അന്ന് മനഃപൂർവം സ്വന്തം സിനിമയുടെ വിജയാഘോഷത്തിന് പോലും വിളിച്ചില്ല, മനം നൊന്ത് ഇറങ്ങിപോയി; പ്രിയങ്ക ചോപ്രയോട് ഗൗരി ഖാനും തമ്മിലുള്ള പ്രശ്നം ഇതോ ?
താരങ്ങള്‍ തമ്മിലുള്ള സൗഹൃദവും പ്രണയവും പിണക്കവും വഴക്കുമെല്ലാം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ചിലതൊക്കെ ഒരിക്കലും മറക്കാത്തവയാണ്. താരങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയ വാര്‍ത്തകളും കുറവല്ല. ഒരിക്കല്‍ ബോളിവുഡിനെ തന്നെ രണ്ട് തട്ടിലാക്കിയ വിവാദമായിരുന്നു ഗൗരി ഖാനും പ്രിയങ്ക ചോപ്രയും തമ്മിലുണ്ടായ പിണക്കം.
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും സാന്നിധ്യം അറിയിച്ച സൂപ്പര്‍ നായികയാണ് ഇന്ന് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വന്ന് സ്വന്തമായൊരു ഇടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലേക്ക് എത്തുന്നത്.
ഒരുകാലത്ത് പ്രിയങ്കയും ഷാരൂഖ് ഖാന്റെ ഭാര്യയായ ഗൗരി ഖാനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. തന്നെ പോലെ തന്നെ ഔട്ട് സൈഡര്‍ എന്ന നിലയില്‍ ഷാരൂഖുമായും അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത സൗഹൃദമായിരുന്നു പ്രിയങ്കയ്ക്ക്. പ്രിയങ്കയെ തന്റെ സൗഹൃദവലയത്തിന് പരിചയപ്പെടുത്തുന്നതും ഗൗരിയായിരുന്നു. മഹീപ് കപൂര്‍, ഭാവന പാണ്ഡെ, സൂസെയ്ന്‍ ഖാന്‍, മേഹര്‍ ജെസിയ എന്നിവര്‍ അടങ്ങുന്നതായിരുന്നു ആ സൗഹൃദ വലയം. എന്നാല്‍ എല്ലാ സൗഹൃദത്തേയും തച്ചുടയ്ക്കുന്നതായിരുന്നു ഷാരൂഖ് ഖാനും പ്രിയങ്കയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍.
ഡോണ്‍ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് ഷാരൂഖും പ്രിയങ്കയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഷാരൂഖും പ്രിയങ്കയും വാര്‍ത്തകള്‍ നിരസിച്ചുവെങ്കിലും ഗോസിപ്പ് കോളങ്ങള്‍ ഇരുവരേയും കുറിച്ച് എഴുതുന്നത് തുടര്‍ന്നു കൊണ്ടിരുന്നു. ഈ വാര്‍ത്തകള്‍ ഗൗരിയെ അലോസരപ്പെടുത്തുകയായിരുന്നു. ഇതോടെ ഗൗരിയും കൂട്ടുകാരും പ്രിയങ്കയില്‍ നിന്നും അകലം പാലിക്കാന്‍ ആരംഭിക്കുകയായിരുന്നു. തങ്ങളെത്തുന്ന വേദികളില്‍ നിന്നെല്ലാം പ്രിയങ്കയെ അകറ്റി നിര്‍ത്താന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരുന്നു.
പ്രിയങ്കയും ഹൃത്വിക് റോഷനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അഗ്നിപത്. ചിത്രത്തിന്റെ വിജയാഘോഷത്തിനായി നടത്തിയ പാര്‍ട്ടിയില്‍ നിന്നും പ്രിയങ്കയെ ഒഴിവാക്കുക വരെയുണ്ടായി. ഗൗരിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൂസെയ്ന്‍ ആണ് ഹൃത്വികിനോട് പ്രിയങ്കയെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. കങ്കണ റണാവത്, വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ പോലും ക്ഷണിക്കപ്പെട്ടിട്ടും നായികയായ പ്രിയങ്കയെ ക്ഷണിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
”സ്വന്തം സിനിമയുടെ വിജയാഘോഷത്തില്‍ പ്രിയങ്കയെ കാണാത്തത് അസാധാരണമായിരുന്നു. സിനിമയുമായി ബന്ധമില്ലാത്തവര്‍ വരെ ക്ഷണിക്കപ്പെട്ടിരുന്നു. ക്രിഷ് 3യിലുണ്ടായിരുന്ന കങ്കണയും വിവേകും വരെയുണ്ടായിരുന്നു” എന്നാണ് പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞത്. പിന്നാലെ തന്റെ വീട്ടിലെ ക്രിസ്തുമസ് പാര്‍ട്ടിയില്‍ നിന്നും പ്രിയങ്കയുടെ പേര് ഗൗരി വെട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്ക തന്റെ കുടുംബത്തോടൊപ്പം സമയം ചെലവിടാന്‍ ആഗ്രഹിക്കുന്നതിനാലാണ് ക്രിസ്തുമസ് പാര്‍ട്ടിയില്‍ നിന്നും പിന്മാറിയതെന്നായിരുന്നു പ്രിയങ്കയുടെ പിആര്‍ ടീം നല്‍കിയ വിശദീകരണം.
ഇതിനിടെ മറ്റൊരു പാര്‍ട്ടിയില്‍ വച്ച് ഗൗരിയും സുഹൃത്തുക്കളും പ്രിയങ്കയെ അവഗണിച്ചുവെന്നും ഇതോടെ പാതി വഴിയില്‍ പാര്‍ട്ടി ഉപേക്ഷിച്ച് പോവുകയായിരുന്നു പ്രിയങ്ക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ ഭര്‍ത്താവായ ഷാരൂഖ് ഖാനോട് പ്രിയങ്കയില്‍ നിന്നും അകലം പാലിക്കാന്‍ ഗൗരി ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡോണ്‍ ടുവിന് ശേഷം ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും സ്‌ക്രീന്‍ പങ്കിട്ടിട്ടില്ലെന്നതും വാസ്തവമാണ്.
എന്തായാലും ആ വെല്ലുവിളികളെയെല്ലാം അതിജീവിച്ചു കൊണ്ട് ഇന്ന് ഗ്ലോബല്‍ ഐക്കണ്‍ ആയി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. മെട്രിക്‌സ് പരമ്പരയിലെ നാലാമത്തെ ചിത്രമാണ് പ്രിയങ്കയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ താരം ബോളിവുഡിലേക്ക് മടങ്ങി വരികയാണ്. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്.
