Malayalam
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അല്‍ഫോണ്‍സ് തന്നെയാണ് പോസ്റ്റര്‍ പങ്കുവച്ചത്
ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ട് കൗതുകകരമായ രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. എസ് ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയില്‍ അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണിക്കൃഷ്ണനായാണ് നയന്‍താര എത്തുന്നത്. ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ഗോള്‍ഡ് വേറെ ഒരു ടൈപ്പ് സിനിമയാണ് എന്നും കുറച്ചു നല്ല കഥാപാത്രങ്ങളും നല്ല താരങ്ങളും കുറച്ചു തമാശകളും ഉള്ള ഒരു പുതുമയില്ലാത്ത ചിത്രമാണ്’ എന്നും അല്‍ഫോന്‍സ് മുന്‍പ് സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.
‘ഗോള്‍ഡ്’ കൂടാതെ ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ‘പാട്ട്’ എന്ന ചിത്രവും അണിയറയിലാണ്
