‘ഒരു മിനിറ്റ്, ഏട്ടന് ഇവിടെ ഉണ്ട്, ഞാന്‍ കൊടുക്കാം’ എന്നുപറഞ്ഞ് ലാലേട്ടന് ഫോണ്‍ കൊടുത്തു, പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ് തോന്നിയത്; തുറന്ന് പറഞ്ഞ് ജയസൂര്യ
‘ഒരു മിനിറ്റ്, ഏട്ടന് ഇവിടെ ഉണ്ട്, ഞാന്‍ കൊടുക്കാം’ എന്നുപറഞ്ഞ് ലാലേട്ടന് ഫോണ്‍ കൊടുത്തു, പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ് തോന്നിയത്; തുറന്ന് പറഞ്ഞ് ജയസൂര്യ
‘ഒരു മിനിറ്റ്, ഏട്ടന് ഇവിടെ ഉണ്ട്, ഞാന്‍ കൊടുക്കാം’ എന്നുപറഞ്ഞ് ലാലേട്ടന് ഫോണ്‍ കൊടുത്തു, പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ് തോന്നിയത്; തുറന്ന് പറഞ്ഞ് ജയസൂര്യ
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ പുതിയ സിനിമ ജോണ്‍ ലൂഥര്‍ കണ്ടിട്ട് മോഹന്‍ലാല്‍ അഭിനന്ദിച്ച അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന് ജയസൂര്യ.
ലാലേട്ടനും സുചിത്രച്ചേച്ചിയും നല്ല അഭിപ്രായം പറഞ്ഞു എന്നുള്ളത് ജോണ്‍ ലൂഥറിന്റെ മുഴുവന്‍ ടീമിനും കിട്ടിയ വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്. സുചിത്രച്ചേച്ചി എന്റെ മിക്ക ചിത്രങ്ങളും കാണാറുണ്ട്. ചേച്ചി സിനിമ കണ്ടിട്ട് വിളിക്കുകയും ചെയ്യാറുണ്ട്. അവര്‍ക്ക് വീട്ടില്‍ തിയേറ്ററുണ്ട്.
ലാലേട്ടനൊക്കെ വീട്ടിലെ തിയേറ്ററിലാണ് സിനിമകള്‍ കാണുന്നത്. ജോണ്‍ ലൂഥര്‍ റിലീസിന് ചേച്ചി വിളിച്ചിട്ട്, ‘പടം കണ്ടു ജയാ, ഒരുപാടിഷ്ടമായി. ജയന് നന്നായിട്ട് ചെയ്തിട്ടുണ്ട്.’ എന്നുപറഞ്ഞു. താങ്ക്സ് ഒക്കെ പറഞ്ഞപ്പോള്‍ ‘ഒരു മിനിറ്റ്, ഏട്ടന് ഇവിടെ ഉണ്ട്, ഞാന്‍ കൊടുക്കാം’ എന്നുപറഞ്ഞ് ലാലേട്ടന് ഫോണ്‍ കൊടുത്തു.
ശരിക്കും ഏട്ടന് കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അത് ലാലേട്ടനായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല. പുള്ളി നല്ല തിരക്കിലായിരിക്കുമല്ലോ. പെട്ടെന്ന് അദ്ദേഹം ഫോണ്‍ വാങ്ങി ‘മോനെ, ജോണ്‍ ലൂഥര്‍ കണ്ടു, വളരെ നന്നായിരിക്കുന്നു, നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട്, നീ അസലായിരിക്കുന്നു. നീ നന്നായിട്ട് ചെയ്തിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞു. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ് തോന്നിയത്.
മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. തങ്ങള്‍ക്ക്...
മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷഅണന്‍. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ സിനിമാ മേഖലയിലുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ തുറന്ന്...
നിരവധി ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍. ഇപ്പോഴിതാ ആദ്യമായി തന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ...
കഴിഞ്ഞ ദിവസമായിരുന്നു സെന്‍സര്‍ ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി നടന് വിശാല്‍ രംഗത്തെത്തിയിരുന്നത്. ‘മാര്‍ക്ക് ആന്റണി’ എന്ന തന്റെ പുതിയ സിനിമയ്ക്ക് സെന്‍സര്‍...
ഓസ്കാര്‍ മത്സരത്തിലേയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ‘2018 എവരിവണ്‍ ഈസ് എ ഹീറോ’യുടെ സംവിധായകന് ജൂഡ് ആന്റണിയെ അഭിനന്ദിച്ച് സംവിധായകന്...