എനിക്ക് അവന് പറയുന്നത് കേള്‍ക്കുകയേ വേണ്ട, എനിക്ക് മടുത്തു; അവൻ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുന്നു റിയാസിനെ കുറിച്ച് ലക്ഷ്മിപ്രിയ!
മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസില്‍ ഇപ്പോള്‍ 11 മത്സരാര്‍ത്ഥികളാണുള്ളത്. കഴിഞ്ഞ ദിവസത്തെ ടാസ്ക്കിനിടെ റിയാസുമായി നടന്ന കയ്യാങ്കളിയെത്തുടര്‍ന്ന് റോബിനെ മത്സരാര്ത്ഥികള്ക്കിടയില്നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ബാക്കിയുള്ള 10 പേരാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലുള്ളത്. ദില്‍ഷ, ബ്ലെസ്ലി, റോണ്സണ്, റിയാസ് സലീം, വിനയ് മാധവ്, സൂരജ്, അഖില്‍, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ, ജാസ്മിന് എം.മൂസ എന്നിവരാണ് ഇപ്പോള്‍ ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികള്‍.
സംഭവബഹുലമായി മുന്നോട്ടു പോകുന്ന ബിഗ് ബോസില്‍ ഇന്നത്തെ തുടക്കം തന്നെ കുഴപ്പം പിടിച്ചതായിരുന്നു. റോബിന് പോയതോടെ കാറ്റ് പോയ ബലൂണ്‍ പോലെ ഇരിക്കുന്ന ദില്‍ഷയെ കണ്ട് അതിശയിച്ചത് പ്രേക്ഷകരായിരുന്നു. മോണിങ് സോങ്ങിനൊപ്പം നൃത്തം ചെയ്യാതെ അടങ്ങിയിരിക്കുന്ന ദില്‍ഷയെ ആദ്യമായാണ് ഇന്ന് പ്രേക്ഷകര്‍ കണ്ടത്. ബ്ലെസ്ലി മാത്രമാണ് മുറ്റത്ത് വന്ന് നിന്ന് ഡാന്‍സ് ചെയ്തത്.
ഇന്നത്തെ മോണിംഗ് ടാസ്ക്കും ശബ്ദമുഖരിതമായിരുന്നു. ബിഗ് ബോസിലെ ആണിയും ചുറ്റികയും ആരൊക്കെ എന്തൊക്കെ എന്നായിരുന്നു ഓരോരുത്തരും പറയേണ്ടിയിരുന്നത്.
മോണിങ് ടാസ്ക്കില് പങ്കെടുക്കാന്‍ താത്പര്യമില്ലായിരുന്ന ലക്ഷ്മിപ്രിയയെ ദില്‍ഷയും റിയാസും ചേര്‍ന്ന് നിര്‍ബന്ധിച്ചാണ് തിരിച്ചു വിളിപ്പിച്ചത്. ആദ്യം വന്നിരുന്നെങ്കിലും ടാസ്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞ് എഴുന്നേറ്റു പോവുകയായിരുന്നു. ടാസ്ക് ടാസ്ക്കായി കാണാതെ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി ഉപയോഗിക്കുന്നുവെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ ആരോപണം. ടാസ്ക്കില് വന്ന് ആഞ്ഞടിക്കൂ എന്ന് പറഞ്ഞാണ് ദില്‍ഷ ലക്ഷ്മിപ്രിയയെ വിളിച്ചു കൊണ്ടുവരുന്നത്.
മോണിങ് ടാസ്ക് പെട്ടെന്ന് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട ലക്ഷ്മിപ്രിയയെ റിയാസ് സംസാരിച്ച് തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ക്ക് അതിനിടെ വഴക്കു കൂടി സമയം കളയാന്‍ ഉണ്ടായിരുന്നല്ലോ, നാടകം കളിച്ച് വെറുതെ സമയം പാഴാക്കിയത് ചേച്ചിയാണെന്നായിരുന്നു റിയാസിന്റെ കുറ്റപ്പെടുത്തല്‍.
എന്നാല്‍ റിയാസ് പറഞ്ഞത് കേട്ട് പിന്നെയും ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോവുകയാണ് ലക്ഷ്മിപ്രിയ. ‘ജാസ്മിനും റിയാസിനും പ്രതിയോഗികളായി ഇങ്ങനെ ഉരച്ചു കൊണ്ടിരിക്കാന് ആരെങ്കിലും വേണം. എല്ലാ ദിവസവും ഓരോരുത്തരെ ടാര്‍ഗറ്റ് ചെയ്ത് അപമാനിച്ചുകൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ ആരോപണം. പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. എന്തിന് സ്വസ്ഥത കളയുന്നുവെന്നും ലക്ഷ്മിപ്രിയ ആരോടെന്നില്ലാതെ പറയുന്നു.
അതേസമയം ലക്ഷ്മിപ്രിയയെ തിരിച്ചു വിളിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ദില്‍ഷയോടും ബ്ലെസ്ലിയോടും തന്റെ വിഷമം വീണ്ടും പറയുകയാണ് ലക്ഷ്മിപ്രിയ.
‘എനിക്ക് അവന് പറയുന്നത് കേള്‍ക്കുകയേ വേണ്ട, എനിക്ക് മടുത്തു. മോണിങ് ടാസ്ക്കിനെ ടാസ്ക്കായി കാണാതെ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുകയാണ് റിയാസ്. ഇവിടെ ഓരോരുത്തരെക്കുറിച്ചും വ്യക്തമായി എനിക്കറിയാം. അതനുസരിച്ചാണ് ഞാന്‍ അവരോട് പെരുമാറുന്നത്. വൈരാഗ്യം തീര്‍ക്കാനും അടിച്ചു തീര്‍ക്കാനുമൊക്കെ ഇനിയും സമയമുണ്ട്. അതിന് മോണിങ് ടാസ്ക്കല്ല ഉപയോഗിക്കേണ്ടത്. ലക്ഷ്മിപ്രിയ പറയുന്നു.ഒരുവിധത്തിലാണ് വീണ്ടും ലക്ഷ്മിപ്രിയയെ സാന്ത്വനിപ്പിച്ച് ടാസ്ക് ചെയ്യാന്‍ കൊണ്ടുവന്നത്. ക്യാപ്റ്റനായ സൂരജ് കൂടി വിളിച്ചിട്ടാണ് ലക്ഷ്മിപ്രിയ വന്നത്. ടാസ്ക് ചെയ്യണമെന്ന് ബിഗ് ബോസിന്റെ കര്ശനനിര്ദ്ദേശമുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് ലക്ഷ്മിപ്രിയ ഒടുവില്‍ വരാന്‍ സമ്മതിച്ചത്.
അതിനിടെ ലക്ഷ്മിപ്രിയ ടാസ്ക്കിനിടെ എഴുന്നേറ്റു പോയതുകണ്ട് റിയാസ് പിന്നെയും കലിപ്പിലാണ്. നമുക്കും ഇതുപോലെ എഴുന്നേറ്റ് പോകാമല്ലോ എന്ന് പറയുകയാണ് റിയാസ്.
