News
സണ്ണിലിയോണിനെ പൂളിലേക്ക് തള്ളിയിട്ട് മാനേജര്‍; നടിയുടെ പ്രതികാരം വളരെ കുറഞ്ഞുപോയെന്ന് ആരാധകര്‍
സണ്ണിലിയോണിനെ പൂളിലേക്ക് തള്ളിയിട്ട് മാനേജര്‍; നടിയുടെ പ്രതികാരം വളരെ കുറഞ്ഞുപോയെന്ന് ആരാധകര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ രസകരമായ വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. ഒരു പൂളിന് സമീപത്തു കൂടി നടന്നു പോകുന്ന സണ്ണിയെ മാനേജര്‍ പൂളിലേയ്ക്ക് തള്ളിയിടുന്നതാണ് വീഡിയോ. പിന്നാലെ സണ്ണി ലിയോണ്‍ ഇയാള്‍ക്ക് നേരെ ഇരു ചെരുപ്പുകളും വലിച്ചെറിയുന്നതും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം.
ഒട്ടേറെയാളുകള്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. നടിയുടെ പ്രതികാരം വളരെ കുറഞ്ഞുപോയെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. തമാശ നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് സണ്ണിയെന്നും അല്ലെങ്കില്‍ വീഡിയോ പങ്കുവയ്ക്കുമായിരുന്നില്ലെന്നും മറ്റൊരാള്‍ കുറിച്ചു. ഇത്തരത്തിലുള്ള രസകരമായ വീഡിയോകള്‍ സണ്ണി ലിയോണ്‍ പതിവായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.
