Connect with us

ഫിസിക്കല്‍ അറ്റാക്ക് ബിഗ് ബോസ് ഷോയില്‍ അനുവദിക്കില്ല, ഡോക്ടറെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റി, ശനിയാഴ്ച ബിഗ് ബോസ്സിൽ നിന്ന് പുറത്താക്കുന്നു!? രജിത് കുമാറിന്റെ അവസ്ഥ വീണ്ടും ആവർത്തിക്കുമോ? നെഞ്ച് പൊട്ടി പ്രേക്ഷകർ

TV Shows

ഫിസിക്കല്‍ അറ്റാക്ക് ബിഗ് ബോസ് ഷോയില്‍ അനുവദിക്കില്ല, ഡോക്ടറെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റി, ശനിയാഴ്ച ബിഗ് ബോസ്സിൽ നിന്ന് പുറത്താക്കുന്നു!? രജിത് കുമാറിന്റെ അവസ്ഥ വീണ്ടും ആവർത്തിക്കുമോ? നെഞ്ച് പൊട്ടി പ്രേക്ഷകർ

ഫിസിക്കല്‍ അറ്റാക്ക് ബിഗ് ബോസ് ഷോയില്‍ അനുവദിക്കില്ല, ഡോക്ടറെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റി, ശനിയാഴ്ച ബിഗ് ബോസ്സിൽ നിന്ന് പുറത്താക്കുന്നു!? രജിത് കുമാറിന്റെ അവസ്ഥ വീണ്ടും ആവർത്തിക്കുമോ? നെഞ്ച് പൊട്ടി പ്രേക്ഷകർ

സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. ഈ സീസണിലെ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിൻ.ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച ഗെയിമാറാണ് റോബിന്‍ ഡോക്ടര്‍. ടാസ്‌ക്കുകളെ ട്വിസ്റ്റ് ചെയ്തു കൊണ്ട് പോകന്‍ ഇദ്ദേഹത്തിന് കഴിയാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടില്‍ വലിയൊരു ഫൈറ്റ് നടന്നിരിക്കുകയാണ്. റിയാസും റോബിനും തമ്മിലാണ് അടി നടന്നത്. ടാസ്‌ക്കുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. റിയാസിനെ ഡോക്ടര്‍ തല്ലിയെന്നാണ് പുറത്ത് വന്ന വീഡിയോ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ പുറത്ത് വരുന്നത് ഡോക്ടര്‍ റേബിനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ്. അടിയെ തുടര്‍ന്ന് ഡോക്ടറെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മോഹന്‍ലാല്‍ വരുന്ന വാരാന്ത്യം എപ്പിസോഡില്‍ മാത്രമേ ഡോക്ടര്‍ പുറത്ത് പോകുമോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. പ്രചരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ശനിയാഴ്ച വരെ ഡോക്ടര്‍ സീക്രട്ട് റൂമിലായിരിക്കും. ബിഗ് ബോസ് നിരൂപക വ്‌ലോഗര്‍ രേവതിയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഈ വിവരം പങ്കുവെച്ചത്.

മോഹന്‍ലാല്‍ വന്നിട്ട് മാത്രമേ റോബിന്റെ കാര്യത്തില്‍ ഒരു തീരുമാനമൊടുക്കുകയുള്ളൂവെന്ന് രേവതി വീഡിയോയില്‍ ഉറപ്പിച്ച് പറയുന്നുണ്ട്. ഒപ്പം തന്നെ അതിനു മുന്‍പ് തിരികെ എത്താനുളള സാധ്യതയും തള്ളിക്കളയുന്നില്ല. എന്നാല്‍ ചാന്‍സ് കൂടുതല്‍ ശനിയാഴ്ച വരെ സീക്രട്ട് റൂമില്‍ തുടരാനാണ്. എന്നാല്‍ നിമിഷയ്ക്ക് ലഭിച്ചത് പോലെ മത്സരാര്‍ത്ഥികളെ രഹസ്യ റൂമില്‍ നിന്ന് വീക്ഷിക്കാനുള്ള ചാന്‍സ് ഡോക്ടറിനും ലഭിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ സംസാരം ഉയരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ മറ്റൊരു ഗെയിമായിരിക്കും ഇനി നടക്കുക. എന്നാല്‍ ഇതിന് മുന്‍പ് റോബിന് മോഹന്‍ലാല്‍ ലാസ്റ്റ് വാര്‍ണിങ് കൊടുത്തിരുന്നു. അതു കൊണ്ട് ഷോ വിട്ട പോകേണ്ടി വരുമോ എന്ന പേടിയിലാണ് ഡോക്ടറിന്റെ ആരാ ധകര്‍.

ഫിസിക്കല്‍ അറ്റാക്ക് ബിഗ് ബോസ് ഷോയില്‍ അനുവദിക്കില്ല. കായികമായി നേരിടുന്നവരെ ഷോയില്‍ നിന്ന് പുറത്താക്കാനുള്ള അധികാരം ബിഗ് ബോസിനുണ്ട്. കഴിഞ്ഞ സീസണുകളില്‍ നിയമലംഘനത്തിന്റെ പേരില്‍ രണ്ട് മത്സരാര്‍ത്ഥികളെ പുറത്താക്കിയിട്ടുണ്ട്. ഡോക്ടര്‍ രജിത്ത് കുമാറും ഫിറോസ് -സജിന ദമ്പതികളും നിയമലംഘനത്തിന്റെ പേരിലായിരുന്നു പുറത്തായത്.രജിത് കുമാറിന്റേയും സജിനഫിറോസിന്റേയും സ്ഥിതി തന്നെ ഡോക്ടറിനും വരുമോ എന്നാണ് പ്രേക്ഷകരുടെ ആധി.ബിഗ് ബോസ് ഹൗസിലെ പുതിയ സംഭവവികാസങ്ങള്‍ കണ്ട ഞെട്ടി നില്‍ക്കുകയാണ് ഇപ്പോൾ പ്രേക്ഷകര്‍.

ഈ ആഴ്ചയിലെ എവിക്ഷനില്‍ ഡോക്ടര്‍ റേബിനും റിയാസും ഇടം പിടിച്ചിട്ടിട്ടുണ്ട് റിയാസ് ആദ്യമായിട്ടാണ് എവിക്ഷനില്‍ എത്തുന്നത്. 7 പേരാണ് 10ാം വാരത്തെ നോമിനേഷനിലുള്ളത്. റിയാസ്, റോബിന്‍, ബ്ലെസ്ലി, ദില്‍ഷ, അഖില്‍, റോണ്‍സണ്‍, വിനയ് എന്നിവരാണ് എവിക്ഷനില്‍ എത്തിയിരിക്കുന്നത്. ഓപ്പണ്‍ നോമിനേഷനായിരുന്നു ഇക്കുറി. ഇത്തവണ ഒരു വോട്ട് നേടിയവരേയും നോമിനേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്ടറെ നിയമലംഘനത്തിന്റെ പേരില്‍ ഷോയില്‍ നിന്ന് പുറത്താക്കിയാല്‍ റിയാസും ബിഗ് ബോസ് സീസണ്‍ 4 ല്‍ നിന്ന് എവിക്റ്റാവും. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഇതേ മാത്യകയിലായിരുന്നു കാര്യങ്ങള്‍ സംഭവിച്ചത്.

More in TV Shows

Trending