Connect with us

പ്രതീക്ഷിക്കാതെ ആസിഫ് അലി വീഴുകയും അദ്ദേഹത്തിന്റെ ദേഹത്ത് മറുവശത്ത് നിന്ന് ഫൈറ്റ് ചെയ്തുകൊണ്ടിരുന്ന ആളും വീഴുകയായിരുന്നു, ലാസ്റ്റ് ഷെഡ്യൂളിനിടെയായിരുന്നു സംഭവം; ഷൂട്ടിംഗ് സെറ്റില്‍ സംഭവിച്ചതിനെ കുറിച്ച് സംവിധായകന്‍ മെട്രോ മാറ്റിനിയോട്!

Malayalam

പ്രതീക്ഷിക്കാതെ ആസിഫ് അലി വീഴുകയും അദ്ദേഹത്തിന്റെ ദേഹത്ത് മറുവശത്ത് നിന്ന് ഫൈറ്റ് ചെയ്തുകൊണ്ടിരുന്ന ആളും വീഴുകയായിരുന്നു, ലാസ്റ്റ് ഷെഡ്യൂളിനിടെയായിരുന്നു സംഭവം; ഷൂട്ടിംഗ് സെറ്റില്‍ സംഭവിച്ചതിനെ കുറിച്ച് സംവിധായകന്‍ മെട്രോ മാറ്റിനിയോട്!

പ്രതീക്ഷിക്കാതെ ആസിഫ് അലി വീഴുകയും അദ്ദേഹത്തിന്റെ ദേഹത്ത് മറുവശത്ത് നിന്ന് ഫൈറ്റ് ചെയ്തുകൊണ്ടിരുന്ന ആളും വീഴുകയായിരുന്നു, ലാസ്റ്റ് ഷെഡ്യൂളിനിടെയായിരുന്നു സംഭവം; ഷൂട്ടിംഗ് സെറ്റില്‍ സംഭവിച്ചതിനെ കുറിച്ച് സംവിധായകന്‍ മെട്രോ മാറ്റിനിയോട്!

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാള സിനിമയിലെ യുവതാരങ്ങളിലേയ്ക്ക് താരം ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ആരാധകര്‍ക്കേറെ വിഷമം നല്‍കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. സിനിമ ചിത്രീകരണത്തിനിടയില്‍ ആസിഫ് അലിയ്ക്ക് പരിക്കേറ്റു എന്നാണ് പുറത്ത് വരുന്ന വിവരം. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലില്‍ സാരമായി പരിക്കേറ്റത്.

തുടര്‍ന്ന് ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാന്‍ ആകാത്ത വിധമായതോടെ ആസിഫ് അലിയെ അടുത്തുള്ള നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകന്‍ നിഷാന്ത് സാറ്റു മെട്രോമാറ്റിനിയോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

കാട്ടാക്കടയായിരുന്നു ഷൂട്ട്. പ്രതീക്ഷിക്കാതെ ആസിഫ് അലി വീഴുകയും അദ്ദേഹത്തിന്റെ ദേഹത്ത് മറുവശത്ത് നിന്ന് ഫൈറ്റ് ചെയ്തുകൊണ്ടിരുന്ന ആളും വീണത്. ആസിഫിന്റെ കാലിലേയ്ക്കാണ് വീണത്. കാല് പെട്ടെന്ന് ഇന്‍ജുറിയായി. തുടര്‍ന്ന് ചിത്രീകരണം മുന്നോട്ട് പോകാന്‍ പറ്റാത്ത വിധം ബ്ലോക്ക് ആയി. അതോടെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.

ചികിത്സയിലായിരുന്നുവെങ്കിലും ഇപ്പോള്‍ പുള്ളിയെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ലാസ്റ്റ് ഷെഡ്യൂളിനിടെയായിരുന്നു സംഭവം. നിലവില്‍ ആസിഫ് അലിയ്ക്ക് റെസ്റ്റ് പറഞ്ഞിരിക്കുകയാണ്. അതുവരെ മറ്റ് ആര്‍ട്ടിസ്റ്റുകളെ വെച്ചുള്ള പാര്‍ട്ടുകള്‍ ചിത്രീകരിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇന്നത്തെ ചിത്രീകരണമെല്ലാം നിര്‍ത്തിവെച്ച് ഷിഫ്റ്റ് ആയിട്ടുണ്ട്.

നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക്ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. ചിത്രത്തില്‍ ആസിഫ് അലിക്ക് ഒപ്പം സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ജുവല്‍ മേരി, അജു വര്‍ഗീസ്, രഞജി പണിക്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേര്‍ന്ന് ആണ് ചിത്രം നിര്‍മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നമിത്ത് ആര്‍. ഓണത്തിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു.

2009ല്‍ പുറത്തിറങ്ങിയ ‘ഋതു’ എന്ന സിനിമയിലൂടെയായായിരുന്നു ആസിഫ് സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്. ഇതിനകം എഴുപതിലേറെ സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കഥ തുടരുന്നു, അപൂര്‍വ്വരാഗം, ട്രാഫിക്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി, ഹണിബീ, അപ്പോത്തിക്കിരി, നിര്‍ണ്ണായകം, അനുരാഗ കരിക്കിന്‍ വെള്ളം, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ഉയരെ, ഉണ്ട, കെട്ടിയോളാണ് എന്റെ മാലാഖ, ആണും പെണ്ണും തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.

More in Malayalam

Trending

Recent

To Top