TV Shows
ജസ്മിന്റെ പുകവലി വലിയ പ്രശ്‌നങ്ങളിലേക്ക് ; ജാസ്മിന്റെ അസുഖങ്ങള്‍ക്ക് കാരണം ; ഡോക്ടറിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആ തീരുമാനം; റോബിന് പിന്നാലെ ബിഗ് ബോസ് വീട്ടിൽ ആ സംഭവം കൂടി!
ജസ്മിന്റെ പുകവലി വലിയ പ്രശ്‌നങ്ങളിലേക്ക് ; ജാസ്മിന്റെ അസുഖങ്ങള്‍ക്ക് കാരണം ; ഡോക്ടറിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആ തീരുമാനം; റോബിന് പിന്നാലെ ബിഗ് ബോസ് വീട്ടിൽ ആ സംഭവം കൂടി!
ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള മത്സരാര്‍ത്ഥി ഏതെന്ന് ചോദിച്ചാൽ ആർക്കും ഒരു നിമിഷം ഒന്ന് ചിന്തിക്കേണ്ടി വരും. എങ്കിലും റോബിൻ ജാസ്മിന്‍ ദിൽഷാ ബ്ലെസ്ലി അങ്ങനെ മികച്ച മത്സരാർത്ഥികൾ നിരവധി പേരുണ്ട്. കൂട്ടത്തിൽ ജാസ്മിൻ മികച്ച പ്ലെയർ ആണ്.
ഡോക്ടര്‍ റോബിനോടൊഴികെ ബാക്കിയെല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണ് ജാസ്മിനുളളത്. മറ്റാരോടും അധികം കയര്‍ത്തd സംസാരിക്കുകയോ മോശം വാക്കുകള്‍ പറയുകയോ ചെയ്തിട്ടില്ല. ഡോക്ടറുമായി വന്ന ആദ്യ ആഴ്ചയില്‍ തന്നെ തെറ്റുകയായിരുന്നു. ഷോ 10 ആഴ്ച പിന്നിടുമ്പോഴും ഇരവരും രണ്ട് ചേരിയില്‍ തന്നെയാണ് നില്‍ക്കുന്നത്. കൂടാതെ ഡോക്ടറുമായി ഒരിക്കലും സൗഹൃദത്തിനില്ലെന്നും ജാസ്മിന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
മത്സരാര്‍ത്ഥികളുടെ പുകവലി ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചായിരുന്നു. തുടക്കത്തില്‍ സ്ത്രീകളുടെ പുകവലി ശീലം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ജാസ്മിന്റെയും മറ്റും പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തുകയും ചെയ്തിരുന്നു. എന്തുകൊണ്ട് സ്ത്രീകള്‍?പുകവലിയുടെ പേരില്‍ പുരുഷന്മാരെ വിമര്‍ശിക്കാത്തത് എന്താണെന്നായിരുന്നു അന്ന് വിമര്‍ശകര്‍ ചോദിച്ചത്.
ഇപ്പോഴിത ജസ്മിന്റെ പുകവലി നിയന്ത്രിക്കാനൊരുങ്ങുകയാണ് ബിഗ് ബോസ്. ഡോക്ടറിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. നല്‍കുന്ന സിഗരറ്റുകള്‍ പരിമിധമായിരിക്കുമെന്നും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്. ആരോഗ്യമാണ് പ്രധാനമാണെന്നും ബിഗ് ബോസ് കൂട്ടിച്ചേര്‍ത്തു.
പബ്ലിക്കായിട്ടാണ് ബിഗ് ബോസ് ഇക്കാര്യം പങ്കുവെച്ചത്. ജാസ്മിനെ ഒഴികെ ബാക്കിയെല്ലാവരേയും ഇത് സന്തോഷിപ്പിച്ചിട്ടുണ്ട്. ‘കൊടുക്കാതിരിക്കാന്‍ പറ്റുമോ’ എന്നാണ് ബിഗ് ബോസിനോട് ധന്യയും ദില്‍ഷയും ചോദിക്കുന്നത്.
ബിഗ് ബോസ് ഹൗസില്‍ വന്നതിന് ശേഷം പുകവലി കുറച്ചിട്ടുണ്ടെന്നും ജാസ്മിന്‍ പറയുന്നു. 25 സിഗററ്റ് വലിച്ചിരുന്ന ഇടത്ത് ഇപ്പോള്‍ 10 സിഗിററ്റാണ് വലിക്കുന്നതെന്നും അനൗണ്‍സ്‌മെന്റിന് പിന്നാലെ ജാസ്മിന്‍ പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയൊന്നും ബിഗ് ബോസ് നല്‍കുന്നില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാസ്മിന് ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ നിരവധി തവണ മെഡിക്കല്‍ റൂമില്‍ വിളിപ്പിച്ചിരുന്നു. താന്‍ ഒരു നിത്യരോഗിയായ എന്ന് ജാസ്മിന്‍ തന്നെ കഴിഞ്ഞ ദിവസം തമാശ രൂപേണേ പറഞ്ഞു. നിലവിലെ ജാസ്മിന്റെ ആരോഗ്യ പ്രശ്‌നത്തിന് കാരണം പുകവലിയാണെന്നാണ് ഇതു നല്‍കുന്ന സൂചന.
മികച്ച പ്രകടനമാണ് ബിഗ് ബോസ് ഹൗസില്‍ ജാസ്മിന്‍ കാഴ്ച വയ്ക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടില്‍ പോകണമെന്നുള്ള ആഗ്രഹം മനസില്‍ ശക്തമായിട്ടുണ്ട്. ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുന്നുവെന്നും മാനസിക സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ജാസ്മിന്‍ പറഞ്ഞിരുന്നു.
about biggboss
