ഈ ആഴ്ച ഡബിൾ എവിക്ഷൻ, റോബിന് പിന്നാലെ അയാളും പുറത്തേക്ക് , കാരണം ഇതാണ് ?
ബിഗ് ബോഗ് മലയാളം ആവേശത്തോടെ മുന്നോട്ടു പൊക്കുന്നതിനടിയിൽ പല നാടകയില്ലേ രംഗങ്ങളും സംഭവിച്ചു കഴിഞ്ഞു അത്രത്തോളം നിർണായകമായ പത്താം ആഴ്ചയിലൂടെയാണ് സീസൺ ഫോർ സഞ്ചരിക്കുന്നത്.വീക്കിലി ടാസ്ക്കിനിടെ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഷോയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയായിരുന്ന റോബിൻ രാധാകൃഷ്ണനെ ഒടുവിൽ ബിഗ് ബോസ് പുറത്താക്കിയിരിക്കുകയാണ്
റോബിൻ തിരികെ വരുമെന്ന് കരുതി വീക്കെൻഡ് എപ്പിസോഡിന് കാത്തിരുന്ന പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് റോബിനെ ബിഗ് ബോസ് എന്നന്നേക്കുമായി പുറത്താക്കിയിരിക്കുന്നത്.റോബിൻ മാത്രമല്ല ഈ ആഴ്ച മറ്റൊരാൾ കൂടി പുറത്തായി എന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. അത് മറ്റാരുമല്ല രണ്ടാഴ്ച മുമ്പ് വൈൽഡ് കാർഡായി വീട്ടിലേക്ക് എത്തിയ വിനയ് മാധവാണ് പത്താം ആഴ്ചയിൽ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട മറ്റൊരു മത്സരാർഥി.
ഡബിൾ എവിക്ഷൻ നടന്നുവെന്നത് ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ബിഗ് ബോസ് ഷോ അണിയറപ്രവർത്തകരുമായി ബന്ധപ്പെട്ടവർ അറിയിക്കുന്നത്.
ഈ ആഴ്ചയിലെ നോമിനേഷൻ പട്ടികയിലും വിനയ് ഉണ്ടായിരുന്നു. വിനയ് പുറത്തായി എന്നുള്ള റിപ്പോർട്ടുകൾ വന്നതോടെ അതിനുള്ള കാരണം തിരക്കുകയാണ് പ്രേക്ഷകർ.വിനയ്, റിയാസ്, റോൺസൺ, റോബിൻ, ബ്ലെസ്ലി, ദിൽഷ, അഖിൽ എന്നിവരാണ് ഇത്തവണത്തെ എലിമിനേഷനിലേക്ക് വീട്ടിലെ അംഗങ്ങൾ ചേർന്ന് തെരഞ്ഞെടുത്തവർ. റോബിൻ ഇതിനോടകം പുറത്തായി കഴിഞ്ഞു.
വീക്കിലി ടാസ്ക്കിനിടെ ബ്ലെസ്ലിയുമായുള്ള വഴക്കിനിടെ വിനയ് ബ്ലെസ്ലിയെ കട്ടിലിൽ നിന്നും പിടിച്ച് വലിച്ച് താഴെയിട്ടിരുന്നു. ഇരുവരും തമ്മിലുള്ള പിടിവലിക്കിടെ ബ്ലെസ്ലിയുടെ കാലുകളിലും മറ്റും മുറിവുണ്ടാവുകയും ചെയ്തിരുന്നു.
അന്ന് തന്നെ വിനയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. റോബിൻ റിയാസിനെ തള്ളിയത് ശാരീരിക ഉപദ്രവമാണെങ്കിൽ ബ്ലെസ്ലിയോട് വിനയ് ചെയ്തതും ശാരീരിക ഉപദ്രവമാണെന്നാണ് പ്രേക്ഷകർ പറഞ്ഞത്.നിരവധി പരാതികൾ സോഷ്യൽമീഡിയ വഴി വിനയ്ക്കെതിരെ ഉയർന്നതോടെ ബിഗ് ബോസ് വിനയ്ക്ക് താക്കീതും നൽകിയിരുന്നു. ഇത്തവണത്തെ എലിമിനേഷനിൽ വരുമെന്ന് വിനയ് പ്രതീക്ഷിച്ചിരുന്നില്ല.
സേഫ് ഗെയിം കളിക്കില്ലെന്ന് പറഞ്ഞ് ഹൗസിലേക്ക് പോയ വിനയ് വീട്ടിലെത്തിയ ശേഷം ഒരാഴ്ച മാത്രമാണ് സജീവമായി നിന്നത്. പിന്നീടങ്ങോട്ടും ഗെയിമിലും വീട്ടിലെ പങ്കാളിത്തതിലുമെല്ലാം വളരെ പിന്നിലേക്കാവുകയും റോൺസണിനൊപ്പം സേഫ് ഗെയിം കളിക്കാൻ തുടങ്ങുകയും ചെയ്തു.
വീട്ടിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ രണ്ടുപേരായിരുന്നു റോബിനും ജാസ്മിനും. റോബിൻ പുറത്തായശേഷം വിഷ സ്പ്രേ അടിച്ച് കൊല്ലാൻ നോക്കിയ ജാസ്മിനെതിരേയും നടപടി വേണമെന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. ആ സംഭവത്തിന് ശേഷം ബിഗ് ബോസ് ജാസ്മിന് താക്കീത് മാത്രമാണ് നൽകിയത്.
മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ വരുമ്പോൾ സ്പ്രെ അടിച്ച് ഉപദ്രവിക്കാൻ നോക്കിയ ജാസ്മിനേയും സഹായിച്ച റോൺസണേയും ചോദ്യം ചെയ്യുമെന്നും തക്കതായ ശിക്ഷ കൊടുക്കുമെന്നും പ്രേക്ഷകർ പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ജാസ്മിൻ സ്വമേധയ ഷോ ക്വിറ്റ് ചെയ്ത് പോയത്.
റോബിനെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാൻ ബിഗ് ബോസ് അണിയറപ്രവർത്തകർ ശ്രമിക്കുന്നുവെന്ന് മനസിലായപ്പോഴാണ് ജാസ്മിൻ ക്വിറ്റ് ചെയ്യാൻ തീരുമാനിച്ചത്.
