serial news
ബാലുവും നീലുവും രണ്ടാം ഭാഗം ഡേറ്റ് പുറത്ത്; ഉപ്പും മുളകും ഇനി മാറ്റങ്ങൾ ഒന്നുമില്ല; ലച്ചുവായി ജൂഹിയും എത്തുന്നു!
ബാലുവും നീലുവും രണ്ടാം ഭാഗം ഡേറ്റ് പുറത്ത്; ഉപ്പും മുളകും ഇനി മാറ്റങ്ങൾ ഒന്നുമില്ല; ലച്ചുവായി ജൂഹിയും എത്തുന്നു!
മലയാളികൾക്ക് ഇന്നും മറക്കാനാകാത്ത അനുഭവം സമ്മാനിച്ച പരമ്പരയാണ് ഉപ്പും മുളകും. ഹാസ്യ പരമ്പരകളിൽ മലയാളികൾക്കിടയിൽ ആദ്യം ഇടം പിടിച്ച പരമ്പരയും ഉപ്പും മുളകും തന്നെ…അതേസമയം, ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഉപ്പും മുളകും പരമ്പര മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിന്ന് അപ്രത്യക്ഷമായത്.
2015 ഡിസംബര്‍ 14 നാണ് ഫ്ളവേഴ്സ് ടെലിവിഷന്‍ ചാനലില്‍ ഉപ്പും മുളകും ആരംഭിക്കുന്നത് . 1206 എപ്പിസോഡ് പൂർത്തിയാക്കിയാണ് സീരിയല്‍ അവസാനിക്കുന്നത്. ശക്തമായ തിരക്കഥയുടെ അകമ്പടിയോടെ ഓഡിയന്സിന്റെ പള്‍സ് മനസിലാക്കി കൊണ്ടാണ് ഉപ്പും മുളകും കഥ പറഞ്ഞത്. പ്രേക്ഷകരുടെ മനസ് മനസിലാക്കി കൊണ്ട് സഞ്ചരിച്ച പരമ്പരയായത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ സ് കാത്തിരിക്കുകയാണ് ആരാധകർ.
പ്രെമോ വീഡിയോയ്ക്ക് പോലും ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരോടാണ് ഇടവേളയെ കുറിച്ച് അന്ന് ചാനല്‍ അധികൃതര്‍ പറയുന്നത്. ഉടന്‍ തിരികെ എത്തുമെന്ന ഉറപ്പ് നല്കിയിട്ടാണ് 2021 ജനുവരി 15 ന് സീരിയല്‍ നിര്‍ത്തിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ബാലുവും നീലുവും പിളേളരും മടങ്ങി എത്തിയില്ല. പകരം പുതിയ പരീക്ഷണങ്ങളായിരുന്നു പ്രേക്ഷകര്‍ക്കായി കാത്തുവെച്ചത്. എന്നാല്‍ ഉപ്പും മുളകും സൃഷ്ടിച്ച ഓളത്തിന് മുകളിലെത്താന്‍ ഇവയ്ക്കൊന്നും സാധിച്ചില്ല.
ഒരു വര്‍ഷത്തിനിടെ വിവിധ ചാനലുകളില്‍ പുതിയ പരീക്ഷണങ്ങള്‍ നിരവധി നടന്നു. എന്നാല്‍ ഇതിനൊന്നും ജനങ്ങളുടെ മനസ്സില്‍ നിന്ന് ഉപ്പും മുളകിനെ പറിച്ചു നടാന്‍ കഴിഞ്ഞില്ല. അതിന് ഉദാഹരണമാണ് യൂട്യൂബില്‍ കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്ന സീരിയലിന്റെ എപ്പിസോഡുകള്‍. ഇതില്‍ ഏറെ രസകരം ഉപ്പും മുളകും തുടങ്ങുന്ന കാലത്ത് ജനിച്ചിട്ടില്ലാത്ത കുട്ടികള്‍ പോലും ഇന്ന് സീരിയലിന്റെ കടുത്ത ആരാധകരാണ്.
ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ സ്വീകരണ മുറിയിലേയ്ക്ക് ഉപ്പും മുളകും ടീം എത്തുകയാണ്. ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടിയിലൂടെയാണ് ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ ഇക്കാര്യം അറിയിച്ചത്. ബിജു സോപാനവും ഉപ്പും മുളകും ടീമും അതിഥിയായി എത്തിയ എത്തിയ എപ്പിസോഡിലാണ് ഈ സന്തോഷ വിവരം പങ്കുവെച്ചത്. ജൂണ്‍ 13 മുതലാണ് സീരിയല്‍ സംപ്രേക്ഷണ ചെയ്യുക.
ബിജു സോപാനത്തിന്റെ സാന്നിധ്യത്തിലായിരുന്നു സന്തോഷ വര്‍ത്തമാനം ശ്രീകണ്ഠന് നായര്‍ പങ്കുവെച്ചത്. ജൂണ്‍ 13ന് സീരിയല്‍ ആരംഭിക്കുമെന്ന് മാത്രമാണ് എസ് കെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സമയമോ മറ്റ് താരങ്ങളെ കുറിച്ചോ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും എല്ലാ പ്രേക്ഷകര്‍ക്കും കാണാന്‍ പറ്റുന്ന സമയത്താകും ഉപ്പും മുളകും ടെലികസ്റ്റ് ചെയ്യുക എന്നുളള ഉറപ്പ് ശ്രീകണ്ഠന് നായര്‍ നല്‍കിയിട്ടുണ്ട്.
അതേസമയം ഉപ്പും മുളകും സീസണ് 2ല്‍ ലെച്ചുവായി ജൂഹിയും ഉണ്ടാവും. ഒന്നാം ഭാഗത്തിന്റ അവസാന ഘട്ടത്തില്‍ ജൂഹി ഇല്ലായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തി ഉണ്ടാകുമെന്ന് അറയിച്ചിട്ടുണ്ട്. ശിവാനിയും കോശുവും ഉണ്ടാവും.
ബിജു സോപാനത്തിനോടൊപ്പം ഫ്ളവേഴ്സ് ഒരു കോടിയില്‍ നിഷ സാരംഗും ഋഷിയും ജൂഹിയും എത്തിയിരുന്നു. ബിജുവിനെ സഹായിക്കാന്‍ വേണ്ടിട്ടായിരുന്നു ഇവര്‍ വന്നത്. ഒരു ലക്ഷം രൂപയാണ് ഉപ്പും മുളകും ടീമിന് സമ്മാനമായി ലഭിച്ചത്.
about uppum mulakum
