സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അശ്വതി. അല്ഫോണ്സാമ്മയായും വില്ലത്തിയായും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അശ്വതി, വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ സിനിമാ സീരിയൽ സംഭവങ്ങളിലെ കാര്യങ്ങളും വിശേഷങ്ങളും പങ്കുവച്ചു അശ്വതി എത്താറുണ്ട്.തുറന്നെഴുതുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും അശ്വതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഇതാ മെട്രോമാറ്റിനിക് നൽകിയ അഭിമുഖത്തിൽ ചീത്തവിളിച്ചവർക്ക് നന്ദിയുമായി അശ്വതി എത്തിയിരിക്കുകയാണ്.
കുറിപ്പ് ഇങ്ങനെ..
ബിഗ്ബോസ് എന്ന ഞാൻ ഇഷ്ട്ടപെടുന്ന ഷോയുടെ അല്ലെങ്കിൽ ഗെയിംന്റെ റിവ്യൂ എഴുതി തുടങ്ങിയത് ഒരു സമയം പോക്കിനാണ്, പക്ഷെ അത് ശ്രദ്ധിക്കപ്പെട്ടു എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം “ഇതെനിക്ക് പ്രാന്തയതാണോ നാട്ടുകാർക്ക് വട്ടായതാണോ” എന്നൊരു സിനിമയിൽ ചോദിക്കുന്ന ചോദ്യം പോലെ ഇപ്പോളും ഒരു അത്ഭുതം ആണ്. എന്തായാലും ഞാൻ എന്റെ മനസ്സിൽ തോന്നുന്നത് കുത്തിക്കുറിച്ചത് ഇപ്പൊ കഴിഞ്ഞ മൂന്നു സീസണുകളിലായി ശ്രദ്ധിക്കപ്പെടുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ഇന്ന് metromatinee എന്ന ഓൺലൈൻ ചാനലിൽ നൽകിയ ഒരു അഭിമുഖം ആണ്. ദയവായി കാണുക, അഭിപ്രായങ്ങൾ അറിയിക്കുക. കൂടെ നിന്നു സപ്പോർട്ട് നൽകുന്ന എന്റെ കുറെ നല്ല സുഹൃത്തുക്കൾ, ചീത്ത വിളിച്ചും നല്ലത് പറഞ്ഞും കമെന്റ് ഇടുന്നവരോടും ഷെയർ ചെയ്യുന്നവരോടും എല്ലാം എന്റെ നന്ദി
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...