TV Shows
പി ആർ വർക്ക് തെറ്റല്ല; സാബു മോനെ പോലെ ഒരാൾ ഇല്ലാത്തതാണ് റോബിൻ രാധാകൃഷ്ണന്റെ വിജയം; രജിത്ത് കുമാറിന്റെ സ്ട്രാറ്റജിയാണ് റോബിൻ്റേത്; വൺമാൻ ഷോ നടത്തിയിട്ടും എതിര്‍ക്കാൻ ആരുമില്ലെന്ന് അനൂപ് കൃഷ്ണന്‍!
പി ആർ വർക്ക് തെറ്റല്ല; സാബു മോനെ പോലെ ഒരാൾ ഇല്ലാത്തതാണ് റോബിൻ രാധാകൃഷ്ണന്റെ വിജയം; രജിത്ത് കുമാറിന്റെ സ്ട്രാറ്റജിയാണ് റോബിൻ്റേത്; വൺമാൻ ഷോ നടത്തിയിട്ടും എതിര്‍ക്കാൻ ആരുമില്ലെന്ന് അനൂപ് കൃഷ്ണന്‍!
ബിഗ് ബോസ് ഷോയുടെ ചർച്ചകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വിഷയം. അറുപത്തിമൂന്ന് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ഷോ വിജയകരമായി തന്നെ മുന്നേറുകയാണ്. പുറത്ത് ഏറ്റവുമധികം പിന്തുണ ലഭിച്ചിട്ടുള്ള മത്സരാര്‍ഥിയാണ് റോബിന്‍ രാധാകൃഷ്ണന്‍. എന്നാൽ, റോബിൻ തന്നെയാണ് ഏറ്റവും അധികം വിമർശനം ഏറ്റുവാങ്ങുന്നതും . എട്ട് മാസത്തോളം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടാണ് റോബിന്‍ ഷോ യിലേക്ക് വന്നത് എന്നും എന്ത് അടവുകൾ എടുത്തും ജയിക്കും എന്നും റോബിൻ തന്നെ പറയാറുണ്ട്.
റോബിന്റെ മുന്നൊരുക്കങ്ങളും പുറത്ത് പിആര്‍ ടീം ഉള്ളതും വലിയ വിമര്‍ശനമായി മാറിയിരിക്കുകയാണ്. അതിന്റെ ആവശ്യം ഉണ്ടോന്നാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ നടന്‍ അനൂപ് കൃഷ്ണന്‍ ചോദിക്കുന്നത്. ഇത്തരമൊരു ഷോ യിലേക്ക് വരുമ്പോള്‍ ഒന്നും അറിയില്ലെന്ന് പറയുന്നതാണ് നാണക്കേടെന്ന് പറഞ്ഞ അനൂപ് റോബിന്റെ ഗെയിം തന്ത്രങ്ങളെ കുറിച്ചും പറയുന്നുണ്ട്. രജിത് കുമാറിനെ പോലൊരു സ്ട്രാറ്റജിയാണ് നടത്തുന്നതെന്നാണ് അനൂപ് പറയുന്നത്.
അനൂപ് പറഞ്ഞ വാക്കുകൾ…”ഈ സീസണിലെ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ട മത്സരാര്‍ഥി റോബിന്‍ ആണ്. പക്ഷേ ഇതുവരെ വീടിനകത്ത് നന്നായിട്ടൊരു ജോലി റോബിന്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, വീടിനുള്ളില്‍ എല്ലാവരും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്ന തരത്തില്‍ അദ്ദേഹം ചില സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതാണ് റോബിന്റെ ബ്രില്യന്റ് തന്ത്രം. ബിഗ് ബോസ് രണ്ടാം സീസണിലെ രജിത് കുമാറിന്റെ സ്‌റ്റൈലുമായി ഇതിന് ഏകദേശം ബന്ധമുണ്ട്.
റോബിന്‍ അവിടെ ഒരു വണ്‍മാന്‍ ഷോ നടത്തുകയാണ്. പക്ഷേ അതിനെ എതിര്‍ക്കാന്‍ മാത്രം ശക്തരായ ആരും അവിടെ ഇല്ലെന്നുള്ളതാണ് സങ്കടകരമായ കാര്യം. സീസണ്‍ ഒന്നിലെ ജേതാവ് സാബുമോനെ പോലൊരു മത്സരാര്‍ത്ഥി ഉണ്ടായിരുന്നെങ്കില്‍ അവിടെ റോബിന്‍ രാധാകൃഷ്ണന്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് അഭിമുഖത്തിലൂടെ അനൂപ് വ്യക്തമാക്കുന്നത്.
എന്നിരുന്നാലും, അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഒരു പെയിഡ് പിആര്‍ ടീം ഉണ്ട് എന്ന ആരോപണത്തിന് ഞാന്‍ എതിരല്ല. അതില്‍ എന്താണ് തെറ്റ്? ഒരു പ്രചാരണം നടത്താന്‍ അദ്ദേഹം സ്വന്തം പണം നല്‍കുന്നു, ഒരുപക്ഷേ അത് അവന് ഗെയിമില്‍ മികച്ചതാക്കാന്‍ കാരണമായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും അങ്ങനെ ചെയ്യാറുണ്ട്. മാത്രമല്ല റോബിന്‍ ഷോ യില്‍ നില്‍ക്കുന്നത് എങ്ങനെയാണെന്ന് തയ്യാറായിട്ടാണ് വന്നതെന്ന വിമര്‍ശനവും ലഭിക്കുന്നുണ്ട്.
എതിനാണ് അതിന്റെ ആവശ്യമെന്നാണ് അനൂപ് ചോദിക്കുന്നത്. നിങ്ങള്‍ ഒരു യുപിഎസി പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ അതിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തില്ലേ? ഇത്തരമൊരു ഷോ യിലേക്ക് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍, ‘എനിക്ക് ഗെയിമിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു’ എന്ന് പറയുന്നതിലും വലിയ നാണക്കേടൊന്നുമില്ല എന്നും അനൂപ് റോബിനെ കുറിച്ചായി പറയുന്നു.
about bigg boss
