Connect with us

2022 ല്‍ എന്ത് സംഭവിക്കും? കാണിച്ചത് ബോയ് ഫ്രണ്ട് വരുമെന്ന്; അമൃത സുരേഷിന്റെ അന്നത്തെ പ്രതികരണം ഇങ്ങനെ… റീൽസും വീഡിയോയും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

Malayalam

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃത സുരേഷ് ഗോപി സുന്ദറും വിവാഹിതരായി എന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇവർ പ്രണയത്തിലാണെന്ന കാര്യം ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട് ഒരുകൂട്ടർ.

പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരന്ന് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെ അമൃത സുരേഷ് ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഗോപി സുന്ദറും ഇതേ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയത്

ഇതിനോടകം പല പ്രതികരണങ്ങളും ഈയൊരു വിഷയത്തിൽ ജനങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. ഇരുവരുടെയും ഔദ്യോഗികമായ പ്രതികരണത്തിനാണ് ഇനി സോഷ്യൽ മീഡിയ കാത്തിരിക്കുന്നത്. ഗോപി സുന്ദറിന്റെ ലിവിങ് റ്റുഗദര്‍ പങ്കാളിയായിരുന്ന അഭയ ഹിരണ്‍മയിയും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പിറന്നാളാഘോഷത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റിനിടയില്‍ ഗോപി സുന്ദറിനെക്കുറിച്ച് ചോദിച്ചയാള്‍ക്ക് രൂക്ഷമായ ഭാഷയില്‍ അഭയ മറുപടിനൽകിയിരുന്നു

അമൃത പങ്കുവെച്ച പോസ്റ്റുകളും റീല്‍സുകളുമെല്ലാം ഇപ്പോള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മുന്‍പൊരിക്കല്‍ റീല്‍സ് വീഡിയോ ചെയ്യുന്നതിനിടയില്‍ 2022 ല്‍ എന്ത് സംഭവിക്കുന്നു എന്ന് നോക്കിയപ്പോള്‍ ബോയ് ഫ്രണ്ട് എന്നായിരുന്നു കാണിച്ചത്. മകളായ പാപ്പുവും അമൃതയ്‌ക്കൊപ്പമുണ്ടായിരുന്നു. അതിപ്പോഴും ഉണ്ടല്ലോ, പാപ്പു ആണ് എന്റെ ബോയ് ഫ്രണ്ട് എന്ന് പറഞ്ഞ് അന്ന് മകളെ ചേര്‍ത്തുപിടിക്കുകയായിരുന്നു അമൃത. അന്നത്തെ റീല്‍സ് വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top