Malayalam
ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് പോകുന്നത് ഇവിടേക്ക്…ആദ്യ പ്രതികരണം ഞെട്ടിച്ചു..അമൃത സുരേഷുമായുള്ള വിവാഹത്തെക്കുറിച്ച് ഗോപി സുന്ദറിന്റെ പ്രതികരണം
ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് പോകുന്നത് ഇവിടേക്ക്…ആദ്യ പ്രതികരണം ഞെട്ടിച്ചു..അമൃത സുരേഷുമായുള്ള വിവാഹത്തെക്കുറിച്ച് ഗോപി സുന്ദറിന്റെ പ്രതികരണം
സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത് സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….’ എന്ന അടിക്കുറിപ്പോടെയായിരുന്നു ആദ്യ പോസ്റ്റ്. ഇതിന് പിന്നാലെ ഇരുവരും വിവാഹിതരായി എന്നുള്ള വാർത്തയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഓരോ ചിത്രം പങ്കുവെക്കുമ്പോഴും ഇരുവരുടേയും നിലപാടുകളുടെ എതിർത്തും അനുകൂലിച്ചും നിരവധി പേർ കമന്റ് ബോക്സിൽ എത്തിയിരുന്നു
നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ അമൃത പോസ്റ്റ് ചെയ്തപ്പോള്‍ അത് പുതിയ പാട്ടിനായി ഒന്നിച്ചതായിരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. ദിവസങ്ങള്‍ക്ക് ശേഷമായാണ് ഇവര്‍ തങ്ങളുടെ ബന്ധം വ്യക്തമാക്കിയത്. താനും അമൃതയും വിവാഹിതരായെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഗോപി സുന്ദർ. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലായിരുന്നു അദ്ദേഹം വിവാഹത്തെക്കുറിച്ച് പ്രതികരിച്ചതെന്ന് ക്യാന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായാണ് ക്യാന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായായാണ് ക്യാന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലെ വിശേഷങ്ങള്‍ക്കൊപ്പമായാണ് ഗോപി സുന്ദറിന്റെ പ്രതികരണവും പ്രചരിക്കുന്നത്.
പിറന്നാള്‍ ദിനത്തില്‍ ഗോപി സുന്ദര്‍ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയിരുന്നു. അമൃതയും മകള്‍ അവന്തികയും ഗോപി സുന്ദറിനൊപ്പമുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രം ഇരുവരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കിടയില്‍ ചിരിച്ച് നിന്നിരുന്ന പാപ്പുവിന്റെ സന്തോഷത്തെക്കുറിച്ചായിരുന്നു കമന്റുകള്‍. ഈ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.
അമൃത സുരേഷും ഗോപി സുന്ദറും വിവാഹിതരായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. കഴുത്തില്‍ മാലയണിഞ്ഞ് നില്ക്കുന്ന ഇവരുടെ ചിത്രം വൈറലായിരുന്നു. പളനി സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളായിരുന്നു പ്രചരിച്ചത്. അന്ന് അമൃതയ്ക്കൊപ്പം ഗോപി സുന്ദറുമുണ്ടായിരുന്നു. കൈയ്യില്‍ മാലയുമായി നില്ക്കുന്ന ഫോട്ടോയായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്.. ഇതോടെയാണ് ഇരുവരും വിവാഹിതരായെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്.
