സന്തോഷമല്ലാത്ത റിലേഷൻഷിപ്പിൽ, ശരിയായ ഒരു തീരുമാനമെടുക്കാൻ പല അവസരങ്ങൾ ഉണ്ടായിട്ടും മറ്റാരെയൊക്കെയോ പേടിച്ച് ജീവിതം ഹോമിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം ഇഷ്ടങ്ങൾക്ക് മുൻഗണന കൊടുക്കുന്നതാണ്… ഒളിച്ചും പാത്തും, അവിഹിതങ്ങളിൽ ചെന്ന് പെടുന്നതിനേക്കാൾ നല്ലത് ഇതാണ്; കൊറിയൻ മല്ലുവിന്റെ കുറിപ്പ് വൈറൽ
സന്തോഷമല്ലാത്ത റിലേഷൻഷിപ്പിൽ, ശരിയായ ഒരു തീരുമാനമെടുക്കാൻ പല അവസരങ്ങൾ ഉണ്ടായിട്ടും മറ്റാരെയൊക്കെയോ പേടിച്ച് ജീവിതം ഹോമിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം ഇഷ്ടങ്ങൾക്ക് മുൻഗണന കൊടുക്കുന്നതാണ്… ഒളിച്ചും പാത്തും, അവിഹിതങ്ങളിൽ ചെന്ന് പെടുന്നതിനേക്കാൾ നല്ലത് ഇതാണ്; കൊറിയൻ മല്ലുവിന്റെ കുറിപ്പ് വൈറൽ
സന്തോഷമല്ലാത്ത റിലേഷൻഷിപ്പിൽ, ശരിയായ ഒരു തീരുമാനമെടുക്കാൻ പല അവസരങ്ങൾ ഉണ്ടായിട്ടും മറ്റാരെയൊക്കെയോ പേടിച്ച് ജീവിതം ഹോമിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം ഇഷ്ടങ്ങൾക്ക് മുൻഗണന കൊടുക്കുന്നതാണ്… ഒളിച്ചും പാത്തും, അവിഹിതങ്ങളിൽ ചെന്ന് പെടുന്നതിനേക്കാൾ നല്ലത് ഇതാണ്; കൊറിയൻ മല്ലുവിന്റെ കുറിപ്പ് വൈറൽ
സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത് സോഷ്യൽമീഡിയകളിൽ ചർച്ചയായിരുന്നു. ഇരുവരുടേയും നിലപാടുകളുടെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ഇരുവരെയും കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
സൈബർലോകത്തും സോഷ്യൽമീഡിയയിലും കൊറിയൻ മല്ലു എന്നറിയപ്പെടുന്ന വ്യക്തിയുടെ കുറിപ്പാണിത് . പ്രായപൂർത്തിയായ രണ്ടു പേര് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കുന്നതിനു എന്തിനാണ് ചില മലയാളികൾക്കിത്ര ചൊറിയുന്നതെന്ന് മനസിലാകുന്നില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മുൻ വിവാഹജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പോയത് വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടാകാം. ഗോപി സുന്ദറിനുംഅയാളുടേതായ പല കാരണങ്ങൾ ഉണ്ടാകാം. അതൊന്നും നിങ്ങളോ ഞാനോ അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട യാതൊരു കാര്യമേയല്ലല്ലോ എന്നും കൊറിയൻ മല്ലു പറയുന്നു
കുറിപ്പിൻ്റെ പൂർണ്ണരൂപം
‘ആശംസകൾ . പ്രായപൂർത്തിയായ രണ്ടു പേര് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കുന്നതിനു എന്തിനാണ് ചില മലയാളികൾക്കിത്ര ചൊറിയുന്നതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അമൃത സുരേഷ്. സ്വന്തമായി കഴിവുകളിലൂടെ വളർന്നുവന്ന വ്യക്തിത്വം. വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടാകാം മുൻ വിവാഹജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പോയതും. അത് പോലെ തന്നെ, ഗോപി സുന്ദർ ( അയാൾക്കും അയാളുടേതായ പല കാരണങ്ങൾ ഉണ്ടാകാം. അതൊന്നും നിങ്ങളോ ഞാനോ അന്വേഷിച്ച ബുദ്ധിമുട്ടേണ്ട യാതൊരു കാര്യമേയല്ലല്ലോ).’
‘ഇരുവരും വ്യക്തമായ നിലപാടുകൾ ജീവിതത്തിൽ കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുന്നവർ. ഒരുമിച്ച് ഒരു ജീവിതം പങ്കിടാൻ അവർ തീരുമാനിക്കുന്നതിൽ നിങ്ങൾ എന്തിനാണ് “frustrating comments ” അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പോയി വാരി വിതറുന്നത് ? ഒരിക്കൽ കൂടി ചിന്തിച്ചു നോക്കൂ. പിന്നെ ചില കപട സദാചാരവാദികൾ ഇത് പോലെ മറ്റുള്ളോരുടെ ജീവിതം ചൊറിഞ്ഞു ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നതിൽ ഒന്നും പറയാനില്ല. നിങ്ങൾ തന്നെ ഇഷ്ടമല്ലാതെ ഒരായുസ്സ് മുഴുവൻ നിങ്ങളുടെ പാർട്ണറിനെ സഹിക്കുന്നുണ്ടാകും.’
‘നാട്ടുകാരൊക്കെ എന്ത് പറയും എന്ന ഒറ്റക്കാരണം കൊണ്ട് ജീവിതം മുഴുവൻ സഹിച്ചു, ഒളിച്ചും പാത്തും, അവിഹിതങ്ങളിൽ ഒക്കെ ചെന്ന് പെടുന്നതിനേക്കാൾ, എത്രയോ എത്രയോ നല്ലതാണു പരസപരം consent ഓട് കൂടി ജീവിതം മുന്നോട്ട് നയിക്കുന്നത് ? പിന്നെ ചില യാത്രകൾ പാതി വഴി വെച്ചു ഉപേക്ഷിക്കേണ്ടി വരും, പ്രത്യേകിച്ച് കൂടെ യാത്ര ചെയ്യുന്നവർ നല്ല കൂട്ട് അല്ലാത്ത അവസരങ്ങളിൽ. ദുസ്സഹമായ, തികച്ചും സന്തോഷമല്ലാത്ത റിലേഷൻഷിപ്പിൽ, ശരിയായ ഒരു തീരുമാനമെടുക്കാൻ പല അവസരങ്ങൾ ഉണ്ടായിട്ടും മറ്റാരെയൊക്കെയോ പേടിച്ച് ജീവിതം ഹോമിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം ഇഷ്ടങ്ങൾക്കു മുൻഗണന കൊടുക്കുന്നത് തന്നെയാണ്.’
‘Our mental stability should be of highest priority in any relationship. ആശംസകൾ അമൃത-ഗോപി സുന്ദർ. സന്തോഷമായിരിക്കൂ; ജീവിതം അത് ആസ്വദിക്കാനുള്ളത് തന്നെയാണ്. NB : നിങ്ങൾ ഇങ്ങനെ നിങ്ങളുടെ ഭാര്യയോട് ചെയ്യുമോ എന്ന ചോദ്യത്തിന് : എന്റെ ഭാര്യയ്ക്ക് എന്നെ പറ്റില്ല എന്ന തീരുമാനം ആണെങ്കിൽ തീർച്ചയായും അതിനെ ബഹുമാനിക്കും. ഇഷ്ട്ടങ്ങൾ ഒന്നും പിടിച്ച് പറിച്ച് വാങ്ങിക്കേണ്ടതല്ലല്ലോ . ഒരുപാട് നാളുകൾ സന്തോഷത്തോടെ ഇരിക്കാൻ ഞാനും wife ഉം ഇപ്പോൾ ആഗ്രഹിക്കുന്നു. ബാക്കിയൊക്കെ വഴിയേ വരുമ്പോലെ’
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...