Connect with us

മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് മമ്മൂട്ടിയുടെ പുതിയ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍, ചിത്രങ്ങള്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Malayalam

തൃക്കാക്കരയിലെ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അതിഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ മമ്മൂട്ടിയുടെ വീട്ടില്‍. പ്രചാരണത്തിനായി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന പിണറായി വിജയന്‍ മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് കടവന്ത്രയിലെ പുതിയ വീട്ടിലാണ് എത്തിയത്.

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പിണറായിയെ സ്വാഗതം ചെയ്തു. പിണറായി വിജയനും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചുള്ള ചിത്രം ജോണ്‍ ബ്രിട്ടാസ് എംപിയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. മമ്മൂക്കയ്ക്കും ദുല്‍ഖറിനും നന്ദി എന്ന അടിക്കുറിപ്പോടെയാണ് ജോണ്‍ ബ്രിട്ടാസ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

സിപിഎം നേതൃത്വം നല്‍കുന്ന കൈരളി ടിവിയുടെ ചെയര്‍മാന്‍ കൂടിയാണ് മമ്മൂട്ടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ മമ്മൂട്ടിയെ കണ്ടിരുന്നു.

വര്‍ഷങ്ങളായി പനമ്പിള്ളി നഗറിലെ വീട്ടില്‍ താമസിക്കുന്ന മമ്മൂട്ടി കൊവിഡ് കാലത്ത് കടവന്ത്ര ഏലംകുളത്ത് നിര്‍മ്മിച്ച പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളൊന്നുമില്ലാതെയാണ് അദ്ദേഹം പുതിയ വീട്ടിലേക്ക് മാറിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top