ക്യാമറയ്ക്ക് മുന്നില്‍ വെച്ച് നീ ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന ചോദിച്ച ദീപിക അന്ന് ദേഷ്യപ്പെട്ടു; തുറന്ന് പറഞ്ഞ് രണ്‍വീര്‍ സിങ്ങ്!
ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. സിനിമാരംഗത്ത് വ്യക്തമായ സ്ഥാനം നേടിയ ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. കരിയറിലെ ഉയര്‍ച്ചതാഴ്ചകളില്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന താരദമ്പതികളുടെ മാതൃകാജീവിതം ആരാധകരെയും തൃപ്തിപ്പെടുത്തുന്നതാണ്.
രണ്‍വീറിന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് ബോളിവുഡില്‍ സമീപകാലത്തായി പുറത്തിറങ്ങിയിട്ടുള്ളത്. പത്മാവത്, ഗല്ലി ബോയി, ബാജിറാവോ മസ്താനി എന്നീ ചിത്രങ്ങള്‍ രണ്‍വീറിന്റെ സിനിമായാത്രയ്ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല.ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ 83 എന്ന ചിത്രം വലിയ അഭിനന്ദനമാണ് രണ്‍വീറിന് നേടിക്കൊടുത്തത്. ചിത്രത്തില്‍ കപില്‍ ദേവായി ജീവിക്കുകയായിരുന്നു രണ്‍വീര്‍. ഭാര്യ ദീപിക പദുക്കോണും രണ്‍വീറിനൊപ്പം ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018 നവംബറിലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷമായിരുന്നു ദീപികയുമായുള്ള പ്രണയത്തെക്കുറിച്ച് രണ്‍വീര്‍ വെളിപ്പെടുത്തിയത്. ഈ വിവാഹത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു എന്നും രണ്‍വീര്‍ പറയുന്നു. രണ്‍വീറിന്റെ വാക്കുകള്‍ ഇങ്ങനെ. ”ഏകദേശം മൂന്ന് വര്‍ഷമായി ഞാന്‍ വിവാഹത്തെ കുറിച്ച് ഗൗരവത്തോടെ ചിന്തിച്ചിരുന്നു. ദീപിക തയ്യാറാവാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. അവള്‍ തീരുമാനിച്ചപ്പോള്‍ വിവാഹം സംഭവിക്കുകയായിരുന്നു.’ രണ്‍വീര്‍ പറയുന്നു. ഭാര്യയോടുള്ള സ്‌നേഹവും ബഹുമാനവും പൊതുവേദികളിലും രണ്‍വീര്‍ തുറന്നുപ്രകടിപ്പിക്കാറുണ്ട്.
ഏകദേശം പത്ത് വര്‍ഷം മുമ്പായിരുന്നു ഇരുവരും ഡേറ്റിങ്ങ് ആരംഭിച്ചത്. ഇപ്പോള്‍ അക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കുകയാണ് രണ്‍വീര്‍ സിങ്ങ്. ആദ്യ ദിവസങ്ങളില്‍ ദീപിക തന്നോട് വല്ലാതെ ദേഷ്യപ്പെടുമായിരുന്നുവെന്ന് തുറന്നു പറയുകയാണ് അദ്ദേഹം
ബാജിറാവു മസ്താനി എന്ന ചിത്രത്തിന് വേണ്ടിയാണ് താനും ദീപികയും ആദ്യമായി ഒരുമിച്ച് അഭിമുഖം നടത്തിയത്. അന്നാണ് അവളെ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ വെച്ച് ഞാന്‍ കെട്ടിപ്പിടിച്ചത്. പക്ഷ, ഞാന്‍ ആലിംഗനം ചെയ്തപ്പോള്‍ അവള്‍ എന്നോടു ദേഷ്യപ്പെടുകയായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ വെച്ച് നീ എന്നെ ഇങ്ങനെയൊക്കെ കെട്ടിപ്പിടിക്കുമോ എന്നായിരുന്നു അവളുടെ ദേഷ്യഭാവത്തോടെയുള്ള ചോദ്യം. പക്ഷെ, ഇപ്പോള്‍ അവളെന്റെ നല്ല സുഹൃത്തും ഭാര്യയും കാമുകിയും എല്ലാമാണ്. രണ്‍വീര്‍ പറയുന്നു.
തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ദീപികയുമായുള്ള വിവാഹം. പ്രണയത്തിലായി പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അവള്‍ എന്നെ ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷമായിട്ടും ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. കുട്ടികളുടെ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കാനില്‍ നിന്നും നിന്ന് തിരിച്ചെത്തുമ്പോള്‍ നിങ്ങള്‍ അവളോട് ചോദിക്കൂ എന്നായിരുന്നു താരത്തിന്റെ മറുപടി
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)