Connect with us

കടക്കല്‍ ചന്ദ്രന്റെ സപ്പോര്‍ട്ട് കണ്ടിട്ടാണ് അഭ്യാസങ്ങളെങ്കില്‍ ഒന്നേ പറയാനുള്ളൂ. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; പോസ്റ്റുമായി കൃഷ്ണകുമാര്‍

Malayalam

കടക്കല്‍ ചന്ദ്രന്റെ സപ്പോര്‍ട്ട് കണ്ടിട്ടാണ് അഭ്യാസങ്ങളെങ്കില്‍ ഒന്നേ പറയാനുള്ളൂ. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; പോസ്റ്റുമായി കൃഷ്ണകുമാര്‍

കടക്കല്‍ ചന്ദ്രന്റെ സപ്പോര്‍ട്ട് കണ്ടിട്ടാണ് അഭ്യാസങ്ങളെങ്കില്‍ ഒന്നേ പറയാനുള്ളൂ. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; പോസ്റ്റുമായി കൃഷ്ണകുമാര്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സജീവമായ കൃഷ്ണകുമാര്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കേരളത്തെ മറ്റൊരു കാശ്മീര്‍ ആക്കാനാണ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ടി തുടങ്ങിയ സംഘടനകള്‍ ശ്രമിക്കുന്നതെന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൃഷ്ണകുമാറിന്റെ കുറിപ്പ്,

നമസ്‌കാരം സഹോദരങ്ങളേ. സമാധാനക്കാരന്‍ കുട്ടിയെപ്പറ്റിയാണ് എനിക്കിന്നു പറയാനുള്ളത്. നമുക്കുചുറ്റുമുള്ള അത്രതന്നെ കുട്ടികളല്ലാത്ത സമാധാനക്കാരെ പറ്റിയും. ആരുടെ വിത്താണിതെന്നറിഞ്ഞിട്ട് ചിലത് പറയാമെന്നുകരുതി കാത്തിരുന്നു, പക്ഷെ എന്ത്‌ചെയ്യാം ‘നമ്പര്‍ വണ്‍ ഖേരളത്തിലെ’ ഭരണപക്ഷമോ പ്രതിപക്ഷമോ പൊലീസോ മാധ്യമങ്ങളോ ഇതുവരെ അതു കണ്ടെത്തിയിട്ടില്ല. അതിശയമൊന്നുമില്ല, ലാലേട്ടന്റെ ജോണ്‍ കാറ്റാടി പറഞ്ഞതുപോലെ, ‘സ്വാഭാവികം’ മാത്രം.

ചിന്നംവിളി വീഡിയോ കണ്ടുകാണുമല്ലോ അല്ലെ? വിദ്വേഷം, വൈരാഗ്യം, കൊല, കാശ്മീര്‍, പക – ഇളംപ്രായത്തിലുള്ള ഈ കുട്ടിക്ക് ഇതെല്ലാം സുപരിചിതമാകുന്നതെങ്ങനെ? ഞാനീ കുറിപ്പെഴുതുമ്പോള്‍ ശ്രീ. പി. സി. ജോര്‍ജ്ജ് കോടതിയില്‍ നിന്നും ജാമ്യം നേടി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിക്കാനിടയായ എല്ലാ ക്രിസ്ത്യന്‍ / ഹിന്ദു മതസ്ഥരും തികഞ്ഞ ആശങ്കയിലും വേദനയിലുമാണ്. എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

വളരെ ലളിതമായി പറഞ്ഞാല്‍, കേരളത്തെ മറ്റൊരു കാശ്മീരാക്കാനുള്ള എസ്. ഡി. പി. ഐ. / പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ അടിമുടി തീവ്രവാദി സംഘടനകളുടെ കാര്യപരിപാടികളുടെ ഏറ്റവും പുതിയ എപ്പിസോഡ്. പക്ഷെ ഇതൊരു പാഴ്ശ്രമമാണ്.. എന്തുകൊണ്ടെന്നല്ലേ? ഭരണഘടനയാണ് ഏറ്റവും മുകളില്‍. മതം അതിനു താഴെ മാത്രം പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഹിതയാണ്. മതവിചാരം എന്നത് അങ്ങേയറ്റം സ്വകാര്യമായ ഒരു ചിന്താധാരയും.

ഈ ചട്ടക്കൂട് പൊളിച്ചുകൊണ്ട് ജാഥകള്‍ നടത്താനോ, ടോള്‍ ഗേറ്റുകളില്‍ ധിക്കാരം കാട്ടാനോ, കൊലവിളികള്‍ നടത്താനോ, മിഷന്‍ 2047 മുതലായ വിധ്വംസക അജണ്ടകള്‍ ആസൂത്രണം ചെയ്യാനോ ശ്രമിക്കുന്നവര്‍ ഓര്‍ക്കേണ്ടത് ഒരൊറ്റക്കാര്യം മാത്രം. ഇപ്പോള്‍ ഈ രാജ്യത്ത് ആണായിട്ടുള്ള ഒരു പ്രധാനമന്ത്രിയുണ്ട്. കാര്യപ്രാപ്തിയും തന്റേടവും ഉള്ള ഒരു ആഭ്യന്തരമന്ത്രിയും. ശിക്ഷ കടുത്തതായിരിക്കും മൂന്നു തരം. കടക്കല്‍ ചന്ദ്രന്റെ സപ്പോര്‍ട്ട് കണ്ടിട്ടാണ് അഭ്യാസങ്ങളെങ്കില്‍ ഒന്നേ പറയാനുള്ളൂ. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

(പേര് മറക്കണ്ട, യോഗി ആദിത്യനാഥ്. യു പി യില്‍ രണ്ടാം വട്ടവും മുഖ്യമന്ത്രിയായി തുടരുന്ന ഞങ്ങളുടെ വേറൊരു നേതാവാണ്. ഇനിയും ഇടക്കിടക്ക് കാണേണ്ടിവരും അദ്ദേഹത്തെയെന്നുള്ളത് കൊണ്ട് വെറുതെയൊന്ന് ഓര്‍മ്മിപ്പിച്ചെന്നു മാത്രം!) ക്രിസ്ത്യന്‍ സഹോദരര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി. സൂര്യനുദിക്കാത്തത് നിക്ഷ്പക്ഷരെന്നു അഭിമാനിക്കുന്ന ഒരുപറ്റം ഹൈന്ദവര്‍ക്കാണ്. പക്ഷെ സൂര്യനുദിക്കുക തന്നെ ചെയ്യും. വെളിച്ചവും പരക്കും. പരന്നേ മതിയാകൂ. സംഘശക്തിയാണ് ബലം. അതുതന്നെ രാജ്യത്തിന് കരുത്തും കാവലും കരുതലും.

ലോകത്തിന്റെ നെറുകയിലേക്ക് നമ്മുടെ രാജ്യത്തെ നയിക്കുന്ന ഊര്‍ജ്ജ പ്രവാഹം. സംഘത്തിന് ശക്തിപകരുക, സ്വയം ശാക്തീകരിക്കുക എന്നതാവട്ടെ ഓരോ ഹിന്ദുവിന്റെയും ആത്മബോധം. ഒന്നുകൂടി. ഇവിടെ നടക്കുന്ന ഓരോ ചലനങ്ങളും കാണേണ്ടവര്‍ കണ്ടും അറിഞ്ഞും തന്നെയാണയിനിരിക്കുന്നത്. ഓരോ തവണയും കേന്ദ്രനേതൃത്വവുമായി സംസാരിക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ബോധ്യമാണത്. വിധ്വംസക ശക്തികള്‍ക്ക് ഒരു ചുക്കും ചെയ്യാനാവില്ല ഇവിടെ. രണ്ടായിരത്തിപ്പതിന്നാലിന് ശേഷം, രാജ്യം സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞതിനു ശേഷം പ്രത്യേകിച്ചും. നമുക്ക് സംയമനം പാലിക്കാം, ഒപ്പം ജാഗരൂകരുമാകാം. ജയ് ഹിന്ദ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top