Connect with us

ലാസ്റ്റ് വാണിങ് ലംഘിച്ച് റോബിൻ; രണ്ടാം സീസണിലെ രജിത്തിനെ പുറത്താക്കിയപോലെ റോബിനെ പുറത്താക്കാനുള്ള സാധ്യത; വീക്കിലി ടാസ്ക്കിൽ അടിപിടി; ഇനി സംഭവിക്കുന്നത് ഇങ്ങനെ!

TV Shows

ലാസ്റ്റ് വാണിങ് ലംഘിച്ച് റോബിൻ; രണ്ടാം സീസണിലെ രജിത്തിനെ പുറത്താക്കിയപോലെ റോബിനെ പുറത്താക്കാനുള്ള സാധ്യത; വീക്കിലി ടാസ്ക്കിൽ അടിപിടി; ഇനി സംഭവിക്കുന്നത് ഇങ്ങനെ!

ലാസ്റ്റ് വാണിങ് ലംഘിച്ച് റോബിൻ; രണ്ടാം സീസണിലെ രജിത്തിനെ പുറത്താക്കിയപോലെ റോബിനെ പുറത്താക്കാനുള്ള സാധ്യത; വീക്കിലി ടാസ്ക്കിൽ അടിപിടി; ഇനി സംഭവിക്കുന്നത് ഇങ്ങനെ!

റോബിൻ ഫാൻസും വിമർശകരും ആണ് ഇപ്പോൾ ബിഗ് ബോസ് ചർച്ചകൾക്ക് കൊഴുപ്പ് കൂട്ടിയിരിക്കുന്നത്. ബി​ഗ് ബോസിൽ എല്ലാ വീക്കിലി ടാസ്ക്കും അവസാനിക്കുന്നത് വലിയ സംഘർഷത്തിൽ ആയിരിക്കും. എട്ടാം ആഴ്ചയിലെ വീക്കിലി ടാസ്ക്ക് മാത്രമാണ് വലിയ കുഴപ്പമില്ലാതെ അവസാനിച്ചത്. ഇപ്പോൾ സീസൺ ഫോർ പത്താം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്.

ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കും വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് സൂചിപ്പിക്കുന്ന പ്രമോയാണ് ബി​​ഗ് ബോസ് ടീം പുറത്തുവിട്ടിരിക്കുന്നത്. ബി​ഗ് ബോസ് സാമ്രാജ്യം എന്നാണ് ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കിന്റെ പേര്. റിയാസാണ് ഈ ടാസ്ക്കിൽ രാജാവാകുന്നത്. ധന്യയും ദിൽഷയും റിയാസിന്റെ റാണിമാരായി പങ്കെടുക്കും.ബാക്കിയുള്ള മത്സരാർഥികൾ റിയാസ്, ധന്യ, ദിൽഷ എന്നിവർ പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി അനുസരിക്കണം. ടാസ്ക്കിനിടയിൽ റോബിൻ റിയാസിന്റെ കൈയ്യിൽ നിന്നും എന്തോ തട്ടി പറിച്ച് എടുക്കുന്നുണ്ട്.

അതിനുശേഷം റിയാസ് അത് തിരികെ വാങ്ങിക്കാൻ ചെല്ലുമ്പോഴാണ് വീടിന്റെ സ്ഥിതി വഷളാകുന്നത്. തന്റെ കൈയ്യിൽ നിന്നും റോബിൻ തട്ടിയെടുത്ത സാധനം റിയാസ് വാങ്ങാൻ ചെല്ലുമ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടാകുന്നു.

റിയാസ് കൈയ്യിൽ പിടിക്കുമ്പോൾ റോബിനും തിരിച്ച് റിയാസിന്റെ കൈയ്യിൽ പിടിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി കാണാം. വാക്കുകളാൽ എതിർ സ്ഥാനത്തുള്ള മത്സരാർഥിയുമായി ഏറ്റുമുട്ടാനുള്ള അനുവാദം മാത്രമാണ് വീട്ടിലെ മത്സരാർഥികൾക്ക് അനുവാദമുള്ളൂ. എന്നാൽ ഇരുവരും പരസ്പരം ഉപദ്രവിക്കാൻ ശ്രമം നടത്തുന്നതിനാൽ ഇവർക്കെതിരെ നടപടിയുണ്ടായേക്കും.

റോബിൻ റിയാസിന്റെ കൈയ്യിൽ പിടിക്കുമ്പോൾ തന്നെ വീട്ടിലെ മറ്റുള്ളവരെല്ലാം റോബിന് നേരെ തിരിയുന്നുണ്ട്. പുതിയ പ്രമോ വന്നതോടെ വീക്കിലി ടാസ്ക്കാണ് പ്രേക്ഷകർക്കിടയിലും സോഷ്യൽമീഡിയയിലും ചർച്ചാ വിഷയം.

റിയാസിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാൽ റോബിനെ പുറത്താക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാ​ഗവും അഭിപ്രായപ്പെടുന്നത്. അതേസമയം, റോബിനെ ചിലപ്പോൾ ഈ ടാസ്ക്കിന് ശേഷം സീക്രട്ട് റൂമിലേക്ക് മാറ്റുമെന്നുള്ള തരത്തിലും പ്രേക്ഷകരിൽ ചിലർ പറയുന്നുണ്ട്. റോബിനെ നിയമലംഘനത്തിന്റെ പേരിൽ പുറത്താക്കുമോ എന്ന ആശങ്കയിലാണ് താരത്തിന്റെ ആരാധകർ.

റിയാസുമായി ജയിലിൽ കിടന്നപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനാൽ അന്ന് റോബിന് ലാസ്റ്റ് വാണിങ് ലഭിച്ചതാണ്. അതിനാൽ രണ്ടാം സീസണിലെ രജിത്തിനെ പുറത്താക്കിയപോലെ റോബിനെ പുറത്താക്കാനുള്ള സാധ്യതയും ചിലർ മുന്നോട്ട് വെക്കുന്നുണ്ട്.

ഇന്നത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്താൽ മാത്രമെ സംഭവത്തിന്റെ യഥാർഥ വസ്തുത മനസിലാകൂ. ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള മത്സരാർഥിയാണ് റോബിനെന്നതിനാൽ പുറത്താക്കാൻ സാധ്യതയില്ലെന്നും അങ്ങനെ ചെയ്താൽ ഷോയ്ക്ക് പ്രേക്ഷകർ കുറയുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോൾ ബി​ഗ് ബോസ് ഹൗസിലുള്ള മത്സരാർഥികളിൽ ഏറ്റവും ജനപിന്തുണ റോബിനും ബ്ലെസ്ലിക്കുമാണ്.

about bigg boss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top