TV Shows
ഞാനായിരുന്നുവെങ്കില്‍ റോബിനെ തിരിച്ച് ഇടിച്ചേനെ; റോബിനെ പുറത്താക്കാൻ പ്രധാന കാരണം ആ പരാതിയായിരുന്നു ; അക്കാര്യം തെളിയിച്ച രണ്ടു പേരാണ് പേളിയും ശ്രീനിഷും; ബിഗ് ബോസ് താരമായ ഷിയാസ് കരീം ആദ്യമായി വെളിപ്പെടുത്തുന്നു!
ഞാനായിരുന്നുവെങ്കില്‍ റോബിനെ തിരിച്ച് ഇടിച്ചേനെ; റോബിനെ പുറത്താക്കാൻ പ്രധാന കാരണം ആ പരാതിയായിരുന്നു ; അക്കാര്യം തെളിയിച്ച രണ്ടു പേരാണ് പേളിയും ശ്രീനിഷും; ബിഗ് ബോസ് താരമായ ഷിയാസ് കരീം ആദ്യമായി വെളിപ്പെടുത്തുന്നു!
ബിഗ് ബോസ് മലയാളം സീസണ്‍ 4 മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ്. സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് ജനപ്രീയ താരമായിരുന്ന റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയിരുന്നു. അതോടെയാണ് ബിഗ് ബോസ് ഷോ മലയാളികൾക്കിടയിൽ വലിയ ചർച്ച ആയത്.
റോബിൻ പുറത്തായതോടെ റോബിന്‍ ആരാധകര്‍ ഷോയ്‌ക്കെതിരേയും അവതാരകനായ മോഹന്‍ലാലിനെതിരേയും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം തന്നെയായിരുന്നു ലാലേട്ടനും ബിഗ് ബോസിനുമെതിരെയുണ്ടായിരുന്നത്. ആ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ ബിഗ് ബോസ് താരമായ ഷിയാസ് കരീം പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.
ഇപ്പോഴിതാ താന്‍ ആ പോസ്റ്റിടാനുണ്ടായ സാഹചര്യം വിശദമാക്കുകയാണ് ഷിയാസ് കരീം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷിയാസ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
“ആര്‍മി എന്ന് പറയുന്ന ഒരുകൂട്ടം ആളുകള്‍, വ്യക്തിപരമായി അറിയുക പോലുമില്ലാത്തവരാണ് അങ്ങോട്ടും ഇങ്ങോട്ടും അടിയുണ്ടാക്കുന്നത്. ഞാന്‍ പോസ്റ്റിട്ടത് ലാലേട്ടനെക്കുറിച്ചായിരുന്നു. ഈ സീസണില്‍ ഒരാളുടെ ഫാന്‍സ് എന്നു പറയുന്ന ചിലര്‍, ഇനി ആ വ്യക്തി കാശ് കൊടുത്ത് ചെയ്യിക്കുന്നതാണോ എന്നും അറിയില്ല, ലാലേട്ടനെ ചീത്ത പറയുന്നു. ബിഗ് ബോസ് ഇങ്ങനെ ഒരുപാട് സീസണുകള്‍ വന്നു കൊണ്ടിരിക്കും. പക്ഷെ ലാലേട്ടന്‍ എന്ന വ്യക്തിയെക്കുറിച്ച് കുറ്റം പറയണമെങ്കില്‍ അവര്‍ അദ്ദേഹത്തിന്റെ ലെവലിലേക്ക് എത്തണം. ഇത്രയും സിനിമകളില്‍ അഭിനയിച്ച് ഒരുപാട് അവാര്‍ഡുകള്‍ നേടിയ വ്യക്തിയാണ് അദ്ദേഹമെന്നും ഷിയാസ് പറയുന്നു.
ലാലേട്ടനെ എനിക്ക് ഒരു സഹോദരന്‍ എന്ന നിലയില്‍ ഭയങ്കര ഇഷ്ടമാണ്. എന്നോടും അങ്ങനെയാണ് പെരുമാറുന്നത്. അദ്ദേഹത്തെ ഒരുപാട് പേര്‍ വ്യക്തിപരമായി ആക്രമിക്കുകയാണ്. തെറിവിളിക്കുന്നു. അത് ഭയങ്കര മോശമാണ്. ഒരു ഷോയില്‍ അദ്ദേഹം അവതാരകന്‍ ആണെന്ന് പറഞ്ഞാണ് ഇതൊക്കെ ചെയ്യുന്നത്. അദ്ദേഹം അവിടെ ചെയ്യുന്നത് അദ്ദേഹത്തിന്റെ ജോലി മാത്രമാണ്. അദ്ദേഹം വ്യക്തിപരമായിട്ടല്ല പറയുന്നത്. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ഇത് ബിഗ് ബോസിന്റെ നിയമം ആണെന്ന്. ഇന്നയാള്‍ പുറത്താകണം എന്നത് ലാലേട്ടന്റെ തീരുമാനമല്ല ഒരു ടീമിന്റെ തീരുമാനമാണെന്നും റിയാസ് പറയുന്നു.
ഞാനും ബിഗ് ബോസിലുണ്ടായിരുന്നതാണ്. എന്നേയും പലരും പ്രകോപിപ്പിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ ഒരിക്കല്‍ പോലും മോശം വാക്ക് ഉപയോഗിച്ചിട്ടില്ല. ഞാന്‍ സംസാരിക്കുമ്പോള്‍ ഒരിക്കല്‍ പോലും മ്യൂട്ട് ചെയ്യേണ്ടി വന്നിട്ടില്ലെന്നും റിയാസ് പറയുന്നു. അതേസമയം റോബിന്‍ താനുണ്ടായിരുന്ന സീസണില്‍ ആയിരുന്നുവെങ്കിലും തന്നെയായിരുന്നു അടിച്ചിരുന്നതെങ്കിലും താന്‍ തിരിച്ച് ഇടിച്ചേനെയെന്നും റിയാസ് പറയുന്നുണ്ട്. ഒരു കരണത്ത് അടിച്ചാല്‍ മറുകരണം കാണിച്ച് കൊടുക്കാന്‍ അല്ല തന്നെ വീട്ടില്‍ നിന്നും പഠിപ്പിച്ചിട്ടുള്ളതെന്നും താന്‍ ഗാന്ധി കുടുംബത്തിലുള്ള ആളല്ലെന്നും ഷിയാസ് പറയുന്നു.
റോബിനെതിരെ റിയാസിന് പരാതിയുണ്ടായിരുന്നതിലാണ് പുറത്താക്കിയതെന്നും ഷിയാസ് പറയുന്നു. അതേസമയം പരാതിയില്ലായിരുന്നുവെങ്കില്‍ പുറത്താക്കുമായിരുന്നില്ലെന്നും ഷിയാസ് പറയുന്നുണ്ട്. താനുണ്ടായിരുന്ന സീസണില്‍ ഹിമയും സാബുവും തമ്മില്‍ അടിയുണ്ടായിരുന്നു. അന്ന് താനായിരുന്നു അവരെ പിടിച്ചു മാറ്റിയത്. ഹിമയ്ക്ക് പരാതിയുണ്ടോ എന്ന് ലാലേട്ടന്‍ ചോദിച്ചിരുന്നു. പരാതിയില്ലെന്നായിരുന്നു ഹിമ പറഞ്ഞത്. ഹിമയ്ക്ക് പരാതിയുണ്ടായിരുന്നുവെങ്കില്‍ സാബുവിനെ ചിലപ്പോള്‍ പുറത്താക്കുമായിരുന്നേനെയെന്നും ഷിയാസ് പറയുന്നുണ്ട്.
ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് അല്ലെന്നും ഷിയാസ് പറയുന്നുണ്ട്. അത് തെളിയിച്ച രണ്ടു പേരാണ് പേളിയും ശ്രീനിഷുമെന്നും ഷിയാസ് പറയുന്നു. അവര്‍ സ്‌നേഹിക്കുകയും വിവാഹം കഴിക്കുകയും ഇപ്പോള്‍ കുട്ടിയ്ക്ക് ജന്മം നല്‍കുകയും ചെയ്തുവെന്നും ബിഗ് ബോസിന്റെ ഐക്കണുകളാണ് പേളിയും ശ്രീനിഷുമെന്നുമാണ് ഷിയാസ് പറയുന്നു. ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ഷിയാസും പേളിയും ശ്രീനിഷും.”
about biggboss
