ഞാന്‍ അവരുടെ ചിന്തയില്‍ ഉഴപ്പന് ആയതുകൊണ്ട് പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റില്‍ ഉള്ള ആര്‍ക്കും അവാര്‍ഡ് കൊടുത്തില്ല; പോസ്റ്റ് വൈറലായതോടെ ഡിലീറ്റ് ചെയ്ത് അല്‍ഫോണ്‍സ് പുത്രന്

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നു വന്നത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തിയ ‘ഹോം’ എന്ന സിനിമയെ തഴഞ്ഞുവെന്നാരോപിച്ചാണ് പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നത്. ‘ഹോം’ എന്ന ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതില്‍ വിഷമമുണ്ടെന്ന് അറിയിച്ച് നടന് ഇന്ദ്രന്‍സും രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ സംവിധായകന് അല്‍ഫോണ്‍സ് പുത്രനും രംഗത്തെത്തിയിരുന്നു. പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റില്‍ ഉള്ള ആര്‍ക്കും അവാര്‍ഡ് കൊടുത്തില്ലെന്നും, ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടേതെന്നും അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു.
പിന്നാലെ അല്‍ഫോന്‍സ് പുത്രന് പോസ്റ്റ് ഡിലീറ്റ്് ചെയ്യുകയായിരുന്നു. നിലവില്‍ സംവിധായകന്റെ ഫേസ്ബുക്കില്‍ ഇത്തരമൊരു കുറിപ്പില്ല. എന്നാല്‍, ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയകളിലും സിനിമാ ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;
‘ഇന്ദ്രന്‍സേട്ടാ, ഞാന്‍ ആറ് ജോലി ചെയ്തിട്ടും ഉഴപ്പന് ആണെന്നാണ് അന്ന് അവര്‍ പറഞ്ഞത്. ഞാന്‍ അവരുടെ ചിന്തയില്‍ ഉഴപ്പന് ആയതുകൊണ്ട് പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റില്‍ ഉള്ള ആര്‍ക്കും അവാര്‍ഡ് കൊടുത്തില്ല. ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ. ഞാന്‍ ഗുരു സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം. ഒരുപക്ഷേ കണ്ണ് തുറന്നാലോ’, എന്നാണ് അല്‍ഫോന്‍സ് പുത്രന് കുറിച്ചത്.
തന്റെ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറഞ്ഞ് രംഗത്തെത്താറുള്ള താരമാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ ഡബ്ല്യുസിസിയിൽ അംഗമാകാതിരുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സാന്ദ്ര...
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017...