പാട്ടുപാടിക്കഴിഞ്ഞതിന് ശേഷം യേശുദാസ് ദര്‍ശനയുടെ കുടുംബത്തെ പരിചയപ്പെടുത്തി, ആദ്യം സാരിയില്‍ കണ്ടയാളെ പിന്നീട് ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞായിരുന്നു കണ്ടത്, അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലായി, വിവാഹമോചനത്തിന് പിന്നാലെ പ്രണയകഥ വീണ്ടും വൈറൽ; ഇവർക്കിടയിൽ സംഭവിച്ചത്
ഒരു സ്വാകാര്യ ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഗായകൻ വിജയ് യേശുദാസ് കലാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സുതുറന്നത്. ഭാര്യ ദര്‍ശനയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും ആദ്യമായി തുറന്ന് പറച്ചിൽ നടത്തി
വേര്‍പിരിഞ്ഞെങ്കിലും കുട്ടികളുടെ കാര്യത്തിനായി ഒന്നിക്കുന്നവരുമുണ്ട്. വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും കുട്ടികളുടെ കാര്യങ്ങള്‍ക്കായി ഒന്നിച്ചാണെന്നും വിജയ് യേശുദാസ് പറഞ്ഞിരുന്നു. വിവാഹമോചനവാര്‍ത്ത ചര്‍ച്ചയായതോടെയായിരുന്നു ഇവരുടെ പ്രണയകഥയും വീണ്ടും വൈറലായി മാറുകയാണ്.
2002ലായിരുന്നു വിജയ് യേശുദാസ് ദര്‍ശനയെ ആദ്യമായി കണ്ടത്. യേശുദാസിനും പ്രഭയ്ക്കും ദര്‍ശനയുടെ കുടുംബത്തെ നേരത്തെ അറിയാമായിരുന്നു. വാലന്റൈന്‍സ് ഡേയിലെ ആ കൂടിക്കാഴ്ച വിജയിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറുകയായിരുന്നു. ഷാര്‍ജയിലെ പരിപാടിയുടെ സമയത്ത് ഫുഡ് പോയിസണൊക്കെ വന്ന് ക്ഷീണത്തോടെയാണ് വിജയ് എത്തിയത്. വിജയ് ഭയങ്കര ഡൗണ്‍ റ്റു എര്‍ത്താണ് എന്നായിരുന്നു ദര്‍ശന കേട്ടത്. ആരേയും ഗൗനിക്കാതെ റൂമിലേക്ക് പോവുകയായിരുന്നു വിജയ്.
നിങ്ങള്‍ പറഞ്ഞത് പോലെയൊന്നുമല്ലല്ലോ, പുള്ളിക്ക് നല്ല ജാഡയാണല്ലോ എന്നും ദര്‍ശന സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. പാട്ടുപാടിക്കഴിഞ്ഞതിന് ശേഷമായി യേശുദാസ് ദര്‍ശനയുടെ കുടുംബത്തെ വിജയിന് പരിചയപ്പെടുത്തിയിരുന്നു. ഫുഡ് പോയിസണ്‍ കാരണം വയ്യാതായിരിക്കുന്ന അവസ്ഥയായിരുന്നു അന്ന്.
പിന്നീടൊരിക്കല്‍ ദര്‍ശനയും കുടുംബവും യേശുദാസിന്റെ ഫ്ളാറ്റിലേക്ക് വന്നിരുന്നു. ആദ്യം സാരിയില്‍ കണ്ടയാളെ പിന്നീട് ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞായിരുന്നു കണ്ടത്. 17 വയസേയുള്ളൂവെന്ന് മനസിലാക്കിയത് അങ്ങനെയായിരുന്നുവെന്നും വിജയ് പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.
സുഹൃത്തുക്കളായതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. മകള്‍ ഡിഗ്രി പൂര്‍ത്തിയാക്കാതെ വിവാഹം ചെയ്ത് അയയ്ക്കുന്നില്ലെന്നായിരുന്നു ദര്‍ശനയുടെ അച്ഛന് പറഞ്ഞത്. 4 വര്‍ഷത്തിന് ശേഷമായി 2007ലായിരുന്നു വിജയ് ദര്‍ശനയെ താലിചാര്‍ത്തിയത്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചത്. കോലക്കുഴലിന് ലഭിച്ച ആ പുരസ്കാരത്തിന് ഇരട്ടിമധുരമായിരുന്നുവെന്നും വിജയ് അന്ന് പറഞ്ഞിരുന്നു.
ഗായകനായി മാത്രമല്ല, അഭിനേതാവായും ശ്രദ്ധ നേടിയ താരമാണ് വിജയ് യേശുദാസ്. ഗാനഗന്ധര്വ്വന് കെ.ജെ.യേശുദാസിന്റെ മകന് എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയിരുന്നുവിജയ് യേശുദാസ്. 2000-ല്‍ പിന്നണി ഗാനരംഗത്ത് ചുവടുവെച്ച വിജയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തില്‍ മാത്രമല്ല, തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെയും മികച്ച ഗായകനായി മാറാന്‍ വിജയ് യേശുദാസിന് കഴിഞ്ഞു. ഇന്ന് സിനിമ ഇന്ഡസ്ട്രിയിലെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയ് മാത്രമല്ല, മകള്‍ അമേയയും സംഗീതാഭിരുചിയുള്ള ഗായികയാണ്.
