Malayalam
സരിതയ്ക്ക് പിറന്നാള്‍ ആശംസകളുമായി മകന് ശ്രാവണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സരിതയ്ക്ക് പിറന്നാള്‍ ആശംസകളുമായി മകന് ശ്രാവണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. മുകേഷുമായുളള വിവാഹം കഴിഞ്ഞതോടെ സരിത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
നിരവധി കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തന്റേതായ ഇടം സ്വന്തമാക്കാന്‍ സരിതയ്ക്ക് സാധിച്ചു. മാത്രമല്ല, നല്ലൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് സരിത. ഇപ്പോഴിതാ, സരിതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകനും നടനുമായ ശ്രാവണ്‍ രംഗത്തെത്തിയിരിക്കുകയാണ്.
ശ്രാവണ്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സഹോദരനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ശ്രാവണിന്റെ ആശംസ.
സരിത മുകേഷ് ദമ്പതികളുടെ മകനായ ശ്രാവണ്‍ ഡോക്ടറാണ്. കല്യാണം എന്ന ചിത്രത്തിലൂടെയാണ് ശ്രാവണ്‍ സിനിമയില്‍ നായകനായെത്തിയത്. ഈ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡോക്ടര്‍ കൂടിയായ ശ്രാവണ്‍, കൊവിഡ് കാലമായതോടെ ഉറക്കം പോലും മാറ്റിവെച്ച് സേവനത്തിനായി ഇറങ്ങിയിരുന്നു. കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ശ്രാവണിന് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.
