Malayalam
ധക്കഡിന്റെ പരാജയത്തിന് പിന്നാലെ ഇന്ദിരാഗാന്ധിയാകാന്‍ കങ്കണ റണാവത്ത്
ധക്കഡിന്റെ പരാജയത്തിന് പിന്നാലെ ഇന്ദിരാഗാന്ധിയാകാന്‍ കങ്കണ റണാവത്ത്
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു ധക്കഡ് എന്ന ചിത്രം നല്‍കിയത്. 100 കോടി ബഡ്ജറ്റിലെത്തിയ ചിത്രം നേടിയത് വെറും മൂന്ന് കോടിയാണ്. ഇപ്പോഴിതാ എമര്‍ജന്‍സി എന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേയ്ക്ക് കടന്നിരിക്കുകയാണ് നടി.
ചിത്രം സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും കങ്കണ തന്നെയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ഇത് ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല, ഒരു ഗ്രാന്‍ഡ് പിരീഡ് ചിത്രമാണിത്.
അതേസമയം, റസ്‌നീഷ് റാസി സംവിധാനം ചെയ്ത ധക്കഡ് എന്ന ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. ഏജന്റ് അഗ്‌നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്. അര്‍ജുന്‍ രാംപാല്‍, ദിവ്യാ ദത്ത ശാശ്വത ചാറ്റര്‍ജി എന്നിവരും പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു.
‘കാട്ടി ബാട്ടി’, ‘രന്‍ഗൂണ്‍’, ‘മണികര്‍ണിക’, ‘ജഡ്ജ്മെന്റല്‍ ഹേ ക്യാ’, ‘പങ്ക’, ‘തലൈവി’ എന്നീ സിനിമകള്‍ക്കും ബോക്സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.
തമിഴില്‍ നിര്‍മിച്ച് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട തലൈവി 10 കോടി വരുമാനമാണ് നേടിയത്. നിര്‍മാണ ചെലവ് 100 കോടിയായിരുന്നു. ധാക്കഡിന്റെ പരാജയം കങ്കണയുടെ അടുത്ത ചിത്രങ്ങളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാനിരുന്ന പലരും ഇതോടെ പിന്മാറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
