TV Shows
“റോബിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മോഹന്‍ലാല്‍ അല്ല”, ഡോക്ടറിനെ പുറത്താക്കിയാൽ റിയാസും ഷോയില്‍ നിന്ന് പുറത്ത് പോകും; ബിഗ് ബോസ് ഷോയിൽ ഇനി സംഭവിക്കുക!
“റോബിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മോഹന്‍ലാല്‍ അല്ല”, ഡോക്ടറിനെ പുറത്താക്കിയാൽ റിയാസും ഷോയില്‍ നിന്ന് പുറത്ത് പോകും; ബിഗ് ബോസ് ഷോയിൽ ഇനി സംഭവിക്കുക!
ബിഗ് ബോസ് സീസൺ ഫോറിൽ അപ്രതീക്ഷിത വഴിത്തിരിവ് ആണ് സംഭവിക്കുന്നത്. സാധാരണ
റിയാലിറ്റി ഷോ അല്ല എന്നത് മത്സരാർത്ഥിക്കുകൾക്കും കാണികൾക്കും നന്നായി അറിയാം. വീട്ടിലെ പ്രശ്നങ്ങൾ പ്രവചനാതീതമാണ്. ഇതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോയാല്‍ മാത്രമേ ഹൗസല്‍ 100 ദിവസം നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോഗിച്ച് കളിക്കേണ്ട ഒരു മത്സരമാണ് ബിഗ് ബോസ്.
ബിഗ് ബോസ് ഹൗസില്‍ വഴക്കും പ്രശ്‌നങ്ങളും സ്വാഭാവികമാണ്. വ്യത്യസ്ത നിലപാടുകളുളള ആളുകളായത് കൊണ്ട് തന്നെ ചെറിയ പ്രശ്‌നങ്ങള്‍ പോലും വലിയ വഴക്കിലാണ് അവസാനിക്കാറുള്ളത്. അഭിപ്രായഭിന്നതയോട് കൂടിയാണ് ബിഗ് ബോസ് സീസണ്‍ 4 ന്റെ ആദ്യം വാരം തുടങ്ങിയത്.
ഫസ്റ്റ് വീക്ക് അവസാനിച്ചപ്പോള്‍ തന്നെ മത്സരാര്‍ത്ഥികളുടെ ഇടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. സാധാരണ ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷമാകും ഗെയിം ആരംഭിക്കുക. എന്നാല്‍ സീസണ്‍ 4 ല്‍ ആദ്യത്തെ വീക്കിലി ടാസ്ക്കോട് കൂടി പ്രശ്നങ്ങള്‍ തുടങ്ങുകയായിരുന്നു.
ആദ്യവാരം തുടങ്ങിയ അഭിപ്രായഭിന്നത 10ാം ആഴ്ചയിലേയ്ക്ക് എത്തുമ്പോള്‍ വലിയ ശത്രുതയാണ് മത്സരാർത്ഥികളുടെ മനസിലുണ്ടാക്കിയിരിക്കുന്നത്. നിരവധി നാടകീയ രംഗങ്ങളാണ് 10ാം വാരം ഹൗസില്‍ നടന്നത്. ഷോ അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കുമ്പോഴാണ് നാടകങ്ങള്‍ ഹൗസില്‍ അരേങ്ങേറിയത്.
ബിഗ് ബോസ് ഷോയില്‍ ചെറിയ രീതിയിലുള്ള ഉന്തും തളളുമൊക്കെ നടക്കാറുണ്ട്. പലതും ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കി പരിഹരിക്കും. വലിയ പ്രശ്‌നങ്ങള്‍ മാത്രമേ മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ആക്ഷന്‍ എടുക്കാറുളളൂ.
ഈ സീസണിലും അടി നടന്നത് റോബിന്‍ ഡോക്ടറും റിയാസും തമ്മിലാണ്. റിയാസിനെ ഡോക്ടര്‍ തല്ലി. ഇത് ഹൗസിലെ ഡോക്ടറിന്റെ ബദ്ധശത്രുക്കളായ ജാസ്മിനും റിയാസും ആയുധമാക്കി ഡോക്ടറിന് നേരെ പ്രയോഗിക്കുകയും ചെയ്തു. ഇപ്പോള്‍ ഹൗസില്‍ നിന്ന് ഡോക്ടറിനെ മാറ്റി നിര്‍ത്തിയേക്കുകയാണ്. മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡിന് മുന്നോടിയായി മാത്രമേ റോബിനെ ഹൗസിലേയ്ക്ക് കൊണ്ട് വരുകയുള്ളൂ.
ചെറിയ കയ്യാങ്കളികള്‍ ബിഗ് ബോസില്‍ നടക്കാറുണ്ടെങ്കിലും ഫിസിക്കല്‍ അറ്റാക്ക് ഷോയില്‍ അനുവദനീയമല്ല. അങ്ങനെയുളളവരെ ഷോയി നിന്ന് പുറത്താക്കാനുളള അധികാരം ബിഗ് ബോസിനുണ്ട്. ഇവിടെ ഡോക്ടറിന്റെ ഭാവി റിയാസിന്റെ കയ്യിലാണ്. റിയാസിന്റെ തീരുമാനം പോലെയിരിക്കും ഇനിയുള്ള റോബിന്റെ ബിഗ് ബോസ് ഹൗസ് യാത്ര. റിയാസ് പുറത്താക്കണമെന്നുള്ള തീരുമാനത്തില്‍ ഉറച്ച് നിന്നാല്‍ ഡോക്ടറിനെ ഉറപ്പായും ഹൗസില്‍ നിന്ന് എവിക്റ്റ് ചെയ്യും. എന്നാല്‍ ഇതിന് പിന്നാലെ റിയാസും ഹൗസില്‍ നിന്ന് പുറത്ത പോകു.
സീസൺ രണ്ടിലെ രജിത്ത് കുമാറും മൂന്നാം സീസണിലെ രേഷ്മയും സജിന ഫിറോസ് ദമ്പതികള്‍ ഔട്ടായതിന് പിന്നാലെ രമ്യയും ഷോയി നിനന് പുറത്ത് പോയി. മറ്റൊരു സംഗതി ഇത്തവണത്തെ നോമിനേഷനില്‍ റിയാസുമുണ്ട് എന്നതാണ്. അപ്പോൾ റിയാസും പുറത്താകും. അതിനാണ് സാധ്യത.
about biggboss
