News
രണ്ടാളുടെയും പ്രവൃത്തികള്‍ കണ്ട് സംശയം തോന്നിയപ്പോള്‍ ഞാന്‍ ചോദിച്ചു. ‘മിടുക്കിയാണ് അമ്മേ, എന്ന് കരുതി ഇപ്പോള്‍ കല്യാണം വേണമെന്നല്ല; സീരിയല്‍ ലൊക്കേഷനില്‍ വന്നാണ് ഇന്ദ്രന്‍ പൂര്‍ണിമയുമായി ഇഷ്ടത്തിലായത്; മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ!
രണ്ടാളുടെയും പ്രവൃത്തികള്‍ കണ്ട് സംശയം തോന്നിയപ്പോള്‍ ഞാന്‍ ചോദിച്ചു. ‘മിടുക്കിയാണ് അമ്മേ, എന്ന് കരുതി ഇപ്പോള്‍ കല്യാണം വേണമെന്നല്ല; സീരിയല്‍ ലൊക്കേഷനില്‍ വന്നാണ് ഇന്ദ്രന്‍ പൂര്‍ണിമയുമായി ഇഷ്ടത്തിലായത്; മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ!
മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടി മല്ലിക സുകുമാരനന്റേത് . അച്ഛനെക്കാളും ഉയരത്തില്‍ വളര്‍ന്ന് നില്‍ക്കുകയാണ് ഇന്ന് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇപ്പോൾ നടൻ സുകുമാരന്റെ വേര്‍പാട് സമയത്ത് തകര്‍ന്ന് പോയതിനെ പറ്റിയാണ് മല്ലിക പറയുന്നത്.
അവിടെ നിന്ന് മക്കളെ പറഞ്ഞ് മനസിലാക്കി വിഷമങ്ങള്‍ മാറ്റിയത് സുകുവേട്ടന്‍ പറഞ്ഞ കാര്യങ്ങളിലൂടെയായിരുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മല്ലിക സുകുമാരന്‍ മനസ് തുറന്നത്. നടിയുടെ വാക്കുകൾ വായിക്കാം…..
സുകുമാരന്റെ മരണത്തെ കുറിച്ച് മല്ലിക
ഇന്ദ്രജിത്തിന് പതിനേഴും പൃഥ്വിരാജിന് പതിനഞ്ച് വയസും ഉള്ളപ്പോഴാണ് സുകുവേട്ടന്‍ മരിച്ചത്. മൂന്നാല് മാസം ജീവിതം തീര്‍ന്നെന്നാണ് കരുതിയത്. മാനസികമായി വല്ലാതെ തകര്‍ന്നു പോയി. അത്രയും ദിവസം വീട്ടില്‍ തന്നെയാണ് കഴിഞ്ഞത്. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്റെ അമ്മ ആ സമയത്ത് എനിക്കൊപ്പം വന്നു നിന്നു. പക്ഷേ മക്കള്‍ രണ്ട് പേരെയും ഇത് ബാധിച്ച് തുടങ്ങി.
പഠിത്തത്തില്‍ ഉഴപ്പൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ, സ്‌കൂള്‍ വിട്ടു വന്നാല്‍ രണ്ടാളും എനിക്കൊപ്പം വന്ന് കിടക്കും. ഒരു വിഷമവും അങ്ങനെ കാണിക്കാത്തവരാണ് ഇന്ദ്രനും പൃഥ്വിയും. നന്നായി പഠിക്കണം. എവിടെ കൊണ്ടിട്ടാലും നാല് കാലില്‍ വീഴണം എന്ന് സുകുവേട്ടന്‍ അവരോട് പറഞ്ഞിരുന്നു. ഞാന്‍ വിഷമിച്ചിരുന്നിട്ടാവുമെന്ന് എനിക്ക് തോന്നി.
ഇതോടെ അച്ഛന്‍ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള കഥകളൊക്കെ പറഞ്ഞ് അമ്മ നോര്‍മ്മലാണെന്ന് അവരെ ബോധ്യപ്പെടുത്തി. അന്ന് രാജു പത്തിലാണ്. അതുവരെ സൈനിക സ്‌കൂളില്‍ ആയിരുന്ന അവനെ ഭാരതീയ വിദ്യാഭവനില്‍ ചേര്‍ത്തു. രാവിലെ പോയി വൈകുന്നേരം വരാന്‍ പാകത്തിനാക്കി. ഇന്ദ്രന്‍ തമിഴ്നാട്ടിലെ എഞ്ചിനീയറിംഗ് കോളേജിലും ചേര്‍ന്നു. കുറച്ച് നാള്‍ പോയതോടെ മക്കളും മാറി. അതിന് ശേഷമാണ് പെയ്തൊഴിയാതെ സീരിയലിലേക്ക് അവസരം വന്നത്.
അവസരം വന്നെങ്കിലും ഞാന്‍ വരുന്നില്ലെന്നാണ് ആദ്യം അവരോട് പറഞ്ഞത്. പക്ഷേ മക്കളാണ് എന്നെ നിര്‍ബന്ധിച്ച് പോവണമെന്ന് പറഞ്ഞത്. അമ്മയ്ക്ക് അറിയാവുന്ന ജോലിയല്ലേ, പോയി ചെയ്യൂ എന്നായിരുന്നു മക്കളുടെ അഭിപ്രായം. തിലകന്‍ ചേട്ടനും ഭാരതിയുമൊക്കെ അതിലുണ്ടായിരുന്നു. എനിക്കും രാവിലെ പോയി വൈകിട്ട് ഷൂട്ടിങ് കഴിഞ്ഞ് വരാന്‍ പറ്റും. അതില്‍ അഭിനയിച്ച് തുടങ്ങിയതോടെയാണ് പഴയ ഓര്‍മ്മകളിലേക്ക് എത്തിയത് പോലെ തോന്നിയത്. സുകുവേട്ടന്‍ ഏതോ ഷൂട്ടിങ്ങിന് പോയിരിക്കുകയാണെന്നാണ് ഞാന്‍ ചിന്തിച്ചു.
ആ സെറ്റില്‍ വെച്ചായിരുന്നു ഇന്ദ്രനും പൂര്‍ണിമയും പ്രണയത്തിലായത്. ഇന്ദ്രന്‍ നാഗര്‍കോവില്‍ നിന്ന് ഷൂട്ടിങ് സ്ഥലത്തേക്ക് വരുമായിരുന്നു. എന്നെ കൂട്ടാന്‍ വരുന്നതാണ്. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴെക്കും അവിടെ റൂമിലിരുന്ന് ഹിന്ദി പാട്ടൊക്ക പാടുന്നു. കുറച്ച് കഴിഞ്ഞപ്പോഴൊക്കും കാര്യങ്ങളിലേക്ക് വന്നു. എനിക്ക് സംശയം തോന്നിയിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് പൂര്‍ണിമ വീട്ടിലേക്ക് വരുന്നു, ഭക്ഷണം കഴിക്കുന്നു. പുറത്ത് പോവാന്‍ നിന്ന ഇന്ദ്രന്‍ പോയില്ല.
രണ്ടാളുടെയും പ്രവൃത്തികള്‍ കണ്ട് സംശയം തോന്നിയപ്പോള്‍ ഞാന്‍ ചോദിച്ചു. ‘മിടുക്കിയാണ് അമ്മേ, എന്ന് കരുതി ഇപ്പോള്‍ കല്യാണം വേണമെന്നല്ല. എന്‍ജിനീയറിങ് കഴിഞ്ഞിട്ട് മതിയെന്നാണ്’ ഇന്ദ്രന്‍ പറഞ്ഞത്. ഡിഗ്രി എടുത്തിട്ട് എല്ലാ കാര്യവും ചെയ്യാമെന്നും ഞാന്‍ പറഞ്ഞു. അതിലൊന്നും ഒരു എതിര്‍പ്പും എനിക്കില്ല. അതൊക്കെ അവരുടെ തീരുമാനമാണ്. എന്തായാലും അവര്‍ സന്തോഷത്തോടെ കഴിയുകയാണെന്നും മല്ലിക പറയുന്നു.
about mallika