News
ജനിച്ചപ്പോള്‍ തന്നെ നാല് കൈകളും നാല് കാലുകളും…, രണ്ടര വയസ്സുകാരിയ്ക്ക് ചികിത്സാ സഹായവുമായി സോനു സൂദ്
ജനിച്ചപ്പോള്‍ തന്നെ നാല് കൈകളും നാല് കാലുകളും…, രണ്ടര വയസ്സുകാരിയ്ക്ക് ചികിത്സാ സഹായവുമായി സോനു സൂദ്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് സോനി സൂദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് നാല് കൈകളും നാല് കാലുകളുമായി ജനിച്ച കുട്ടിയുടെ വീഡിയോ വൈറലായിരുന്നു.
രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയ്ക്ക് ജനിച്ചപ്പോള്‍ തന്നെ നാല് കൈകളും നാല് കാലുകളുമുണ്ടായിരുന്നു. ബീഹാറിലെ നെവാഡ സ്വദേശിയാണ് കുട്ടി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് കുട്ടിയുടേത്. അതുകൊണ്ടു തന്നെ ചികിത്സ ചിലവുകള്‍ താങ്ങാന്‍ കഴിയാത്തതിനാല്‍ മാതാപിതാക്കള്‍ നെവാഡയിലെ എസ്ഡിഒയെ സഹായത്തിനായി സമീപിക്കുകയായിരുന്നു.
ട്വിറ്ററില്‍ പങ്കുവെച്ച പെണ്‍കുട്ടിയുടെ വിഡിയോ വൈറലായി മാറി. ഈ വീഡിയോ സോനു സൂദിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹം കുട്ടിയ്ക്ക് വേണ്ട സഹായം ഉറപ്പാക്കുകയായിരുന്നു. അവളുടെ വയറിനോട് ചേര്‍ന്നിരിക്കുന്ന അധികമായ രണ്ട് കൈകളും കാലുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുണ്ട്.
പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിക്കുന്ന ചിത്രത്തോടുകൂടിയ വിഡിയോയാണ് താരം ട്വീറ്റ് ചെയ്തത്. ‘ടെന്‍ഷന്‍ വേണ്ട, ചികിത്സ തുടങ്ങി. പ്രാര്‍ത്ഥിക്കുക’ എന്നാണ് സോനു സൂദ് തന്റെ ട്വീറ്റില്‍ കുറിച്ചത്. ട്വിറ്ററിന് താഴെ നിരവധി പേരാണ് കുട്ടിയ്ക്ക് പ്രാര്‍ത്ഥനകളും സോനു സൂദിന് അഭിനന്ദനങ്ങളും അറിയിക്കുന്നത്.
