിടപ്പുമുറി, രണ്ട് ബാത്ത്റൂമുകള്‍, അടുക്കള, ഫിറ്റനസ് സ്റ്റുഡിയോ തുങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വീടാണിത്. വിവാഹ ശേഷം 2015ലാണ് ഇരുവരും ഈ വീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. ഏകദേശം 15 മാസം മാത്രമാണ് ഇവിടെ ഇരുവരും ഈ വീട്ടില്‍ കഴിഞ്ഞത്. പിന്നീട് 2016ല്‍ ഇരുവരും വേര്‍പിരിയുകയുകയായിരുന്നു.
അതേസമയം, ആറ് ആഴ്ചത്തെ സാക്ഷി വിസ്താരത്തിനൊടുവില്‍ അടുത്തിടെയാണ് മാനനഷ്ടക്കേസില്‍ ഹേഡിന് എതിരെ വിധി വന്നത്. ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നല്‍കണം. ആംബര്‍ ഹേഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി. എന്നാല്‍ ഇത്രയും തുക നല്കാന് ഹേഡിന് കഴിയില്ലെന്ന് നടിയുടെ അഭിഭാഷക എലേന്‍ ബ്രെഡെകോഫ് അറിയിച്ചിരുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...