Actor
തൃക്കാക്കരയില്‍ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി,ആവശ്യപ്പെട്ടത് ഒന്ന് മാത്രം
തൃക്കാക്കരയില്‍ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി,ആവശ്യപ്പെട്ടത് ഒന്ന് മാത്രം
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മെഗാ സ്റ്റാര്‍ മമ്മൂട്ടി. നിര്‍മ്മാതാവ് ആന്റോ ജോസഫിന് ഒപ്പം വൈറ്റില സികെസി സ്‌കൂളിലെ 44-ാം ബൂത്തിലെത്തിയതാണ് മമ്മൂട്ടി വോട്ട് ചെയ്തത്. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് ആണ് താരത്തെ പോളിങ് ബൂത്തിലേക്ക് സ്വീകരിച്ചത്.
വോട്ട് രേഖപ്പെടുത്തിയെന്നും സമ്മതിദാനാവകാശം നമ്മുടെ അവകാശമാണെന്നും എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്ക് പുറമെ ഹരിശ്രീ അശോകന്‍, രഞ്ജി പണിക്കര്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയ താരങ്ങളും ഇതിനകം വിവിധ ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഴ് മണിയോടെയാണ് തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ്. കാലവര്‍ഷം തുടങ്ങിയെങ്കിലും മണ്ഡലത്തില്‍ ഇന്ന് രാവിലെ മുതല്‍ തെളിഞ്ഞ അന്തരീക്ഷമാണ്.രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുക. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്.
239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉളളത്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. പോളിങ്ങിന് ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളേജിലേക്ക് മാറ്റും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ആറ് തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്.
