Connect with us

തനിക്കെതിരെ തെളിവ് കെട്ടിച്ചമയ്ക്കാനുള്ള വ്യഗ്രതയിൽ 5 മാസമായി വിചാരണ നിലച്ചിരിക്കുന്നു, ദിലീപ് എറിഞ്ഞത് തീപ്പൊരി, കോടതിയിൽ ഗര്‍ജ്ജനം പ്രോസിക്യൂഷന്‍ കത്തിത്തുടങ്ങി! ലക്ഷ്യത്തിലേക്ക് അടുക്കുന്നു… ചങ്കിടിച്ച് അതിജീവിത; ഇന്നലെ കോടതിയിൽ നടന്നത്

News

തനിക്കെതിരെ തെളിവ് കെട്ടിച്ചമയ്ക്കാനുള്ള വ്യഗ്രതയിൽ 5 മാസമായി വിചാരണ നിലച്ചിരിക്കുന്നു, ദിലീപ് എറിഞ്ഞത് തീപ്പൊരി, കോടതിയിൽ ഗര്‍ജ്ജനം പ്രോസിക്യൂഷന്‍ കത്തിത്തുടങ്ങി! ലക്ഷ്യത്തിലേക്ക് അടുക്കുന്നു… ചങ്കിടിച്ച് അതിജീവിത; ഇന്നലെ കോടതിയിൽ നടന്നത്

തനിക്കെതിരെ തെളിവ് കെട്ടിച്ചമയ്ക്കാനുള്ള വ്യഗ്രതയിൽ 5 മാസമായി വിചാരണ നിലച്ചിരിക്കുന്നു, ദിലീപ് എറിഞ്ഞത് തീപ്പൊരി, കോടതിയിൽ ഗര്‍ജ്ജനം പ്രോസിക്യൂഷന്‍ കത്തിത്തുടങ്ങി! ലക്ഷ്യത്തിലേക്ക് അടുക്കുന്നു… ചങ്കിടിച്ച് അതിജീവിത; ഇന്നലെ കോടതിയിൽ നടന്നത്

നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ വാദമുഖങ്ങളായിരുന്നു ഇന്നലെ ഹൈക്കോടതിയില്‍ നടന്നത്. അന്വേഷണത്തിന് ഇനിയും മൂന്ന് മാസം കൂടി സമയം ചോദിച്ചിരിക്കുകയാണ് പ്രോസിക്യൂഷന്‍. ഇത് ഖണ്ഡിച്ചാണ് ദിലീപിന്റെ വാദങ്ങള്‍. സര്‍ക്കാര്‍ പറയുന്ന ഓരോ കാര്യങ്ങളും ചൂണ്ടിക്കാട്ടി മറുപടി നല്‍കിയിരിക്കുകയാണ് പ്രതിഭാഗം. ഇനിയും സമയം നീട്ടി നല്‍കരുതെന്നും വാദിച്ചു

തുടരന്വേഷണത്തിന്റെ മറവിൽ തനിക്കെതിരെ തെളിവ് കെട്ടിച്ചമയ്ക്കാനുള്ള വ്യഗ്രതയിൽ 5 മാസമായി വിചാരണ നിലച്ചിരിക്കുകയാണെന്നും മറ്റു പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണ സംഘം മറക്കുന്നുവെന്നും ദിലീപ് പറഞ്ഞു. നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലെ മറുപടിയിലാണിത്. തനിക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഭിഭാഷകർക്കും കുടുംബ ഡോക്ടർക്കുമെതിരെ മാധ്യമ വിചാരണയ്ക്ക് വേദി ഒരുക്കി വിവരങ്ങൾ ചോർത്തി നൽകുകയാണ് അന്വേഷണം സംഘം.

കെട്ടിച്ചമച്ച ആരോപണങ്ങൾ മാധ്യമങ്ങൾക്കു നൽകി ജുഡീഷ്യൽ ഓഫിസർമാർ, കോടതി ജീവനക്കാർ തുടങ്ങിയവരെപ്പോലും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നത്. അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നിരത്തിയിരിക്കുന്ന കാര്യങ്ങൾ പ്രസക്തമോ സത്യസന്ധമോ അല്ല. അന്തിമ റിപ്പോർട്ട് നൽകുന്നത് ഒഴിവാക്കാൻ കാരണങ്ങൾ കെട്ടിച്ചമയ്ക്കുകയാണ്. ഇവയ്ക്ക് പിൻബലമാകാൻ ഫൊറൻസിക് ലാബ് റിപ്പോർട്ടിൽ നിന്നു തെളിവുകൾ ലഭിച്ചില്ല.

ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകൾ അപ്രസക്തമാണ്. പിടിച്ചെടുത്ത ഫോണുകൾ ആരോപിക്കുന്ന സംഭവങ്ങളുടെ സമയത്ത് ഉപയോഗിച്ചിരുന്നതല്ല. അന്വേഷണം ഇരുട്ടിൽ തപ്പുകയാണ്. തന്റെയും താനുമായി ബന്ധപ്പെട്ടവരുടെയും മൊബൈൽ ഫോണിലെ സ്വകാര്യവും രഹസ്യാത്മകവുമായ ഡേറ്റയുടെ പരിശോധന നടത്തി മാധ്യമങ്ങൾക്കു ചോർത്തി നൽകി വ്യാജമായ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ദിലീപ് ആരോപിച്ചു.

കോടതി വിഡിയോ പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റെന്നും അന്വേഷണവിവരങ്ങള്‍ ഇപ്പോഴും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു, പ്രോസിക്യൂഷനും അന്വേഷണ സംഘവുമാണ് ഇതിന് പിന്നിൽ ഒരുദിവസംപോലും തുടരന്വേഷണം നീട്ടരുത് . നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്‍റെ കൈവശമില്ലെന്നും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് 2022 ഫെബ്രുവരി വരെ പ്രോസിക്യൂഷന്‍ അറിഞ്ഞില്ലേന്നും മൂന്നുവര്‍ഷത്തിനുശേഷമാണ് പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കുന്നതെന്നും കോടതിയിൽ ദിലീപ് പറയുന്നു.

ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ആ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിൻ്റെ വാദങ്ങൾ കളവാണെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ദിലീപ് അടിസ്ഥാനമില്ലാത്ത വാദങ്ങളാണ് ഉന്നയിക്കുന്നത്. ദിലീപിന്റെ ഫോണുകളിൽ നിന്ന് ഡാറ്റ തിരിച്ചെടുക്കേണ്ടതുണ്ട്. കൂടാതെ ഡോക്യുമെന്റ്സും, വോയ്സ് ക്ലിപ്സ് എന്നിവ വേറെയും ഉണ്ട്. ആയിരക്കണക്കിന് ഫോട്ടോസ്, വീഡിയോസ് എന്നിവയും ഇതിൽ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമപരമായി ആണ് കോടതിയെ സമീപിച്ചതും സമയം കൂട്ടി ചോദിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ വിധി പറയുന്നത് മാറ്റിവെച്ചു.

Continue Reading
You may also like...

More in News

Trending

Recent

To Top