News
ഡ്രൈവറുടെ ജന്മദിനം ആഘോഷിമാക്കി രാം ചരണ്‍ തേജ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ഡ്രൈവറുടെ ജന്മദിനം ആഘോഷിമാക്കി രാം ചരണ്‍ തേജ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍ തേജ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ഡ്രൈവറുടെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് താരം.
രാം ചരണിന്റെ ഡ്രൈവര്‍ ആയ നരേഷിന്റെ ജന്മദിന ആഘോഷമാണ് നടന്നത്. എല്ലായാത്രകളിലും ഒപ്പമുണ്ടാകുന്നയാള്ക്കായി കേക്ക് വാങ്ങി നല്‍കുകയും ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു രാം ചരണ്‍.
താരത്തിന്റെ ഭാര്യ ഉപാസനയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.
കൊരട്ടാല ശിവ സംവിധാനം ചെയ്ത ആചാര്യയാണ് രാം ചരണിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിരഞ്ജീവി നായകനായെത്തിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ്-തെലുങ്ക് ചിത്രമാണ് രാം ചരണിന്റേതായി ഇനി വരാനുള്ളത്.
