Malayalam
ടൊവിനോ തേമസും കീര്‍ത്തി സുരേഷും നേര്‍ക്കു നേര്‍…, വാശിയുടെ ടീസര്‍ റിലീസായി
ടൊവിനോ തേമസും കീര്‍ത്തി സുരേഷും നേര്‍ക്കു നേര്‍…, വാശിയുടെ ടീസര്‍ റിലീസായി
ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വാശി. സിനിമയുടെ ടീസര്‍ റിലീസായി. ഒരു മിനുട്ടും ഇരുപത്തിയൊന്ന് സെക്കന്റ്റുമാണ് ടീസറിന്റെ ദൈര്‍ഘ്യം. കോടതി മുറിയെ കേന്ദ്രീകരിച്ചാണ് ടീസര്‍ മുന്നോട്ട് പോകുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.
ഇതാദ്യമായിട്ടാണ് ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നത്. ജൂണ്‍ 17നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. നവാഗതനായ വിഷ്ണു ജി. രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഡ്വ. എബിനും അഡ്വ. മാധവിയുമായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്.ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മിക്കുന്നത്.
മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഉര്‍വശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. വിഷ്ണു ജി. രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ.
നിതിന്‍ മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.
