Connect with us

ആക്ഷന്‍ ടു കട്ട് അദ്ദേഹം വലിയ ട്രാന്‍സ്ഫര്‍മേഷനാണ് നടത്തുന്നത്;അദ്ദേഹത്തിന്റെ അടുത്ത് പിടിച്ചുനില്‍ക്കാന്‍ കുറച്ച് പാടാണ്; ശ്രീനിവാസനെ കുറിച്ച് രജിഷ വിജയൻ !

Actor

ആക്ഷന്‍ ടു കട്ട് അദ്ദേഹം വലിയ ട്രാന്‍സ്ഫര്‍മേഷനാണ് നടത്തുന്നത്;അദ്ദേഹത്തിന്റെ അടുത്ത് പിടിച്ചുനില്‍ക്കാന്‍ കുറച്ച് പാടാണ്; ശ്രീനിവാസനെ കുറിച്ച് രജിഷ വിജയൻ !

ആക്ഷന്‍ ടു കട്ട് അദ്ദേഹം വലിയ ട്രാന്‍സ്ഫര്‍മേഷനാണ് നടത്തുന്നത്;അദ്ദേഹത്തിന്റെ അടുത്ത് പിടിച്ചുനില്‍ക്കാന്‍ കുറച്ച് പാടാണ്; ശ്രീനിവാസനെ കുറിച്ച് രജിഷ വിജയൻ !

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടു വെച്ച താരമാണ് രജീഷ് വിജയൻ . തന്റെ ആദ്യ സിനിമയില്‍ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു .
ഖോ ഖോ’ എന്ന ചിത്രത്തിനുശേഷം രാഹുല്‍ റിജി നായരും രജിഷ വിജയനും ഒന്നിച്ച ‘കീടം’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. രജിഷ വിജയനും ശ്രീനിവാസനുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. രാഹുല്‍ റിജി നായര്‍ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.

ചിത്രത്തില്‍ ശ്രീനിവാസനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കിടുകയാണ് രജിഷ വിജയന്‍. ലെജന്ററി ആയിട്ടുള്ള മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് തന്റെ ഭാഗ്യമാണെന്നാണ് രജിഷ പറയുന്നത്
പ്രത്യേകിച്ചും സിനിമയില്‍ തന്റെ അച്ഛന്‍ കഥാപാത്രമായി എത്തുന്നവരൊക്കെ താന്‍ ഏറെ ആരാധിക്കുന്നവരും ബഹുമാനിക്കുന്നവരും ആണെന്നും രജിഷ പറയുന്നു.

‘ലെജന്ററി ആയിട്ടുള്ള മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് എന്റെ ഭാഗ്യമാണ്. പ്രത്യേകിച്ചും സിനിമയില്‍ തന്റെ അച്ഛന്‍ കഥാപാത്രമായി എത്തുന്നവരൊക്കെ എന്നെങ്കിലും ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചവരാണ്. ആ ലിസ്റ്റില്‍ തീര്‍ച്ചയായും ഉള്ള ഒരാളായിരുന്നു ശ്രീനിവാസന്‍ സര്‍സാറിനൊപ്പം ഇത്രവേഗം ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ബാലന്‍ എന്നാണ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ആ ക്യാരക്ടറിന് വേണ്ട പെര്‍ഫക്ട് ആള്‍ തന്നെയാണ് ശ്രീനിവാസന്‍ സാര്‍. സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ തന്നെ വേറെ ഒരു ഓപ്ഷനും ഉണ്ടായിരുന്നില്ലെന്ന് കേട്ടിട്ടുണ്ട്.കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹം വരാമെന്ന് സമ്മതിച്ചു. ഭയങ്കര ജോളിയായിട്ടുള്ള ആളാണ് അദ്ദേഹം. സെക്കന്റ് വെച്ച് കൗണ്ടര്‍ വന്നുകൊണ്ടേ ഇരിക്കും. അദ്ദേഹത്തിന്റെ അടുത്ത് പിടിച്ചുനില്‍ക്കാന്‍ കുറച്ച് പാടാണെങ്കിലും ഞാന്‍ കട്ടയ്ക്ക് നില്‍ക്കും. കാരണം അതിനുള്ള ഫ്രീഡം അദ്ദേഹം തരും.

നമുക്ക് എന്തും പറയാനുള്ള ഒരു സ്‌പേസ് അദ്ദേഹം തരുന്നുണ്ട്. അതുകൊണ്ട് തന്നെ ഭയങ്കരമായിട്ടുള്ള ഒരു ബോണ്ടിങ് അദ്ദേഹവുമായി ഉണ്ടായിട്ടുണ്ട്. അത് സ്‌ക്രീനിലും റിഫ്‌ളക്ട് ആയിട്ടുണ്ടെന്നാണ് കരുതുന്നത്.അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങളൊക്കെയുണ്ട്. പക്ഷേ അദ്ദേഹം വളരെ സ്‌ട്രോങ് ആണ്. ആക്ഷന്‍ ടു കട്ട് അദ്ദേഹം വലിയ ട്രാന്‍സ്ഫര്‍മേഷനാണ് നടത്തുന്നത്. വയ്യായ്മയൊന്നും സിനിമയെയോ ഷൂട്ടിനേയോ ബാധിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ അദ്ദേഹം സ്‌ട്രോങ് ആയിട്ടാണ് നില്‍ക്കുന്നത്. ഇത്രയും ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടെന്ന് കണ്ടാല്‍ തോന്നില്ല, അദ്ദേഹം അത് അറിയിക്കുകയും ഇല്ല ആരേയും, രജിഷ വിജയന്‍ പറഞ്ഞു.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ എന്നിവര്‍ ചേര്‍ന്നാണ് കീടം നിര്‍മിച്ചത്.

പ്രൈവസി, സൈബര്‍ സുരക്ഷ, എന്നിങ്ങനെ ഇക്കാലത്ത് വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന, എന്നാല്‍ പലരും ബോധവാന്മാരല്ലാത്ത വിഷയങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണ് ‘കീടം’. സൈബര്‍ ക്രൈം ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുക്കിയത്.

സ്വന്തമായി ഒരു സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ട് അപ് നടത്തുന്ന സൈബര്‍ വിദഗ്ധയായ രാധിക എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്.ഒരുകൂട്ടം ക്രിമിനലുകളില്‍ നിന്ന് അവള്‍ക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണവും അഭിഭാഷകനായിരുന്ന അച്ഛനു ശ്രീനിവാസന്‍) നേരെയുമുണ്ടാകുന്ന അക്രമവും അതിനെതിരെയുള്ള രാധികയുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.
രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മദന്‍ , മഹേഷ് എം നായര്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. വിനീത് വേണു, ജോമി ജോയ്, ഷിന്റോ കെ.എസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍.

Continue Reading
You may also like...

More in Actor

Trending

Recent

To Top