ഷൂട്ടിങ്ങിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് അപകടം : ഗുരുതരമായി പൊള്ളലേറ്റു !
മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്‌ണൻ .
2003ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയത് വിഷ്ണു ഉണ്ണി കൃഷ്‍ണൻ . 16ാംമത്തെ വയസിലാണ് സിനിമാ അരങ്ങേറ്റം. ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാദിര്‍ഷയുടെ ആദ്യ സംവിധാന സംരഭമായ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് വേണ്ടിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി തിരക്കഥ എഴുതുന്നത്. ചിത്രം ബോക്‌സോഫീസ് ബ്ലോക്ബസ്റ്ററായിരുന്നു. 2016ല്‍ നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായകനായി തെരഞ്ഞെടുത്തത് വിഷ്ണു ഉണ്ണികൃഷ്ണനെയായിരുന്നു. നവംബര്‍ 11ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വമ്പന്‍ വിജയമായിരുന്നു.. ഇപ്പോഴിതാ [പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്
.നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പരീക്കേറ്റു. വൈപ്പിനില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടയിലാണ് അപകടം. കൈകള്‍ക്ക് പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. നടന് പ്ലാസ്റ്റിക് സർജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
വൈകിട്ട് ഏഴോടെയാണ് അപകടം. വള്ളത്തിൽനിന്നു വന്ന് കത്തുന്ന വിളക്കുമായി കരയിലേക്കു കയറുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. വൈകിട്ട് 5 മുതൽ ഷൂട്ടിങ്ങിനായി കത്തിച്ചിരുന്ന വിളക്കിന്റെ ചൂടേറിയ എണ്ണ വിഷ്ണുവിന്റെ കൈയിലേക്ക് വീഴുകയും തീ പടരുകയുമായിരുന്നു. രണ്ടു കൈയ്ക്കും പൊള്ളലേറ്റതിനെ തുടർന്ന് വൈപ്പിനിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണു കൊച്ചിയിലേക്ക് എത്തിച്ചത്. പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഒരാഴ്ചത്തേക്കു സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചു. ഒപ്പമുണ്ടായിരുന്ന അണിയറ പ്രവർത്തകന്റെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ചേർന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇരുവരും തന്നെയായിരുന്നു.
കഴിഞ്ഞമാസമായിരുന്നു ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നത്. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെടിക്കെട്ട്.
അതേസമയം, കഴിഞ്ഞ ദിവസം നടന്‍ ആസിഫലിക്കും സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റിരുന്നു. ‘എ രഞ്‍ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിന് ഇടയിലാണ് പരുക്കേറ്റത്. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം. പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഷാദ് പീച്ചിയാണ് ‘എ രഞ്‍ജിത്ത് സിനിമ’യുടെ നിര്‍മ്മാണം. ചിത്രത്തില്‍ ആസിഫ് അലി രഞ്ജിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
