News
ബംഗളൂരു ലഹരിമരുന്ന് കേസ്; ഒളിവിലായിരുന്നു നടന് വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍
ബംഗളൂരു ലഹരിമരുന്ന് കേസ്; ഒളിവിലായിരുന്നു നടന് വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍
ബംഗളൂരു ലഹരിമരുന്ന് കേസിലെ ആറാം പ്രതി ആദിത്യ ആല്‍വ അറസ്റ്റില്‍. ബോളിവുഡ് നടന് വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനാണ് ആദിത്യ. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് ആല്‍വയെ അറസ്റ്റു ചെയ്തത്. മാസങ്ങളായി ഒളിവിലായിരുന്നു.രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ആദിത്യ ആല്‍വ പിടിയിലായത്
ഇയാളെ കണ്ടെത്താന്‍ വിവേകിന്റെ മുംബൈയിലെ വസതിയിലും പോലിസ് തിരച്ചില്‍ നടത്തിയിരുന്നു. കൂടാതെ ആദിത്യയുടെ സഹോദരി കൂടിയായ ഒബ്റോയിയുടെ ഭാര്യ പ്രിയങ്കയെയും പോലിസ് ചോദ്യംചെയ്തു.
കര്‍ണാടക ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയ പേരുകളില്‍ പ്രധാനിയാണ് ആദിത്യ ആല്‍വ. ഒരു സിനിമാ നടിയും കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ആദിത്യ ആല്‍വയുടെ ബംഗലൂരുവിലെ വസതിയില്‍ സിസിബി നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി തുടങ്ങിയവര്‍ അറസ്റ്റിലായിരുന്നു.
